Asianet News MalayalamAsianet News Malayalam

ഇത്തരം ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഇനി പറ്റില്ലെന്ന് പൊലീസ്!

കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ അറിയിപ്പ് പങ്കുവച്ചിരിക്കുന്നത്. 

Kerala Police Warning About New Driving Licence
Author
Trivandrum, First Published Nov 8, 2019, 3:45 PM IST

ബുക്ക് രൂപത്തിലുള്ള പഴയ ഡ്രൈവിംഗ് ലൈസന്‍സുകള്‍ കാര്‍ഡിലേക്ക് മാറ്റണമെന്ന് പൊലീസ്. ഇതുസംബന്ധിച്ചുള്ള ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ അറിയിപ്പ് കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. 

കേരളത്തിലെ മുഴുവൻ ഡ്രൈവിംഗ് ലൈസൻസുകളും കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ പുതിയ സോഫ്റ്റ് വെയർ ആയ "സാരഥി" യിലേക്ക് പോർട്ട് ചെയ്ത് കൊണ്ടിരിക്കുകയാണെന്നും ഇതിന്റെ ഭാഗമായി ബുക്ക് ഫോമിലുള്ള ഡ്രൈവിംഗ് ലൈസൻസുകൾ കാർഡിലേക്ക് മാറ്റണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇപ്പോഴും പഴയ രൂപത്തിലുള്ള ലൈസൻസ് ഉപയോഗിക്കുന്നവർ ഉടനെ ബന്ധപ്പെട്ട ആർ.ടി.ഒ / സബ് ആർ.ടി ഓഫീസുകളിൽ ബന്ധപ്പെട്ട് കാർഡ് ഫോമിലേക്ക് ഉടൻ മാറ്റേണ്ടതാണെന്നും അല്ലാത്തപക്ഷം ഡ്രൈവിംഗ് ലൈസൻസ് പുതുക്കുവാനും മറ്റ് സർവീസുകൾക്കും തടസ്സം നേരിടുമെന്നുമാണ് പൊലീസിന്‍റെ മുന്നറിയിപ്പ്.

പോസ്റ്റിന്‍റെ പൂര്‍ണരൂപം

കേരളത്തിലെ മുഴുവൻ ഡ്രൈവിംഗ് ലൈസൻസുകളും കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ പുതിയ സോഫ്റ്റ് വെയർ ആയ "സാരഥി" യിലേക്ക് പോർട്ട് ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ബുക്ക് ഫോമിലുള്ള ഡ്രൈവിംഗ് ലൈസൻസുകൾ കാർഡിലേക്ക് മാറ്റണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. ഇപ്പോഴും പഴയ രൂപത്തിലുള്ള ലൈസൻസ് ഉപയോഗിക്കുന്നവർ ഉടനെ ബന്ധപ്പെട്ട ആർ.ടി.ഒ / സബ് ആർ.ടി ഓഫീസുകളിൽ ബന്ധപ്പെട്ട് കാർഡ് ഫോമിലേക്ക് ഉടൻ മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം ഡ്രൈവിംഗ്
ലൈസൻസ് പുതുക്കുവാനും മറ്റ് സർവീസുകൾക്കും തടസ്സം നേരിടും.

#drivinglicense #keralamvd

Follow Us:
Download App:
  • android
  • ios