Asianet News MalayalamAsianet News Malayalam

വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി ഹോണ്ട

തുടര്‍ച്ചയായി ഏഴാമത്തെ മാസവും  വളര്‍ച്ച രേഖപ്പെടുത്തി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ

Honda posts robust 31% growth in domestic sales in Feb 2021
Author
Kochi, First Published Mar 3, 2021, 6:57 PM IST

കൊച്ചി: തുടര്‍ച്ചയായി ഏഴാമത്തെ മാസവും  വളര്‍ച്ച രേഖപ്പെടുത്തി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. 2021 ഫെബ്രുവരിയില്‍ 31 ശതമാനം വളര്‍ച്ചയോടെ 4,11,578 യൂണിറ്റ് വിറ്റതായും മുന്‍വര്‍ഷം  ഇതേ കാലയളവിലെ വില്‍പ്പന 3,15,285 യൂണിറ്റായിരുന്നുവെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 
 
ഇതേ കാലയളവില്‍ കമ്പനിയുടെ കയറ്റുമതി  16 ശതമാനം വര്‍ധനയോടെ 31,118 യൂണിറ്റിലെത്തി. ഫെബ്രുവരിയിലെ മൊത്തം വില്‍പ്പന മുന്‍വര്‍ഷത്തെ 3,42,021 യൂണിറ്റില്‍നിന്ന്  29 ശതമാനം വര്‍ധനയോടെ 4,42,696 യൂണിറ്റിലെത്തി.  ഫെബ്രുവരിയില്‍ അധികമായി വിറ്റ 100,675 വാഹനങ്ങളാണ് ഈ വളര്‍ച്ചയ്ക്കു കരുത്തു പകര്‍ന്നത്.  

ബ്രാന്‍ഡ് ന്യൂ മോഡല്‍ സിബി 350 ആര്‍എസ്: ഹോണ്ട സിബി പാരമ്പര്യത്തിലേക്ക്   ഏറ്റവും പുതിയ സിബി350 ആര്‍ മോഡലുകള്‍ ഫെബ്രുവരിയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നൂതന സാങ്കേതിവിദ്യകള്‍ ആദ്യമായി ഉപയോഗിച്ചിട്ടുള്ള ഈ മോഡലുകളുടെ വില 1,96,000 രൂപ മുതലാണ്. കൂടാതെ  2021 ആഫ്രിക്ക ട്വിന്‍ അഡ്വന്‍ച്വര്‍ സ്‌പോര്‍ട്‌സിന്റെ വിതരണവും ആരംഭിച്ചു.

 ഹോണ്ടയുടെ സിബി 350 വില്‍പ്പന ഇന്ത്യയില്‍ പതിനായിരം കവിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒക്‌ടോബറിലാണ് ഇന്ത്യയില്‍ ഇതിന്റെ വില്‍പ്പന തുടങ്ങിയത്.പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ വില്‍ക്കുന്ന  മൂന്നു ബിഗ് വിംഗ് ഷോറൂമുകള്‍ ഫെബ്രുവരിയില്‍ തുറന്നു.ഇതോടെ  ബിഗ് വിംഗ്  ടോപ്‌ലൈന്‍ ഷോറൂമുകളുടെ  ( 300 സിസിക്കു മുകളില്‍) എണ്ണം അഞ്ചും  ബിഗ് വിംഗ് ഷോറൂമുകളുടെ (300-500 സിസി മിഡ്‌സൈസ് പ്രീമിയം) പതിനെട്ടുമായി.  

300 സിസിക്കു മുകളിലുള്ള പ്രീമിയം മോട്ടോര്‍ സൈക്കിളുകളായ് റെഡ് വിംഗ്, സില്‍വര്‍ വിംഗ് ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലേയും വാഹനങ്ങളുടേയും പിന്തുണയോടെയാണ് ഫെബ്രുവരിയില്‍ 31 ശതമാനം വളര്‍ച്ച നേടിയതെന്നും വരും മാസങ്ങളിലും ഈ വില്‍പ്പന വേഗം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ്  സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ്  ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യാദവീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു.  സിബി 350 ആര്‍എസ്, 2021 ആഫ്രിക്ക ട്വിന്‍ അഡ്വന്‍ച്വര്‍ സ്‌പോര്‍ട്‌സ്, ഗ്രാസിയ സ്‌പോര്‍ട്‌സ് എഡീഷന്‍ എന്നീ മൂന്നു പുതിയ മോഡലുകള്‍ വരും മാസങ്ങളില്‍  ശക്തി വില്‍പ്പനയ്ക്കു കരുത്തു പകരുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios