വണ്‍വേ തെറ്റിച്ചെത്തിയ കാറിനു മുന്നില്‍ ബൈക്ക് നിര്‍ത്തി പ്രതിഷേധിക്കുന്ന യാത്രികന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 

രാജസ്ഥാനിലെ ജയ്പൂരില്‍ അടുത്തിടെ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ട്രാഫിക് സിഗ്നലിൽ നിന്നും എളുപ്പം പുറത്തുകടക്കാന്‍ എതിർദിശയിലൂടെ വാഹനമോടിച്ചെത്തുകയായിരുന്നു കാര്‍ ഡ്രൈവര്‍. എന്നാൽ ബൈക്കിലെത്തിയ യുവാവ് കാറിന് തൊട്ടുമുന്നിൽ വാഹനം നിർത്തി. ഈ ദിശയിലൂടെ മുന്നോട്ടു പോകാൻ പറ്റില്ലെന്ന് വ്യക്തമാക്കി. 

ഒടുവില്‍ തെറ്റിന് മാപ്പു പറഞ്ഞ് കാർ ഡ്രൈവർ ദിശമാറ്റി പോകുകയായിരുന്നുവെന്നും വീഡിയോ വ്യക്തമാക്കുന്നു. ബൈക്ക് യാത്രികന്റെ ഹെൽമെറ്റ് ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.