Asianet News MalayalamAsianet News Malayalam

കിടിലന്‍ ബുക്കിംഗുമായി വെന്യൂ പിന്നെയും കുതിക്കുന്നു

അതിശയിപ്പിക്കുന്ന ബുക്കിംഗ് നേടി മുന്നേറുകയാണ് ഹ്യുണ്ടായിയുടെ പുത്തന്‍ വാഹനം വെന്യു.

Hyundai Venue Booking Follow Up
Author
Mumbai, First Published May 31, 2019, 12:33 PM IST

അതിശയിപ്പിക്കുന്ന ബുക്കിംഗ് നേടി മുന്നേറുകയാണ് ഹ്യുണ്ടായിയുടെ പുത്തന്‍ വാഹനം വെന്യു. ബുക്കിങ് 17000 യൂണിറ്റ് പിന്നിട്ട് ഏതാനും ദിവസങ്ങള്‍ക്കകം അത് 20000 കടന്നതായി കമ്പനി അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ മുതലാണ് വെന്യുവിനുള്ള ബുക്കിങ് ആരംഭിച്ചത്. മെയ് 21നാണ് വാഹനം വിപണയിലെത്തിയത്.

രാജ്യത്തെ ആദ്യ കണക്ടഡ് എസ്‌യുവിയായ വെന്യുവിന് 6.50 ലക്ഷം മുതല്‍ 10.84 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. വലിയ സാങ്കേതികവിദ്യകളുള്ള വലിയ വാഹനം എന്ന വിശേഷണം ഏറ്റവും ഇണങ്ങുന്ന വെന്യു ഇ, എസ്, എസ്എക്സ്, എസ്എക്സ് (ഓപ്ഷണല്‍) എന്നീ നാല് വകഭേദങ്ങളിലാണ് വിപണിയിലെത്തുക. രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനും കരുത്ത് പകരുന്ന വെന്യുവിന് ആകെ 13 വേരിയന്റുകളുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗ്, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്, എബിഎസ് വിത്ത് ഇഎസ്‌സി, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്. 

118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 89 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഈ വാഹനം എത്തുന്നത്. 1.0 ലിറ്റര്‍ എന്‍ജിനില്‍ ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കും മാനുവല്‍ ഗിയര്‍ബോക്‌സും 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഡീസല്‍ എന്‍ജിനില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ് ട്രാന്‍സ്‍മിഷന്‍. 

മാരുതി ബ്രസ, ടാറ്റ നെക്സോണ്‍ തുടങ്ങിയവയായിരിക്കും വെന്യുവിന്‍റെ മുഖ്യ എതിരാളികള്‍.
 

Follow Us:
Download App:
  • android
  • ios