Asianet News MalayalamAsianet News Malayalam

യൂബറും ഹ്യുണ്ടായിയും കൈകോര്‍ക്കുന്നു, ഇനി ടാക്സിയില്‍ പറക്കാം!

ദക്ഷിണ കൊറിയന്‍ വാഹ നിര്‍മന്മാതാക്കളായ ഹ്യുണ്ടായിയുമായി ചേര്‍ന്ന് ഇലക്ട്രിക് എയര്‍ ടാക്‌സി പുറത്തിറക്കാന്‍ അമേരിക്കന്‍ ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യൂബര്‍.  

Hyundai unveils new Uber air taxi design
Author
Las Vegas, First Published Jan 8, 2020, 10:02 AM IST

ദക്ഷിണ കൊറിയന്‍ വാഹ നിര്‍മന്മാതാക്കളായ ഹ്യുണ്ടായിയുമായി ചേര്‍ന്ന് ഇലക്ട്രിക് എയര്‍ ടാക്‌സി പുറത്തിറക്കാന്‍ അമേരിക്കന്‍ ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യൂബര്‍. 

2023 ഓടുകൂടി യൂബര്‍ എയര്‍ പുറത്തിറക്കാനാണ് പദ്ധതിയിടുന്നതെന്ന് യൂബര്‍ എലിവേറ്റ് മേധാവി എറിക് അലിസണ്‍ വ്യക്തമാക്കി. ലാസ് വേഗാസില്‍ നടന്ന ഉപഭോക്തൃ ഇലക്ട്രോണിക്‌സ് പ്രദര്‍ശനത്തിനിടെയാണ് യൂബര്‍ മേധാവി ഇക്കാര്യം വ്യക്തമാക്കിയത്.

ഇരു കമ്പനികളും ചേർന്ന് S-A1 കൺസെപ്റ്റ് എന്ന പേർസണൽ എയർ വെഹിക്കിൾ (PAV) കൺസെപ്റ്റ് കൺസ്യുമർ ഇലക്ട്രോണിക്സ് ഷോയിൽ അവതരിപ്പിച്ചു. അർബൻ എയർ മൊബിലിറ്റി ആണ് ഹ്യുണ്ടായ്‌യുടെയും യൂബറിന്റെയും കൂട്ടുകെട്ടിന്റെ ആധാരം.

ഈ പുതിയ കണ്‍സെപ്റ്റ് ഉപയോഗിച്ച് നാല് പേർക്ക് സഞ്ചരിക്കാവുന്ന S-A1 കോൺസെപ്റ്റിന് 1,000-2,000 അടി ഉയരത്തിൽ സഞ്ചരിക്കാനും 290 kmph വേഗത കൈവരിക്കാൻ സാധിക്കും എന്ന് ഇരു കമ്പനികളും അവകാശപ്പെടുന്നു. റൺവേയുടെ സഹായമില്ലാതെ നിന്ന നില്പിൽ പൊങ്ങിപ്പറക്കാനും S-A1 കോൺസെപ്റ്റിനാവും.

യൂബർ തുടക്കം കുറിച്ച യൂബർ എലിവേറ്റ് എന്ന സംരംഭത്തിൽ ചേരുന്ന ആദ്യത്തെ ഓട്ടോമോട്ടീവ് കമ്പനിയാണ് ഹ്യുണ്ടായി. നാസയിൽ നിന്നുള്ള വിദഗ്ദ്ധാഭിപ്രായം കൂടി കണക്കിലെടുത്ത് തയ്യാറാക്കുന്നതാണ് എയർ വെഹിക്കിൾ കൺസെപ്റ്റ്. ആർക്കും ഉപയോഗപ്പെടുത്താവുന്ന വിധം വാഹന ഡിസൈൻ ആശയങ്ങൾ പരസ്യമായി യൂബർ എലിവേറ്റ് പദ്ധതിയുടെ ഭാഗമായി പുറത്തിറക്കും. കോപ്പിറൈറ്റ് പ്രശ്‍നമില്ലാതെ ഏത് കമ്പനിക്കും ഊബർ എലിവേറ്റ് പദ്ധതി ഉപയോഗിച്ച് അവരുടെ എയർ ടാക്സി മോഡലുകളും എഞ്ചിനീയറിംഗ് സാങ്കേതികവിദ്യകളും തയ്യാറാക്കാം.

100 ശതമാനം ഇലക്ട്രിക് ആണ് S-A1 കോൺസെപ്റ്റ്. ബോഡിയുടെ വിവിധ ഭാഗങ്ങളിലായി ഒന്നിലധികം റോട്ടറുകളും പ്രൊപ്പല്ലറുകളും S-A1 കോൺസെപ്റ്റിൽ ചേർത്തിട്ടുണ്ട്. ഒരൊറ്റ പ്രൊപ്പല്ലറുമായി പ്രവർത്തിക്കുന്ന എയർ ടാക്സി മോഡലുകൾക്ക് സാങ്കേതിക തകരാർ ഉണ്ടായാൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ സുരക്ഷിതത്വം ഒന്നിലധികം പ്രൊപ്പല്ലറുകളുള്ള S-A1 കോൺസെപ്റ്റിനുണ്ടെന്നുമാണ് കമ്പനികളുടെ അവകാശവാദം. മാത്രവവുമല്ല ഒറ്റ പ്രൊപ്പല്ലർ പ്രവർത്തിക്കുന്നതിനേക്കാൾ കുറച്ചു ശബ്ദം മാത്രമേ S-A1 കൺസെപ്റ്റ് പുറപ്പെടുവിക്കൂ.

ഹ്യുണ്ടായി-യൂബർ കൂട്ടുകെട്ടിന്റെ ഭാഗമായി ഹ്യുണ്ടായി ആകാശ വാഹനങ്ങൾ നിർമ്മിക്കുകയും വിന്യസിക്കുകയും ചെയ്യും. എന്നാല്‍ എയർസ്പേസ് സപ്പോർട്ട് സർവീസ്, ഗ്രൗണ്ട് ട്രാൻസ്പോർട്ടഷൻ, ഉപഭോക്താക്കളുമായുള്ള ഇടപെടൽ എന്നീ കാര്യങ്ങളുടെ ചുമലത യൂബറിനാവും.

അതേസമയം പദ്ധതി സംബന്ധിച്ച് യൂബറിനും ഹ്യുണ്ടായി മോട്ടോഴ്‌സിനും സാങ്കേതികവിദ്യ തലത്തില്‍ ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ഇരു കമ്പനികളും എയര്‍ ടാക്‌സിയുടെ വാണിജ്യല്‍ക്കരണത്തിനായി വ്യത്യസ്തമായ സമയപരിധിയാണ് നല്‍കിയിരിക്കുന്നത്. ആഗോള ഭീമന്‍മാരായ ജര്‍മനിയിലെ ഡായ്മര്‍, ചൈനയിലെ ഗീലി ഓട്ടോമൊബീല്‍, ജപ്പാനിലെ ടൊയോട്ടോ എന്നിവര്‍ ഈ പദ്ധതിയുടെ ഭാഗമായി സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios