Asianet News MalayalamAsianet News Malayalam

ആകർഷകമായ രൂപഭാവത്തിൽ പുതിയ സോണറ്റ്

പത്ത് ഓട്ടോണോമസ് ഡ്രൈവിംഗ് സംവിധാനങ്ങളും ഉയർന്ന സുരക്ഷയ്ക്ക് 15 ഫീച്ചറുകളുമാണ് കമ്പനി ഇത്തവണ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ആറ് എയർ ബാഗുകൾ, കൊളീഷൻ അവോയിഡൻസ് സിസ്റ്റം, ലൈൻ ഫോളോവിങ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി മാനേജ്‌മെന്റ് അക്കൂട്ടത്തിൽ ആകർഷകമായ ചില സവിശേഷതകളാണ്.

Kia Sonet facelift launched with stylish design
Author
First Published Jan 19, 2024, 11:32 AM IST

കിയയുടെ ജനപ്രിയ കോംപാക്ട് എസ്‌യുവി ആയ സോണറ്റിന്റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കി. വാഹനം മാർക്കറ്റിൽ 7.99 ലക്ഷം രൂപമുതൽ തുടക്കത്തിൽ ലഭ്യമാകും എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഈ വിഭാഗത്തിൽ മെയിന്റനൻസ് ചെലവുകൾ ഏറ്റവും കുറഞ്ഞ കാറായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാൽ സുരക്ഷയിലും സുഖകരമായ ഡ്രൈവിംഗ് അനുഭവത്തിലും വിട്ടുവീഴ്ചകൾക്ക് കമ്പനി തയാറായിട്ടില്ല. പത്ത് ഓട്ടോണോമസ് ഡ്രൈവിംഗ് സംവിധാനങ്ങളും ഉയർന്ന സുരക്ഷയ്ക്ക് 15 ഫീച്ചറുകളുമാണ് കമ്പനി ഇത്തവണ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ആറ് എയർ ബാഗുകൾ, കൊളീഷൻ അവോയിഡൻസ് സിസ്റ്റം, ലൈൻ ഫോളോവിങ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി മാനേജ്‌മെന്റ് അക്കൂട്ടത്തിൽ ആകർഷകമായ ചില സവിശേഷതകളാണ്.

9.79 ലക്ഷം രൂപമുതലാണ് ഡീസൽ പതിപ്പുകളുടെ വില തുടങ്ങുന്നത്. മാനുവൽ, ഓട്ടോമാറ്റിക്, പെട്രോൾ, ഡീസൽ ഉൾപ്പെടെ 19 പതിപ്പുകൾ ലഭ്യമാണ്. ഏറ്റവും കൂടുതൽ സവിശേഷതകളുള്ള ടോപ് മോഡലിന് 15.69 ലക്ഷം രൂപയാണ് ഓൺ റോഡ് വില. ഈ സെഗ്മെന്റിലെ ഇതേ വിലയിലുള്ള മറ്റ് എസ്‌യുവികളേക്കാൾ സവിശേഷതകളുടെയും സുരക്ഷയുടേയും കാര്യത്തിൽ ബഹുദൂരം മുന്നിലാണ് പുതിയ സോണറ്റ്. കൂടുതൽ മസ്കുലാർ ആയ കരുത്തുറ്റ രൂപഭാവവും വാഹനത്തെ ആകർഷകമാക്കുന്നു. പ്രീമിയം സെഗ്‌മെന്റിലുള്ള കോംപാക്ട് എസ്‌യുവികളുടെ തിരിച്ചുവരവിന്റെ തുടക്കമായിരിക്കും പുതിയ സോണറ്റ് എന്നാണ് മാർക്കറ്റ് പ്രതീക്ഷിക്കുന്നത്. ഹിന്ദിയിലും ഇംഗ്ലീഷിലും വാക്കാൽ നൽകുന്ന നിർദേശങ്ങൾ അനുസരിക്കാൻ കഴിയുന്ന സംവിധാനമാണ് കാറിനകത്തുള്ളത്. എട്ട് മോണോടോൺ, രണ്ട് ഡ്യൂവൽ ടോൺ, ഒരു മാറ്റ് ഫിനിഷ് എന്നീ നിറങ്ങളിലാണ് സോണറ്റ് വിപണിയിലെത്തുന്നത്. കിയയുടെ വെബ്‌സൈറ്റ് വഴിയും ഡീലർഷിപ്പുകൾ വഴിയും ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. 25,000 രൂപയാണ് ബുക്കിങ്ങിന് നൽകേണ്ടത്.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios