Asianet News MalayalamAsianet News Malayalam

എലാന്‍ട്ര എന്‍ - ലൈന്‍ അവതരിപ്പിച്ച് ഹ്യുണ്ടായി

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ പ്രീമിയം സെഡാന്‍ എലാന്‍ട്രയുടെ N-ലൈന്‍ പതിപ്പ് അവതരിപ്പിച്ചു.

Hyundai has launched Elantra N Line
Author
Mumbai, First Published Aug 15, 2020, 1:42 PM IST

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ പ്രീമിയം സെഡാന്‍ എലാന്‍ട്രയുടെ N-ലൈന്‍ പതിപ്പ് അവതരിപ്പിച്ചു. N-ലൈന്‍ ബാഡ്‍ജ്, കറുത്ത നിറത്തിലുള്ള ഗ്രില്ല്, അമ്പുകളുടെ ആകൃതിയിലുള്ള എയര്‍ ഇന്റേക്കുകള്‍, ഒആര്‍വിഎമ്മുകള്‍ക്കും സൈഡ് സ്‌കോര്‍ട്ടുകള്‍ക്കുമായി ഗ്ലോസ്സ് ബ്ലാക്ക് ഫിനിഷ്, 18 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയികള്‍, സൂക്ഷ്മമായ ഫോക്‌സ് റിയര്‍ ഡിഫ്യൂസര്‍, ക്രോം ഘടകങ്ങളുള്ള ഇരട്ട ടെയില്‍പൈപ്പുകള്‍ എന്നിവയാണ് എലാന്‍ട്ര N-ലൈനിന്റെ പ്രത്യേകതകള്‍.

1.6 ലിറ്റര്‍ സ്‍മാര്‍ട്ട്‌സ്ട്രീം ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 204 bhp കരുത്തും 265 Nm ടോര്‍ക്കും ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും. ആറ് സ്‍പീഡ് മാനുവലും പാഡ്ഷിഫ്റ്ററുകളുള്ള ഏഴ് സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക്കും ഉള്‍പ്പെടുന്നതാണ്  ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍.  

സ്‌പോര്‍ട് സീറ്റുകളും സ്റ്റിയറിംഗും, ലെതര്‍ അപ്‌ഹോള്‍സ്റ്ററിക്ക് കോണ്‍ട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗ്, മെമ്മറി ഫംഗ്ഷനുള്ള ഡ്രൈവര്‍ സീറ്റ്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, അലോയി പെഡലുകള്‍, ഡ്രൈവ് മോഡ് സെലക്ടര്‍ എന്നിവ അടങ്ങിയതാണ് വാഹനത്തിന്‍റെ ഇന്റീരിയര്‍.

ലോവര്‍-സ്പെക്ക് മോഡലുകള്‍ക്ക് 8.0 ഇഞ്ച് ചെറിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും 4.2 ഇഞ്ച് എല്‍സിഡിയുള്ള സ്പോര്‍ടി അനലോഗ് ഡയലുകളും സംയോജിപ്പിക്കുന്ന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കും. 

നിലവിലെ തലമുറ എലാൻട്രയ്ക്കായുള്ള മിഡ്‌ലൈഫ് അപ്‌ഡേറ്റ് കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ഹ്യുണ്ടായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെ എലാൻട്ര N-ലൈൻ ഇന്ത്യയിലേക്ക് ഉടന്‍ എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios