Asianet News MalayalamAsianet News Malayalam

ഗ്രാന്‍ഡ് ഐ10 നിയോസ് സിഎന്‍ജി വിപണിയില്‍

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ഹാച്ച്ബാക്ക് ഗ്രാന്‍ഡ് ഐ10 നിയോസിന്‍റെ സിഎന്‍ജി വേര്‍ഷന്‍ പുറത്തിറക്കി
Hyundai Grand i10 Nios CNG launched
Author
Mumbai, First Published Apr 16, 2020, 11:01 AM IST
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ഹാച്ച്ബാക്ക് ഗ്രാന്‍ഡ് ഐ10 നിയോസിന്‍റെ സിഎന്‍ജി വേര്‍ഷന്‍ പുറത്തിറക്കി. മാഗ്‌ന, സ്‌പോര്‍ട്‌സ് എന്നീ രണ്ടുവേരിയന്റുകളിലാണ് സിഎന്‍ജി പതിപ്പ്  എത്തുന്നത്. ന്മാഗ്‌ന വേരിയന്റിന് 6.62 ലക്ഷം രൂപയും സ്‌പോര്‍ട്‌സ് വേരിയന്റിന് 7.16 ലക്ഷം രൂപയുമാണ് വാഹനത്തിന്‍റെ ദില്ലി എക്‌സ് ഷോറൂം വില.

റെഗുലര്‍ ഗ്രാന്റ് i10 മോഡലിന് കരുത്തേകുന്ന 1.2 ലിറ്റര്‍ വിവിടി പെട്രോള്‍ എന്‍ജിനൊപ്പമാണ് സിഎന്‍ജി കിറ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1,197 സിസി, വിവിടി പെട്രോള്‍ എന്‍ജിനാണ്  ഹൃദയം. എന്നാല്‍ സിഎന്‍ജി വേര്‍ഷനില്‍ കരുത്തും ടോര്‍ക്കും കുറഞ്ഞു. 6,000 ആര്‍പിഎമ്മില്‍ 68 എച്ച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 95 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. സിഎന്‍ജി വേര്‍ഷനില്‍ 5 സ്പീഡ് മാന്വല്‍ മാത്രമാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. ഗ്രാന്റ് ഐ10 പെട്രോള്‍ പതിപ്പില്‍ ഈ എന്‍ജിന്‍ 80 ബിഎച്ച്പി പവറും 110 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 

റെഗുലര്‍ നിയോസില്‍ നിന്ന് രൂപമാറ്റമില്ലാതെയാണ് സിഎന്‍ജി പതിപ്പുമെത്തിയിരിക്കുന്നത്. കാസ്‌കാഡ് ഗ്രില്‍, വ്യത്യസ്തമായ ഡേ ടൈം റണ്ണിങ് ലൈറ്റ്, പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്പ്, ക്രോം ഡോര്‍ ഹാന്‍ഡില്‍, റൂഫ് റെയില്‍സ്, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍ എന്നിവ പുറംമോഡിയില്‍ നിയോസിനെ വേറിട്ടതാക്കുന്നു. 

ഡ്യുവല്‍ ടോണ്‍ ഇന്റീരിയറും, പുതിയ ഡാഷ്‌ബോര്‍ഡും, എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ചാര്‍ജിങ്ങ് സംവിധാനം എന്നിവയാണ് നിയോസിന്റെ ഇന്റീരിയറിലെ പ്രത്യേകതകള്‍.
 
Follow Us:
Download App:
  • android
  • ios