Asianet News MalayalamAsianet News Malayalam

ഒറിജിനൽ ജീപ്പ് പ്രേമികൾക്കൊരു സന്തോഷ വാർത്ത, ഇതാ മോഹവിലയിൽ ഒരു കറുത്തമുത്ത്!

2024 ജീപ്പ് കോമ്പസ് നൈറ്റ് ഈഗിൾ എഡിഷൻ 20.49 ലക്ഷം രൂപ എക്സ്-ഷോറൂം പ്രാരംഭ വിലയിൽ അവതരിപ്പിച്ചു. പുതുതായി പുറത്തിറക്കിയ എംജി ഹെക്ടർ ബ്ലാക്ക്‌സ്റ്റോം എഡിഷൻ , ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ, മഹീന്ദ്ര XUV700 നാപ്പോളി ബ്ലാക്ക് എഡിഷൻ എന്നിവയ്‌ക്കെതിരെയാണ് ഇത് മത്സരിക്കുക. 

Jeep launches new Compass Night Eagle Edition in India
Author
First Published Apr 11, 2024, 8:46 AM IST

ക്കണിക്ക് അമേരിക്കൻ എസ്‌യുവി നിർമ്മാതാക്കളായ ജീപ്പ് 2024 ജീപ്പ് കോമ്പസ് നൈറ്റ് ഈഗിൾ എഡിഷൻ 20.49 ലക്ഷം രൂപ എക്സ്-ഷോറൂം പ്രാരംഭ വിലയിൽ അവതരിപ്പിച്ചു. പുതുതായി പുറത്തിറക്കിയ എംജി ഹെക്ടർ ബ്ലാക്ക്‌സ്റ്റോം എഡിഷൻ , ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ, മഹീന്ദ്ര XUV700 നാപ്പോളി ബ്ലാക്ക് എഡിഷൻ എന്നിവയ്‌ക്കെതിരെയാണ് ഇത് മത്സരിക്കുക. ബ്ലാക്ക് റൂഫിൽ ബ്ലാക്ക്, റെഡ്, വൈറ്റ് കളർ സ്കീമുകളിൽ പ്രത്യേക പതിപ്പ് ലഭ്യമാണ്. എഞ്ചിൻ സജ്ജീകരണം മാറ്റമില്ലാതെ തുടരുമ്പോൾ, പുറംഭാഗത്തും ഇൻ്റീരിയറിലും ഇതിന് കറുത്ത നിറത്തിലുള്ള ട്രീറ്റ്മെൻ്റ് ലഭിക്കുന്നു.

എസ്‌യുവിയുടെ പ്രത്യേക ബ്ലാക്ക് എഡിഷനിൽ ഗ്ലോസ് ബ്ലാക്ക് റേഡിയേറ്റർ ഗ്രിൽ, ഡോർ ഹാൻഡിലുകൾ, റൂഫ് റെയിലുകൾ എന്നിവ ഉൾപ്പെടുന്നു. കറുപ്പ് 18 ഇഞ്ച് അലോയ് വീലുകൾ അതിൻ്റെ സ്പോർട്ടി രൂപഭാവം കൂടുതൽ മെച്ചപ്പെടുത്തുന്നു. 2024 ജീപ്പ് കോമ്പസ് നൈറ്റ് ഈഗിൾ എഡിഷന് ഡാഷ്‌ക്യാം, ആംബിയൻ്റ് ലൈറ്റുകൾ, എയർ പ്യൂരിഫയർ, പിൻസീറ്റ് യാത്രക്കാർക്കുള്ള എൻ്റർടെയ്ൻമെൻ്റ് സ്‌ക്രീനുകൾ എന്നിവയുൾപ്പെടെയുള്ള അധിക ഫീച്ചറുകളുള്ള ഓൾ-ബ്ലാക്ക് ഇൻ്റീരിയർ തീം ഉണ്ട്.

യുകണക്ട്-5, ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 10.1-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25-ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 9-സ്പീക്കർ ഓഡിയോ സിസ്റ്റം, വയർലെസ് ചാർജർ, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ. ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഒരു പനോരമിക് സൺറൂഫ്, പുഷ്-ബട്ടൺ സ്റ്റാർട്ട്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഒന്നിലധികം എയർബാഗുകൾ, എബിഎസ് (ആൻ്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ഇബിഡി (ഇലക്‌ട്രോണിക് ബ്രേക്ക്ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ) തുടങ്ങിയവയും ഈ മോഡലിന് ലഭിക്കുന്നു.

ജീപ്പ് കോമ്പസ് നൈറ്റ് ഈഗിൾ 168 bhp കരുത്തും പരമാവധി 350Nm ടോർക്കും ഉത്പാദിപ്പിക്കുന്ന അതേ 2.0L ടർബോ ഡീസൽ എഞ്ചിനിലാണ് വരുന്നത്. ഇത് 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 9-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കാം. AWD സിസ്റ്റം ഓട്ടോമാറ്റിക് വേരിയൻ്റുകളിൽ മാത്രം വാഗ്ദാനം ചെയ്യുന്നു. മറ്റ് വേരിയൻ്റുകൾക്ക് FWD സിസ്റ്റം ലഭിക്കുന്നു.

മഹീന്ദ്ര ഥാറിൻ്റെ ആധിപത്യത്തെ വെല്ലുവിളിക്കുന്നതിനായി ഇന്ത്യയ്‌ക്കായി ഒരു ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡ് എസ്‌യുവിയെ ജീപ്പ് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകൾ ഉണ്ട്. 4WD ഡ്രൈവ്‌ട്രെയിൻ സജ്ജീകരണം, ലോക്കിംഗ് ഡിഫറൻഷ്യലുകൾ, ബോഡി-ഓൺ-ഫ്രെയിം ഷാസി, കാര്യക്ഷമമായ പവർട്രെയിനുകൾ തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടെ മികച്ച ഓഫ്-റോഡ് കഴിവുകളോടെയാണ് മോഡൽ വരാൻ സാധ്യത. വരും വർഷങ്ങളിൽ ഒരു പുതിയ മോഡലുമായി ഉയർന്ന മത്സരമുള്ള മിഡ്-സൈസ് എസ്‌യുവി സെഗ്‌മെൻ്റിലേക്കും ജീപ്പ് കടക്കും.

Latest Videos
Follow Us:
Download App:
  • android
  • ios