Asianet News MalayalamAsianet News Malayalam

സാന്‍ട്രോയുടെ സിഎന്‍ജി ബിഎസ് 6 എത്തി

ഹ്യുണ്ടായി സാന്‍ട്രോയുടെ ബിഎസ് 6 പാലിക്കുന്ന സിഎന്‍ജി വേരിയന്റുകളുടെ വില പ്രഖ്യാപിച്ചു.

Hyundai Santro CNG BS6 Launch
Author
Mumbai, First Published Apr 18, 2020, 3:20 PM IST

ഹ്യുണ്ടായിയുടെ ജനപ്രിയ ഹാച്ച് ബാക്ക് സാന്‍ട്രോയുടെ ബിഎസ് 6 പാലിക്കുന്ന സിഎന്‍ജി വേരിയന്റുകളുടെ വില പ്രഖ്യാപിച്ചു. മാഗ്‌ന, സ്‌പോര്‍ട്‌സ് എന്നീ രണ്ട് വേരിയന്റുകളില്‍ ലഭിക്കും. യഥാക്രമം 5.84 ലക്ഷം രൂപയും 6.20 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

ബിഎസ് 4 വേരിയന്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഫീച്ചറുകളില്‍ മാറ്റമില്ല. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ലിങ്ക് എന്നിവ സഹിതം 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, കീലെസ് എന്‍ട്രി, റിയര്‍ എസി വെന്റുകള്‍, റിയര്‍ വാഷര്‍ & വൈപ്പര്‍, മുന്നില്‍ ഇരട്ട എയര്‍ബാഗുകള്‍, റിയര്‍ വ്യൂ കാമറ, പിറകില്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍ എന്നിവ ഫീച്ചറുകളാണ്.

നിലവിലെ അതേ 1.1 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ബിഎസ് 6 പാലിക്കുന്ന ഹ്യുണ്ടായ് സാന്‍ട്രോ സിഎന്‍ജി വേരിയന്റുകള്‍ക്ക് കരുത്തേകുന്നത്. ഈ മോട്ടോര്‍ 69 ബിഎച്ച്പി കരുത്തും 99 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ മാത്രമാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. സിഎന്‍ജി വേരിയന്റുകളില്‍ അഗ്‌നിശമന ഉപകരണം നല്‍കിയിരിക്കുന്നു.

1998ലാണ് ടോള്‍ബോയ് ഡിസൈനില്‍ സാന്‍ട്രോ ഇന്ത്യന്‍ നിരത്തുകളിലേക്കെത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനഹൃദയങ്ങള്‍ കീഴടക്കിയ ജനപ്രിയ വാഹനത്തിന്‍റെ നിര്‍മ്മാണം  2014-ല്‍ ഹ്യുണ്ടായി പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് 2018 ഒക്ടോബര്‍ 23 -നാണ് പുത്തന്‍ സാന്‍ട്രോ  വിപണിയില്‍ തിരികെയെത്തിയത്.

Follow Us:
Download App:
  • android
  • ios