Asianet News MalayalamAsianet News Malayalam

കിയയുടെ ആ കിടലന്‍ വാഹനത്തിന്‍റെ പെട്രോള്‍ പതിപ്പും ഇന്ത്യയിലേക്ക്

198 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.6 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും 145 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണ് ആഗോള നിരത്തുകളിലെ വാഹനത്തിന്

Kia Soul Petrol Is Under Consideration For India
Author
Mumbai, First Published May 25, 2020, 12:02 PM IST

ഇക്കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയില്‍ ആണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മതാക്കളായ കിയ മോട്ടോഴ്‍സിന്‍റെ ഇലക്ട്രിക് വാഹനം സോളിനെ അവതരിപ്പിച്ചത്. എന്നാല്‍ ഈ വാഹനത്തിന്റെ പെട്രോള്‍ പതിപ്പും ഇന്ത്യയിലെത്തിക്കാന്‍ കിയ ആലോചിക്കുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കിയ ഇന്ത്യയുടെ മേധാവിയാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

ഇന്ത്യയില്‍ ഇലക്ട്രിക് കരുത്തിലെത്തുന്ന ഈ വാഹനം വിദേശത്ത് രണ്ട് പെട്രോള്‍ എന്‍ജിനുകളിലാണ് എത്തുന്നത്. 198 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.6 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും 145 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണ് ആഗോള നിരത്തുകളില്‍ സോളിന്റെ ഹൃദയം. 

ഈ എന്‍ജിന്‍ തന്നെയായിരിക്കുമോ ഇന്ത്യയിലെത്തുകയെന്ന കാര്യത്തില്‍ വ്യക്തയില്ല. എന്നാല്‍, ഈ വര്‍ഷമോ അടുത്ത വര്‍ഷമാദ്യമോ സോള്‍ ഹാച്ച്ബാക്കിന്റെ ഇലക്ട്രിക പതിപ്പ് ഇന്ത്യയിലെത്തും. 198 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറായിരിക്കും സോള്‍ ഇവിക്ക് കരുത്തേകുന്നത്.

നിലവില്‍ 198 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഇന്ത്യയിലെത്തിയ വാഹനത്തിന്‍റെ ഹൃദയം. ഒറ്റത്തവണ ചാര്‍ജ്ജ് ചെയ്‍താല്‍ 450 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഈ വാഹനത്തിന് സാധിക്കും.

സ്പോര്‍ട്ടി ഭാവങ്ങള്‍ നല്‍കി ബോക്സി ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് സോള്‍. നേര്‍ത്ത ഗ്രില്ല്, എല്‍ഇഡി ഹെഡ്ലാമ്പ്, മസ്‌കുലര്‍ ബമ്പര്‍, ബമ്പറില്‍ സ്ഥാനംപിടിച്ചിട്ടുള്ള ഡിആര്‍എല്‍, 17 ഇഞ്ച് അലോയി വീല്‍, സ്റ്റൈലിഷ് ടെയ്ല്‍ലാമ്പ് എന്നിവ ചേര്‍ന്നതാണ് സോളിന്റെ പുറംഭാഗം.

ബ്ലാക്ക്-ബേജ് നിറങ്ങളിലാണ് ഇന്റീരിയര്‍. 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ ഫിനീഷിങ്ങ് ഡാഷ്ബോര്‍ഡ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹീറ്റഡ് സീറ്റ് എന്നിവയാണ് ഇന്റീരിയറിലെ ഫീച്ചറുകള്‍.

2025-ഓടെ 16 ഇലക്ട്രിക് കാറുകള്‍ ഇന്ത്യന്‍ നിരത്തിലെത്തിക്കുമെന്നാണ് കിയ ഉറപ്പുനല്‍കിയിരിക്കുന്നത്. ഇതിന് പുറമെ, സോള്‍ ഇലക്ട്രിക്കല്‍ കാറിന്റെ ഓട്ടോണമസ് വാഹനത്തിന്റെ നിര്‍മാണവും കമ്പനിയുടെ പരിഗണനയിലുണ്ട്.

2025-ഓടെ 16 ഇലക്ട്രിക് കാറുകള്‍ ഇന്ത്യന്‍ നിരത്തിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ, സോള്‍ ഇലക്ട്രിക്കല്‍ കാറിന്റെ ഓട്ടോണമസ് വാഹനത്തിന്റെ നിര്‍മാണവും കമ്പനിയുടെ പരിഗണനയിലുണ്ട്.

Follow Us:
Download App:
  • android
  • ios