Asianet News MalayalamAsianet News Malayalam

ഇപ്പോള്‍ ഈ വണ്ടി ആദായവിലയ്ക്ക് സ്വന്തമാക്കാം, കാരണം ഇതാണ്!

ജീപ്പ് കോംപസ് , മെറിഡിയൻ എന്നിവയിൽ ആരംഭിക്കുന്ന ബ്രാൻഡിന്റെ നിരയിലെ എല്ലാ മോഡലുകളെയും വിലവർദ്ധന ബാധിക്കും. 

Jeep India plans to hike prices across SUV range
Author
First Published Dec 17, 2022, 12:18 PM IST

ക്കണിക്ക് അമേരിക്കൻ വാഹനബ്രാൻഡായ ജീപ്പ് ഇന്ത്യ 2023 ജനുവരി മുതൽ അതിന്‍റെ മോഡൽ ശ്രേണിയില്‍ ഉടനീളം വില വർദ്ധിപ്പിക്കും. മോഡലും വേരിയന്റും അനുസരിച്ച് വില വർദ്ധനവിന്റെ അളവ് രണ്ടു മുതല്‍ നാല് ശതമാനം വരെ ആയിരിക്കും. ജീപ്പ് കോംപസ് , മെറിഡിയൻ എന്നിവയിൽ ആരംഭിക്കുന്ന ബ്രാൻഡിന്റെ നിരയിലെ എല്ലാ മോഡലുകളെയും വിലവർദ്ധന ബാധിക്കും. ഈ വില വര്‍ദ്ധനയില്‍ റാംഗ്ലർ, പുതുതായി പുറത്തിറക്കിയ ഗ്രാൻഡ് ചെറോക്കി എസ്‌യുവികൾ വരെ ഉള്‍പ്പെടും.

ഈ വർഷം നവംബറിലാണ് ജീപ്പ് കോംപസിന്റെ വില കമ്പനി പരിഷ്‍കരിച്ചത്. ഇതോടെ ബ്രാൻഡിന്റെ എൻട്രി ലെവൽ ഓഫറിന്റെ വിലകൾ 1.20 ലക്ഷം രൂപ വരെ ഉയർന്നിരുന്നു. പുതിയ വർധന മോഡലിനെ കൂടുതൽ ചെലവേറിയതാക്കും. സെഗ്‌മെന്റിൽ ഹ്യുണ്ടായ് ടക്‌സൺ, സിട്രോൺ സി5 എയർക്രോസ് എന്നിവയുമായാണ് കോംപസ് മത്സരിക്കുന്നത്. സിട്രോൺ സി5 എയർക്രോസ് ജീപ്പിന്‍റെ തന്നെ മാതൃകമ്പനിയായ സ്റ്റെല്ലാന്റിസ് ഗ്രൂപ്പിന്റെ ഭാഗമാണ്. സിട്രോൺ ഇന്ത്യയും പുതുവർഷത്തിൽ അതിന്റെ ശ്രേണിയിലുടനീളം വില വർധന പ്രഖ്യാപിച്ചിട്ടുണ്ട്. 

പുതുവര്‍ഷത്തില്‍ വാണിജ്യ വാഹനങ്ങളുടെ വില കൂട്ടാൻ ടാറ്റ

ലോഞ്ച് ചെയ്‍ത് ആഴ്ചകൾക്കുള്ളിൽ പുതിയ തലമുറ ജീപ്പ് ഗ്രാൻഡ് ചെറോക്കിക്കും വില വർദ്ധനവ് ലഭിക്കുമെന്നത് ശ്രദ്ധേയമാണ്. ബ്രാൻഡിന്റെ മുൻനിര എസ്‌യുവി കഴിഞ്ഞ മാസമാണ് 77.50 ലക്ഷം രൂപ എക്സ്-ഷോറൂം പ്രാരംഭ വിലയിൽ ഇന്ത്യയിലെത്തിയത് . മഹാരാഷ്ട്രയിലെ രഞ്ജൻഗാവിലുള്ള ജീപ്പിന്റെ പ്ലാന്‍റിലാണ് എസ്‌യുവി പ്രാദേശികമായി അസംബിൾ ചെയ്‍തിരിക്കുന്നത്. അമേരിക്കയ്ക്ക് പുറത്ത് ആഡംബര എസ്‌യുവി പ്രാദേശികമായി അസംബിൾ ചെയ്യുന്ന ആദ്യ വിപണിയാണ് ഇന്ത്യ.

പുതിയ തലമുറയ്‌ക്കൊപ്പം, പുതിയ 2.0 ലിറ്റർ നാല് സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ മോട്ടോറാണ് എത്തുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കുമ്പോൾ യൂണിറ്റ് 268 ബിഎച്ച്പിയും 400 എൻഎം പീക്ക് ടോർക്കും വികസിപ്പിക്കുന്നു. ഫോർ വീൽ ഡ്രൈവ് സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും കരുത്ത് പകരുന്നു. പുതിയ ഗ്രാൻഡ് ചെറോക്കിയിൽ ഓട്ടോ, സ്‌പോർട്ട്, മഡ്/മണൽ, സ്‍നോ എന്നിങ്ങനെ തിരഞ്ഞെടുക്കാവുന്ന  മോഡുകൾ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. 

10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, 10 ഇഞ്ച് HUD യൂണിറ്റ്, വയർലെസ് ചാർജിംഗ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മുൻ യാത്രക്കാർക്കും വിനോദത്തിനുമായി 10.1 ഇഞ്ച് സ്‌ക്രീൻ എന്നിവയ്‌ക്കൊപ്പം പിൻ സീറ്റുകൾക്കുള്ള സ്ക്രീനുകൾ, പവർഡ് ടെയിൽഗേറ്റ്, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ വിപുലമായ ഫീച്ചർ ലിസ്റ്റും വാഹനത്തിനുണ്ട്. 

ഇപ്പോള്‍ വാങ്ങിയാല്‍ വൻ ലാഭം, ഈ കാറുകളുടെയും വില കൂടുന്നു!

പുതുവർഷത്തില്‍ മിക്ക വാഹന നിർമ്മാതാക്കളും സാധാരണയായി  വില വർധിപ്പിക്കുന്നത് പതിവാണ്. നിരവധി കമ്പനികള്‍ അതിനുള്ള പദ്ധതികൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. മാരുതി സുസുക്കി, കിയ, സിട്രോൺ, മെഴ്‌സിഡസ് ബെൻസ്, ഔഡി, റെനോ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികള്‍ ഇതിനകം വില വര്‍ദ്ധനവ് പ്രഖ്യാപിച്ച കമ്പനികളില്‍ ഉൾപ്പെടുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios