Asianet News MalayalamAsianet News Malayalam

പുത്തന്‍ മോഡലുകളുമായി ഹസ്ഖ് വാര്‍ണ, ഉടന്‍ നിരത്തുകളിലേക്ക്

ഡ്യൂക്കിന്റെ അതേ 200 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യുവല്‍ ഇഞ്ചക്റ്റഡ് ലിക്വിഡ്കൂള്‍ഡ് എഞ്ചിനാകും മോട്ടോര്‍സൈക്കിളില്‍ ഇടംപിടിക്കുക.

Husqvarna Vitpilen, Svartpilen 250 sales in India
Author
Delhi, First Published Aug 4, 2020, 2:30 PM IST

സ്വീഡിഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ഹസ്ഖ് വാര്‍ണ അടുത്തിടെയാണ് ഇന്ത്യയിലെത്തിയത്. ഓസ്ട്രിയന്‍ ബൈക്ക് നിര്‍മാതാക്കളായ കെടിഎമ്മാണ് ഹസ്‌ക്‌വാര്‍ണയുടെ മാതൃ കമ്പനി. രണ്ട് മോഡലുകളാണ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ വിറ്റ്പിലന്‍ 250, സ്വാറ്റ്പിലന്‍ 250 എന്നീ മോഡലുകളാണ് ബ്രാന്‍ഡില്‍ നിന്നും വില്‍പ്പനയ്ക്ക് എത്തുന്നത്.

ഇതു കൂടാത സ്വാറ്റ്പിലന്‍ 200, സ്വാര്‍ട്ട്പിലന്‍ 401 എന്നീ വാഹനങ്ങളുടെ കൂടെ പരീക്ഷണയോട്ടത്തിലാണ് കമ്പനി. ഈ മോഡലുകള്‍ അധികം വൈകാതെ നിരത്തുകളിലേക്ക് എത്തും. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവരുകയും ചെയ്തിട്ടുണ്ട്.

സ്‌ക്രാംബ്ലര്‍ നിരയിലേക്ക് എത്തുന്ന സ്വാര്‍ട്ട്പിലെന്‍ 200 അതിന്റെ 250 മോഡലുകളിലെന്നപോലെ പല ഘടകങ്ങളും കെടിഎം ഡ്യൂക്ക് 200 നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ പതിപ്പുമായി പങ്കിടുന്നു. ഡ്യൂക്കിന്റെ അതേ 200 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യുവല്‍ ഇഞ്ചക്റ്റഡ് ലിക്വിഡ്കൂള്‍ഡ് എഞ്ചിനാകും മോട്ടോര്‍സൈക്കിളില്‍ ഇടംപിടിക്കുക.

ഈ എഞ്ചിന്‍ 25 ബിഎച്ച്പി കരുത്തും 19 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്ക് ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് ഈ ഡിഒഎച്ച്‌സി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. സസ്‌പെന്‍ഷന്‍, ബ്രേക്കുകള്‍ എന്നിവ പോലുള്ള മറ്റ് മെക്കാനിക്കല്‍ ഘടകങ്ങളും സമാനമായി തുടര്‍ന്നേക്കുമെന്നാണ് സൂചന. ഓള്‍എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം, ഡ്യുവല്‍ചാനല്‍ എബിഎസ് (ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം) എന്നിങ്ങനെ നിരവധി ഫീച്ചറുകളും സ്വാര്‍ട്ട്പിലന്‍ 200 പട്ടികയില്‍ ഇടംപിടിക്കും.

അതേസമയം 2020 മാര്‍ച്ചില്‍ അവതരിപ്പിച്ച നിലവിലെ മോഡലുകളായ വിറ്റ്പിലന്‍ 250, സ്വാറ്റ്പിലന്‍ 250 എന്നീ വാഹനങ്ങള്‍ക്ക് മികച്ച വില്‍പ്പനയാണ്. കെടിഎം ഡ്യൂക്ക് 250യെ അടിസ്ഥാനപ്പെടുത്തിയുള്ള  മോഡലുകളാണ് ഈ രണ്ട് വാഹനങ്ങളും. 250 ഡ്യൂക്ക്‌ന്റെ അതേ ട്രെല്ലിസ് ഫ്രയിമും എന്‍ജിനുമാണ്  ഈ രണ്ട് വാഹനങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. ഈ 248 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 29.2 ബി എച്ച് പി കരുത്തും 24 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഉല്‍പാദിപ്പിക്കും.

ഡ്യൂക്ക് 250 അടിസ്ഥാനപ്പെടുത്തിയുള്ള മോഡലാണ് എങ്കിലും ഡ്യൂക്കിനേക്കാള്‍ വളരെ വ്യത്യസ്തത ഏറിയ രൂപശൈലിയിലാണ് ഈ വാഹനങ്ങള്‍ എത്തുന്നത്. സ്വാറ്റ്പിലന്‍ 250 ഒരു റിട്രോ സ്‌ക്രാംബ്ലര്‍ സ്‌റ്റൈലും, വിറ്റ്പിലന്‍ 250ക്ക് കഫേ റൈസര്‍ രൂപശൈലിയുമാണ് നല്‍കിയിരിക്കുന്നത്. ഡ്യുക്കിനേക്കാള്‍ ഇരുപതിനായിരം രൂപ വിലക്കുറവില്‍ ആണ് ഈ രണ്ടു വാഹനങ്ങളും എത്തുന്നത്. 1.80 ലക്ഷം രൂപയാണ് ഈ രണ്ട് വാഹനങ്ങളുടെയും എക്‌സ് ഷോറൂം വില. 

Follow Us:
Download App:
  • android
  • ios