ഈ മാസം 27-ന് ഇന്ത്യയില്‍ ഒരു പുതിയ ബൈക്ക് ലോഞ്ച് ചെയ്യാന്‍ ഒരുങ്ങുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട . അവതരണത്തിനു മുന്നോടിയായി ഒരു ടീസർ വീഡിയോ കമ്പനി പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഹോണ്ട വിൽക്കുന്ന മോഡലായ CBF 190R ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഹോണ്ടയുടെ ചൈനീസ് പങ്കാളിയായ സുനിഡിറോ ഹോണ്ട ചൈനയില്‍ വിൽക്കുന്ന ഒരു സ്ട്രീറ്റ് മോഡൽ ആണ് CBF 190R. നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ മോഡൽ ആയ സിബിഎഫ് 190R-ന് ക്ലിപ്പ് ഓൺ ഹാൻഡിൽ ബാറുകൾ, അപ്സൈഡ് ഡൗൺ ഫോർക്ക്, പെറ്റൽ ഡിസ്ക്, സിംഗിൾ ചാനൽ എബിഎസ് എന്നീ ഫീച്ചറുകളുണ്ട്. 184 സിസി സിംഗിൾ-സിലിണ്ടർ എയർ-കൂൾഡ് എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം. 16.86 പിഎസ്സും, 16.3 എൻഎമ്മും ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും.

എന്നാല്‍ CBF 190R അതേപടി ഇന്ത്യയിലെത്തുമോ എന്നുള്ളത് ഇതുവരെ വ്യക്തമല്ല. ഒന്നുകിൽ സിബിഎഫ് 190R ചൈനയിൽ വിൽക്കുന്ന ബൈക്കിന് സമാനമായോ അല്ലെങ്കില്‍ സിബിഎഫ് 190R-ന്റെ ഡിസൈനിൽ പുത്തൻ ഹോർനെറ്റ് ആയി ബൈക്ക് വിപണിയിലെത്തിക്കും. 

ഈ വർഷം ഏപ്രിലിൽ ആണ് CBF 190R എന്ന പേര് ഹോണ്ട ഇന്ത്യയിൽ പേറ്റന്റ് നേടിയത്.