Asianet News MalayalamAsianet News Malayalam

ഹൃദയം പുതുക്കി എത്തി ഹോണ്ടയുടെ സ്റ്റൈലന്‍, യുവഹൃദയങ്ങള്‍ കീഴടക്കാന്‍!

യുവാക്കളെ ലക്ഷ്യമിട്ടുള്ള സ്റ്റൈലിഷ് ബൈക്കായ എക്‌സ്-ബ്ലെയ്‍ഡിന്‍റെ ബിഎസ്6 പതിപ്പിനെ അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. ര

Honda X-Blade BS6 launched
Author
Mumbai, First Published Jul 9, 2020, 3:00 PM IST

യുവാക്കളെ ലക്ഷ്യമിട്ടുള്ള സ്റ്റൈലിഷ് ബൈക്കായ എക്‌സ്-ബ്ലെയ്‍ഡിന്‍റെ ബിഎസ്6 പതിപ്പിനെ അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. രണ്ടു പതിപ്പുകളിലാണ് 2020 ഹോണ്ട എക്‌സ്-ബ്ലെയ്ഡ് ബിഎസ്6 വിപണിയില്‍ എത്തിയിരിക്കുന്നത്. മുൻപിൽ മാത്രം ഡിസ്ക് ബ്രെയ്ക്കുള്ളതും, മുന്നിലും പുറകിലും ഡിസ്ക് ബ്രെയ്ക്കുള്ളതുമായ പതിപ്പുകളാണ് ഇവ. 

ഇതിൽ ഒറ്റ ഡിസ്‌കുള്ള മോഡലിന് Rs 1,11,386 രൂപയും, ഇരട്ട ഡിസ്‌കുള്ള മോഡലിന് Rs 1,15,701 രൂപയുമാണ് വില കൊച്ചി എക്‌സ്-ഷോറൂം വില. പേൾ സ്പാർട്ടൻ റെഡ്, പേൾ ഇഗ്നെസ് ബ്ലാക്ക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, മാറ്റ് മാർവെൽ ബ്ലൂ മെറ്റാലിക് എന്നിങ്ങനെ നാല് നിറങ്ങളില്‍ പുത്തൻ എക്‌സ്-ബ്ലെയ്‍ഡ് ലഭ്യമാകും. 

ഫെബ്രുവരിയിൽ വില്പനക്കെത്തിയ 2020 ഹോണ്ട യുണികോൺ ബൈക്കിലെ അതേ ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ള 162 സിസി എൻജിൻ ആണ് ഈ വാഹനത്തിന്‍റെയും ഹൃദയം. ഹോണ്ട ഇക്കോ ടെക്നോളജി, ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ എന്നിവ കൂടിച്ചേർന്ന പുതിയ 162.7 സിസി സിംഗിൾ-സിലിണ്ടർ എൻജിൻ 8000 അർപിഎമ്മിൽ 13.67 ബിഎച്പി പവറും 5,500 ആർപിഎമ്മിൽ 14.7 എൻഎം ടോർക്കും ആണ് ഉത്പാദിപ്പിക്കുന്നത്. എൻജിൻ പരിഷ്‌കാരങ്ങൾ പവർ കൂട്ടിയിട്ടില്ല. എന്നാൽ ടോർക് ഒരല്പം വർദ്ധിച്ചിട്ടുണ്ട്.

എക്‌സ്-ബ്ലെയ്ഡിലെ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഗിയർ പൊസിഷൻ ഇൻഡിക്കേറ്ററും സർവീസ് ഡ്യൂ ഇൻഡിക്കേറ്ററും ചേർത്ത് ഹോണ്ട പരിഷ്കരിച്ചിട്ടുണ്ട്. എൻജിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സ്വിച്ച്, ഹസാഡ് ലൈറ്റ് ബട്ടൺ എന്നിവ ചേർത്ത സ്വിച്ച് ഗിയറുകളും പുതുക്കിയിട്ടുണ്ട്. ഡയമണ്ട് ഫ്രയ്മിൽ നിർമ്മിച്ചിരിക്കുന്ന എക്‌സ്-ബ്ലെയ്ഡിന് ടെലിസ്കോപിക് മുൻ സസ്പെൻഷനും മോണോ പിൻ സസ്പെൻഷനുമാണ്. 276 എംഎം ഫ്രന്റ് ഡിസ്ക് ബ്രെയ്ക്കാണ്. ഡ്യുവൽ ഡിസ്ക് മോഡലിൽ പിന്നിൽ 220 എംഎം ഡിസ്ക് ഇടം പിടിക്കും. സിംഗിൾ ചാനൽ എബിഎസ്സാണ് 2020 ഹോണ്ട എക്‌സ്-ബ്ലെയ്ഡിന്. 143 കിലോഗ്രം ആണ് 2020 ഹോണ്ട എക്‌സ്-ബ്ലെയ്ഡ് ബിഎസ്6-ന്റെ ഭാരം (ഡ്യുവൽ ഡിസ്ക് മോഡലിന് 144 കിലോഗ്രാം).

ബൈക്കിന്‍റെ ഡിസൈനിലും ചില പരിഷ്‌കാരങ്ങളുണ്ട്. പരിഷ്കരിച്ച ബെല്ലി പാൻ, എൽഇഡി ഹെഡ്‍ലാംപും ടെയിൽ ലാമ്പ് എന്നിവ പുതുമ നൽകുന്നു. ഡിസൈൻ ഭാഷ്യത്തിന് കാര്യമായ മാറ്റമില്ല എങ്കിലും ടാങ്ക് ഷ്രോഡുകൾക്ക് ഇപ്പോൾ ബോഡി നിറം തന്നെയാണ് നല്‍കിയിരിക്കുന്നത്. 

പെട്രോൾ ടാങ്കിലും റെയിൽ സെക്ഷനിലും പുത്തൻ ഡിസൈനിലുള്ള ഗ്രാഫിക്‌സ് ഇടം പിടിച്ചിട്ടുണ്ട്. സ്പ്ലിറ്റ് സ്റ്റൈൽ ഗ്രാബ് റെയിൽ, വീൽ സ്‌ട്രൈപ്‌, അണ്ടർ കൗൾ, ഫോർക്ക് കവറുകൾ തുടങ്ങിയ എക്‌സ്-ബ്ലെയ്ഡിലെ സ്‌പോർട്ടി ഘടകങ്ങൾ മാറ്റമില്ലാതെ തുടരുന്നു. 

Follow Us:
Download App:
  • android
  • ios