കിയയുടെ പ്രീമിയം ഇലക്ട്രിക് എസ്‌യുവികളായ EV6, EV9 എന്നിവയുടെ വിൽപ്പന 2025 ജൂലൈയിൽ ഇന്ത്യയിൽ പൂജ്യമായി. ഉയർന്ന വിലയും പരിമിതമായ ചാർജിംഗ് സൗകര്യങ്ങളുമാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഇലക്ട്രിക് കാറുകളുടെ വിൽപ്പന ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും 2025 ജൂലൈയിൽ, കിയയുടെ രണ്ട് പ്രീമിയം ഇലക്ട്രിക് എസ്‌യുവികളായ EV6, EV9 എന്നിവയ്ക്ക് വിപണിയിൽ ഒരു ഉപഭോക്താവിനെ പോലും നേടാൻ കഴിഞ്ഞില്ല. ഇന്ത്യയിൽ പുറത്തിറങ്ങിയതുമുതൽ EV6 ഒരു സ്റ്റൈലിഷും ഉയർന്ന പ്രകടനവുമുള്ള ഇവി ആയി അറിയപ്പെടുന്നു. അതേസമയം, ഒരു വർഷം മുമ്പ്, അതായത് 2024 ജൂലൈയിൽ, 22 പേർ EV6 വാങ്ങി. അതേസമയം, EV9 കമ്പനിയുടെ മുൻനിര ഇലക്ട്രിക് എസ്‌യുവിയാണ്. ഈ കാറുകളുടെ സവിശേഷതകളെക്കുറിച്ചും ശ്രേണിയെക്കുറിച്ചും വിശദമായി പരിശോധിക്കാം.
700 കിലോമീറ്ററിൽ കൂടുതൽ റേഞ്ച്
കിയ EV6 ന് 77.4kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു, ഇത് ഒറ്റ ചാർജിൽ ഏകദേശം 663 കിലോമീറ്റർ (ARAI) റേഞ്ച് നൽകുന്നു. വെറും 5.2 സെക്കൻഡിനുള്ളിൽ EV 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കും. ഫീച്ചറുകളെക്കുറിച്ച് പറയുകയാണെങ്കിൽ, പനോരമിക് കർവ്ഡ് ഡിസ്പ്ലേ, ഡ്യുവൽ 12.3 ഇഞ്ച് സ്ക്രീൻ, 14-സ്പീക്കർ മെറിഡിയൻ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകൾ, എഡിഎഎസ് ലെവൽ-2 പോലുള്ള സുരക്ഷാ സാങ്കേതികവിദ്യ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിപണിയിൽ കിയ EV6 ന്റെ എക്സ്-ഷോറൂം വില ഏകദേശം 65 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്.
കിയ EV9
കിയ EV9 99.8kWh ബാറ്ററി പായ്ക്ക് ലഭിക്കുന്ന ഒരു വലിയ 7 സീറ്റർ ഇലക്ട്രിക് എസ്‌യുവിയാണ്. ഇത് ഫുൾ ചാർജ്ജിൽ ഏകദേശം 541 കിലോമീറ്റർ റേഞ്ച് നൽകുന്നു. ഫ്ലഷ് ഡോർ ഹാൻഡിലുകൾ, എൽഇഡി ലൈറ്റ് സിഗ്നേച്ചർ, പ്രീമിയം ക്യാബിൻ എന്നിവ ഉപയോഗിച്ച് ഫ്യൂച്ചറസ്റ്റിക് ഡിസൈൻ ആണ് ഈ കാറിന് ലഭിക്കുന്നത്. മൂന്നുവരി സീറ്റിംഗ്, ഡ്യുവൽ ടച്ച്‌സ്‌ക്രീൻ സജ്ജീകരണം, പനോരമിക് സൺറൂഫ്, 360-ഡിഗ്രി ക്യാമറ, അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം തുടങ്ങിയ സവിശേഷതകളും ലഭിക്കുന്നു. ഏകദേശം 1.30 കോടി രൂപയാണ് കിയ EV9 ന്റെ എക്സ്-ഷോറൂം വില.
ഡിമാൻഡ് കുറയാനുള്ള കാരണം
ഇത്രയും ഉയർന്ന വിലയും പരിമിതമായ ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളും ഈ വാഹനങ്ങളുടെ വിൽപ്പനയെ ബാധിച്ചിരിക്കാമെന്ന് വിദഗ്ധർ പറയുന്നു. കൂടാതെ, ഉപഭോക്താക്കൾക്ക് പണത്തിന് കൂടുതൽ മൂല്യം നൽകുന്ന നിരവധി പുതിയതും വിലകുറഞ്ഞതുമായ ഇലക്ട്രിക് ഓപ്ഷനുകൾ ഇപ്പോൾ ഈ വിഭാഗത്തിൽ ലഭ്യമാണ്. എങ്കിലും നിലവിൽ EV6 ന് 10 ലക്ഷം രൂപ വരെ കിഴിവ് ലഭ്യമാണ്. അതേസമയം, EV9 ന് ഇപ്പോൾ ഒരു ഓഫറും നിലവിൽ ഇല്ല.
