സൂപ്പര്‍ വില്ലന്‍റെ യാത്രകള്‍ ഇനിമുതല്‍ സൂപ്പര്‍ വാഹനത്തില്‍!

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 17, Apr 2019, 5:20 PM IST
Kannada Movie Actor Ramachandra Raju Brought Toyota Fortuner
Highlights

ഈ സൂപ്പര്‍ വില്ലന്‍റെ യാത്ര ഇനി സൂപ്പര്‍ വാഹനത്തിലാണെന്നാണ് വാഹനലോകത്തെ കൗതുക വാര്‍ത്ത

അടുത്തിടെ കന്നട സിനിമയിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു കെജിഎഫ്. യാഷ് നായകനായ ചിത്രത്തിലെ വില്ലൻ ഗരുഡയായി എത്തുന്ന രാമചന്ദ്ര രാജുവും ശ്രദ്ധേയ പ്രകടനമായിരുന്നു കാഴ്‍ചവച്ചത്. 

ഈ സൂപ്പര്‍ വില്ലന്‍റെ യാത്ര ഇനി ടൊയോട്ട ഫോർച്യൂണറിലാണെന്നാണ് വാഹനലോകത്തെ കൗതുക വാര്‍ത്ത. ഫോര്‍ച്യൂണര്‍ സ്വന്തമാക്കിയ വിവരം താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

മിസ് സൈസ് എസ്‍യുവി വിഭാഗത്തില്‍ 2004ലെ തായ്‍ലന്‍ഡ് അന്താരാഷ്ട്ര മോട്ടോര്‍ എക്സ്പോയിലാണ് ഫോര്‍ച്യൂണറിനെ ടൊയോട്ട  ആദ്യമായി അവതരിപ്പിക്കുന്നത്.  2009ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച വാഹനത്തിന്‍റെ ണ്ടാം തലമുറ 2016ല്‍ പുറത്തിറങ്ങി. അടുത്തിടെ വാഹനത്തിന്‍റെ പരിഷ്‍കരിച്ച പതിപ്പിനെയും അവതരിപ്പിച്ചിരുന്നു.

2.8 ലീറ്റർ ഡീസൽ. 2.7 ലീറ്റർ പെട്രോളള്‍ എൻജിനുകളാണ് വാഹനത്തിന്‍റെ ഹൃദയം. ഡീസൽ എൻജിന്‍ 3400 ആർപിഎമ്മിൽ 177 പിഎസ് കരുത്തും 1600 മുതൽ 2400 വരെ ആർപിഎമ്മിൽ 420 എൻഎം ടോർക്കും സൃഷ്‍ടിക്കും. 

പെട്രോൾ എൻജിന്‍ 166 പിഎസ് കരുത്തും 245 എൻഎം ടോർക്കും സൃഷ്‍ടിക്കും. 27.83 ലക്ഷം മുതൽ 33.60 ലക്ഷം രൂപവരെയാണ് ഫോർച്യൂണറിന്റെ എക്സ്ഷോറൂം വില.

എന്നാല്‍ ഫോർച്യൂണറിന്റെ ഏതു മോഡലാണ് രാമചന്ദ്ര രാജു സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. 

loader