സ്റ്റൈലിഷ് ഡിസൈനും ശക്തമായ ഫീച്ചറുകളുമുള്ള കിയ സിറോസ് കാറിന് ഇപ്പോൾ 1.6 ലക്ഷം രൂപ വരെ വമ്പിച്ച കിഴിവ് ലഭിക്കുന്നു. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലും, ADAS പോലുള്ള നൂതന സുരക്ഷാ സംവിധാനങ്ങളോടും കൂടിയാണ് ഈ കാർ വരുന്നത്. 

ക്തമായ സവിശേഷതകൾക്കും സ്റ്റൈലിഷ് ഡിസൈനിനും പേരുകേട്ട കാറാണ് കിയ സിറോസ്. ഇപ്പോൾ ഈ കാറിൽ ബമ്പർ ഡിസ്‌കൗണ്ട് ലഭിക്കുന്നു. കിയ സിറോസിന് 1.6 ലക്ഷം വരെ വമ്പിച്ച കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇത് സെഗ്‌മെന്റിലെ ഏറ്റവും വലിയ കിഴിവ് ഓഫറാണ്. ഇതാ കിയ സിറോസിന്‍റെ വിശേഷങ്ങൾ പരിശോധിക്കാം. 

കിയ സിറോസ് എഞ്ചിൻ സവിശേഷതകൾ

കിയ സിറോസ് പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ ലഭ്യമാണ്. സോണെറ്റ് ടർബോ മോഡലുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് സിറോസിന്റെ പെട്രോൾ വകഭേദങ്ങളിൽ ഉപയോഗിക്കുക. എന്നാൽ കിയ സോണെറ്റിൽ നിന്ന് വ്യത്യസ്തമായി, ടർബോ പെട്രോളിൽ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി സംയോജിപ്പിക്കാൻ കഴിയും. എഞ്ചിൻ 118 bhp കരുത്തും 172 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു.

അതേസമയം സോണെറ്റ്, സെൽറ്റോസ് , കിയ കാരെൻസ് എന്നിവയിൽ കാണപ്പെടുന്ന അതേ 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് സിറോസിന്റെ ഡീസൽ വകഭേദങ്ങൾക്ക് കരുത്ത് പകരുന്നത് . സിറോസിന്റെ ഡീസൽ എഞ്ചിൻ 116 bhp പരമാവധി പവറും 250 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കുമായി ഘടിപ്പിച്ചിരിക്കുന്നു.

ഫീച്ചറുകൾ

സാങ്കേതികവിദ്യ ഇഷ്‍ടപ്പെടുന്ന ഇന്നത്തെ നഗര ഡ്രൈവർമാരുടെ ആവശ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് കിയ സിറോസ് രൂപകൽപ്പന ചെയ്‍തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. 16 കാർ കൺട്രോളറുകളുടെ റിമോട്ട് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ നൽകുന്ന ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾ പോലുള്ള നിരവധി സെഗ്‌മെന്റ് ഫസ്റ്റ് സവിശേഷതകൾ ഈ കാറിൽ ഉണ്ട്. ഇത് ഉപയോക്താക്കളെ ഡീലർഷിപ്പുകളിൽ പോകുന്നത് ഒഴിവാക്കുന്നു. ഡ്രൈവിംഗ് അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 80ൽ അധികം കണക്റ്റഡ് സവിശേഷതകളുള്ള കിയ കണക്റ്റ് 2.0 സിസ്റ്റം ഓൺബോർഡിൽ എസ്‌യുവിയിൽ ഉണ്ട്. അധിക സംരക്ഷണത്തിനായി ഉപഭോക്താക്കൾക്ക് അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഉണ്ട്. എഡിഎഎസ് ഓപ്ഷൻ വാഗ്‍ദാനം ചെയ്യുന്ന മോഡലുകൾക്കുള്ള ബുക്കിംഗുകൾ ശക്തമായി തുടരുന്നു. ഇത് 18 ശതമാനം ബുക്കിംഗുകൾ നേടി. എഡിഎഎസ് സിസ്റ്റത്തിൽ തന്നെ 16 സ്റ്റാൻഡ്-എലോൺ ലെവൽ-2 സുരക്ഷാ സവിശേഷതകൾ അടങ്ങിയിരിക്കുന്നു. അത് ഡ്രൈവർമാർക്കും യാത്രക്കാർക്കും കൂടുതൽ സുരക്ഷ നൽകുന്നുവെന്നും കമ്പനി പറയുന്നു.

ഇന്ത്യൻ ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രീമിയം ലെവൽ സവിശേഷതകളോടെയാണ് കിയ സിറോസ് പുറത്തിറക്കിയിരിക്കുന്നത്. 30 ഇഞ്ച് ട്രിനിറ്റി പനോരമിക് ഡിസ്‌പ്ലേ, ഡ്യുവൽ-പാനൽ പനോരമിക് സൺറൂഫ്, 64-കളർ ആംബിയന്റ് ലൈറ്റിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. യാത്രക്കാരുടെ സുഖസൗകര്യങ്ങൾക്കായി സെഗ്‌മെന്റിലെ ആദ്യ പിൻ സീറ്റ് റീക്ലൈൻ, സ്ലൈഡ്, വെന്റിലേഷൻ എന്നിവയും കാറിന്റെ സവിശേഷതയാണ്. അഡാപ്റ്റീവ് ബൂട്ട് സ്‌പേസ് ഉപയോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് കാർഗോ സ്‌പേസ് ഇഷ്ടാനുസൃതമാക്കാനുള്ള ഓപ്ഷൻ നൽകുന്നു.

വില

കിയ സൈറോസിന്റെ എക്സ്-ഷോറൂം വില 9.82 ലക്ഷം മുതൽ 15.93 ലക്ഷം വരെയാണ്. ഈ വില പരിധിക്കുള്ളിൽ 1.6 ലക്ഷം വരെയുള്ള കിഴിവുകൾ ഗണ്യമായ ലാഭമാണ്. മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് ഈ കിഴിവുകൾ വ്യത്യാസപ്പെടുന്നു, കൂടാതെ ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസുകൾ, കോർപ്പറേറ്റ് ഡിസ്‍കൌണ്ടുകൾ എന്നിവ ഉൾപ്പെട്ടേക്കാം.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.