Asianet News MalayalamAsianet News Malayalam

ഒരിക്കല്‍ ജനം തിരസ്‍കരിച്ച ആ പരിഷ്‍കാരിയെ വീണ്ടും എത്തിക്കാന്‍ ഹ്യുണ്ടായി!

വില്‍പ്പനയില്ലാത്തതിനാല്‍ വിപണിയില്‍ നിന്നും പിന്‍വലിച്ച വാഹനമാണ് ഇപ്പോള്‍ രണ്ടാംവരവിനൊരുങ്ങുന്നത്

Hyundai Sonata comeback to India
Author
Mumbai, First Published Jan 15, 2020, 8:57 AM IST

പ്രീമിയം സെഡാന്‍ മോഡലായ സൊണാറ്റയെ ഇന്ത്യന്‍ വിപണിയില്‍ വീണ്ടും അവതരിപ്പിക്കാനൊരുങ്ങി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ഓട്ടോമൊബൈല്‍ പോര്‍ട്ടലായ ടീം ബിഎച്ച്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്.

മികച്ച സൗകര്യങ്ങളും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിസൈനിലുമായിരുന്നു മുമ്പ് ഈ വാഹനം ഇന്ത്യയിലെത്തിയത്. പക്ഷേ വില്‍പ്പനയില്ലാത്തതിനാല്‍ വിപണിയില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു. ഈ വാഹനമാണ് ഇപ്പോള്‍ രണ്ടാംവരവിനൊരുങ്ങുന്നത്.

2019 മാര്‍ച്ചില്‍ സൊണാറ്റയുടെ എട്ടാം തലമുറയെ ഹ്യുണ്ടായി വിദേശ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ തലമുറയെക്കാള്‍ നീളവും വീതിയും വീല്‍ബേസും കൂട്ടിയാണ് പുതിയ മോഡലിനെ അവതരിപ്പിച്ചത്. ഈ മോഡലിന് വിദേശവിപണിയില്‍ മികച്ച വില്‍പ്പനയാണ്.

വിദേശ നിരത്തുകളില്‍ 1.6 ലിറ്റര്‍ മുതല്‍ 2.5 ലിറ്റര്‍ വരെ ശേഷിയുള്ള എന്‍ജിനുകളിലാണ് സൊണാറ്റ എത്തുന്നത്. പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനിലും ഈ വാഹനം എത്തുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ എത്തുന്ന വാഹനത്തില്‍ ഏത് എന്‍ജിന്‍ നല്‍കുമെന്ന് വ്യക്തമല്ല.

നീളമുള്ള ബോണറ്റ്, ഗ്ലോസി ബ്ലാക്ക് ഫിനീഷിലുള്ള കാസ്‌കേഡ് ഗ്രില്ല്, ഫോര്‍ പോഡ് ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍ എന്നിവ മുന്നിലും U ഷേപ്പിലുള്ള ടെയ്ല്‍ലാമ്പ് ,  എല്‍ഇഡി ലൈറ്റ് ബാര്‍, തുടങ്ങിയവ വാഹനത്തിന് പിന്‍വശത്തും പുതുമ നല്‍കും.

ആഡംബര വാഹനങ്ങളെ പോലും പിന്നിലാക്കുന്ന ഇന്റീരിയറാണ് സൊണാറ്റയില്‍ നല്‍കിയിട്ടുള്ളത്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫോര്‍ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്, ട്വിന്‍-പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഡിജിറ്റല്‍ കീ സംവിധാനം തുടങ്ങിയവയാണ് ഇന്‍റീരിയറിനെയും വേറിട്ടതാക്കുന്നു. 
 

Follow Us:
Download App:
  • android
  • ios