Asianet News MalayalamAsianet News Malayalam

ഹ്യുണ്ടായി വെന്യു മെയ് 21ന് എത്തും

ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ എസ്‍യുവിയായ വെന്യു മെയ് 21 -ന് ഇന്ത്യന്‍ വിപണിയിലെത്തും. 

Hyundai Venue Launch May 21
Author
Mumbai, First Published Apr 30, 2019, 5:00 PM IST

Hyundai Venue Launch May 21

ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ എസ്‍യുവിയായ വെന്യു മെയ് 21 -ന് ഇന്ത്യന്‍ വിപണിയിലെത്തും. ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ നിന്നും ഗോവയിലേക്കുള്ള വഴിയില്‍ അറേബ്യന്‍ കടലിന്‍റെ നടുവില്‍ ക്രൂയിസ് കപ്പലില്‍ വച്ച് അവതരിപ്പിച്ച വാഹനത്തിന്‍റെ ബുക്കിംഗ് ഇന്ത്യയിലെ തിരഞ്ഞെടുത്ത ഏതാനും ഡീലര്‍ഷിപ്പുകളില്‍ ഹ്യുണ്ടായിയുടെ വെന്യുവിന്റെ ബുക്കിങ് ആരംഭിച്ചതായാണ് സൂചന. 

25,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ്. വാഹനത്തിന്റെ വില സംബന്ധിച്ചുള്ള വിവരങ്ങളൊന്നും കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വിപണിയില്‍ ഏഴരലക്ഷം രൂപ മുതല്‍ വാഹനത്തിന് വില പ്രതീക്ഷിക്കാം. 

Hyundai Venue Launch May 21

ഹ്യുണ്ടായിയുടെ തന്നെ പ്രീമിയം എസ്‌യുവികളായ സാന്റേ ഫേ, പാലിസേഡ് തുടങ്ങിയ മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനാണ് ഒറ്റനോട്ടത്തില്‍ വെന്യുവിന്. ക്രോമിയം ആവരണമുള്ള കാസ്‌കേഡ് ഗ്രില്ല്, പ്രൊജക്ഷന്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഡ്യുവല്‍ ബീം ഹെഡ്‌ലാമ്പ്, ഡിആര്‍എല്‍ തുടങ്ങിയവ  മുന്‍വശത്തെ വേറിട്ടതാക്കുന്നു. ബ്ലാക്ക് ഫിനിഷിങ് വീല്‍ ആര്‍ച്ച്, ക്ലാഡിങ്ങ്, പുതുതായി ഡിസൈന്‍ ചെയ്‍ത അലോയി വീല്‍, റൂഫ് റെയില്‍ എന്നിവ വശങ്ങളേയും എല്‍ഇഡി ടെയ്ല്‍ ലാമ്പ്, ചതുരാകൃതിയിലുള്ള ഫോഗ് ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, ക്രെറ്റയിലേതിന് സമാനമായ ടെയില്‍ ഗേറ്റ് എന്നിവയാണ് പിന്‍വശത്ത്.

രാജ്യത്തെ ആദ്യ കണക്ടഡ് എസ്‌യുവിയാണ് ഹ്യുണ്ടായി വെന്യു. 3995 എംഎം നീളവും 1770 എംഎം വീതിയും 1590 എംഎം ഉയരവുമുള്ള വാഹനത്തില്‍ ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, എയര്‍ പ്യൂരിഫയര്‍, ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റ്, കോര്‍ണറിങ് ലാമ്പ്, കൂളിങ് ഗ്ലൗ ബോക്‌സ് എന്നിവയുമുണ്ട്.  സെന്റര്‍ കണ്‍സോളില്‍ നല്‍കിയിട്ടുള്ള ഫ്‌ളോട്ടിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയറിലെ പ്രധാനം. സുരക്ഷി, സൗകര്യം, വെഹിക്കിള്‍ മാനേജ്മെന്റ് റിലേഷന്‍ഷിപ്പ് സര്‍വീസ് തുടങ്ങിയവ ഇന്ത്യയിലെ ഗതാഗതത്തെ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ചെടുത്തതാണ് 33-ല്‍ അധികം സേവനങ്ങള്‍ ഒരുക്കുന്ന ബ്ലൂലിങ്ക് സാങ്കേതികവിദ്യയിലുള്ള ഈ ഡിവൈസ്. 

Hyundai Venue Launch May 21

വോഡഫോണ്‍ ഇ-സിം, ശബ്ദത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുന്ന നിര്‍മ്മിതബുദ്ധി സംവിധാനം എന്നിവ വഴിയാണ് ബ്ലൂലിങ്കിന്‍റെ പ്രവര്‍ത്തനം. അതാത് സമയങ്ങളിലെ ട്രാഫിക് നാവിഗേഷന്‍, സ്ഥലങ്ങള്‍, ഓട്ടോമാറ്റിക് ക്രാഷ് നോട്ടിഫിക്കേഷന്‍, എമര്‍ജന്‍സി അലര്‍ട്ട്സ്, മെഡിക്കല്‍ ആന്‍ഡ് പാനിക് അസിസ്റ്റന്‍സ് തുടങ്ങിയവ ബ്ലൂലിങ്കിലുണ്ട്.  ബ്ലാക്ക് ഫിനിഷിങ് ഇന്റീരിയറില്‍ സില്‍വര്‍ ആവരണത്തില്‍ നല്‍കിയിട്ടുള്ള എസി വെന്റുകള്‍, റിമോട്ട് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം, റിമോട്ട് സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ്, ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍ എന്നിവയും ഇന്റീരിയറിന്റെ സവിശേഷതകളാണ്. 

Hyundai Venue Launch May 21

118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 89 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഈ വാഹനം എത്തുന്നത്. 1.0 ലിറ്റര്‍ എന്‍ജിനില്‍ ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കും മാനുവല്‍ ഗിയര്‍ബോക്‌സും 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഡീസല്‍ എന്‍ജിനില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ് ട്രാന്‍സ്‍മിഷന്‍. ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗ്, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്, എബിഎസ് വിത്ത് ഇഎസ്‌സി, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്. മാരുതി ബ്രസ, ടാറ്റ നെക്സോണ്‍ തുടങ്ങിയവയായിരിക്കും വെന്യുവിന്‍റെ മുഖ്യ എതിരാളികള്‍.

Hyundai Venue Launch May 21
 

Follow Us:
Download App:
  • android
  • ios