Asianet News MalayalamAsianet News Malayalam

500 രൂപ കയ്യിലുണ്ടോ? 110 മൈലേജുള്ള പുത്തൻ ലൂണ റെഡി!

ഇ-ലൂണ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ടോക്കൺ തുകയായ 500 രൂപ അടച്ച് ബുക്കിംഗ് നടത്താം. കമ്പനി ഔദ്യോഗിക വെബ്സൈറ്റിൽ അതിന്റെ വിശദാംശങ്ങൾ പങ്കുവെച്ചിട്ടുണ്ട്

Kinetic Luna Electric Booking Opened
Author
First Published Jan 25, 2024, 4:18 PM IST

കൈനറ്റിക് ഗ്രീൻ കഴിഞ്ഞ വർഷം തങ്ങളുടെ ജനപ്രിയ മോപ്പഡ് ലൂണയുടെ ഇലക്ട്രിക് മോഡൽ അവതരിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഇപ്പോഴിതാ കമ്പനി ജനുവരി 26 മുതൽ ഇതിന്‍റെ ബുക്കിംഗ് ആരംഭിക്കാൻ പോകുകയാണ്. ഇ-ലൂണ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ടോക്കൺ തുകയായ 500 രൂപ അടച്ച് ബുക്കിംഗ് നടത്താം. കമ്പനി ഔദ്യോഗിക വെബ്സൈറ്റിൽ അതിന്റെ വിശദാംശങ്ങൾ പങ്കുവെച്ചിട്ടുണ്ട്. നിങ്ങളുടെ വിശദാംശങ്ങൾ നൽകി നിങ്ങൾക്ക് ഇവിടെ നിന്ന് ബുക്ക് ചെയ്യാം. ഇതിന്റെ ഡിസൈൻ, ഫീച്ചറുകൾ, മറ്റ് സ്പെസിഫിക്കേഷനുകൾ എന്നിവയുടെ വിശദാംശങ്ങൾ കമ്പനി ഇതുവരെ പങ്കുവെച്ചിട്ടില്ല. എന്നിരുന്നാലും, അതിന്‍റെ പേറ്റന്‍റിന്‍റെ ചില ഫോട്ടോകൾ വെളിപ്പെടുത്തിയിട്ടുണ്ട്.

ചോർന്ന ഫോട്ടോയിൽ, ഈ ഇ-ലൂണ അതിന്റെ പഴയ രൂപത്തിൽ കാണപ്പെടുന്നു. എന്നിരുന്നാലും, പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, അതിൽ നിരവധി മാറ്റങ്ങൾ ദൃശ്യമാണ്. പഴയതുപോലെ ലളിതമായ ഡിസൈനോടെയായിരിക്കും ഇത് വരിക. ഇതിന്റെ മുൻവശത്ത് എൽഇഡി ലൈറ്റ് കാണാം. അതിൽ പെഡലുകൾ കാണില്ല എന്നതാണ് വലിയ മാറ്റം. ഇ-ലൂണയ്ക്ക് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

കൈനറ്റിക് ഗ്രൂപ്പിന്റെ അസോസിയേറ്റ് ബ്രാൻഡായ കൈനറ്റിക് ഗ്രീൻ എനർജി ആൻഡ് പവർ സൊല്യൂഷൻസിന്റെ ഉൽപ്പന്നമായിരിക്കും ഇലക്ട്രിക് ലൂണ അല്ലെങ്കിൽ ഇ-ലൂണ. കൈനറ്റിക് ഗ്രീൻ എനർജി ആൻഡ് പവർ സൊല്യൂഷൻസ് മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിൽ ഇ-ലൂണ നിർമ്മിക്കും. കമ്പനി ഷാസികളുടെയും മറ്റ് സബ് അസംബ്ലികളുടെയും ഉത്പാദനം ആരംഭിച്ചു. തുടക്കത്തിൽ, പ്രതിമാസം 5,000 യൂണിറ്റുകൾ ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ട്.

ആവശ്യാനുസരണം കമ്പനി ഉൽപ്പാദനം വർധിപ്പിക്കും. കൈനറ്റിക് ഇലക്ട്രിക് ലൂണയ്ക്ക് പ്രത്യേക അസംബ്ലി ലൈൻ നിർമ്മിക്കുന്നു. ഇ-ലൂണയ്ക്ക് വേണ്ടി അസംബ്ലി ലൈനിൽ 30 പുതിയ വെൽഡിംഗ് മെഷീനുകൾ കമ്പനി സ്ഥാപിച്ചു. ഇതിനായി പ്രത്യേക പെയിന്റ് ബൂത്തും ഫാബ്രിക്കേഷനും സജ്ജീകരിച്ചിട്ടുണ്ട്. ലൂണയുടെ ഇലക്ട്രിക് മോഡൽ ഉടൻ പ്രദർശിപ്പിക്കും. ഇത് ഫ്ലിപ്പ്കാർട്ടിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവിടെ നൽകിയിരിക്കുന്ന വിശദാംശങ്ങൾ അനുസരിച്ച്, ഒറ്റ ചാർജിൽ അതിന്റെ റേഞ്ച് 110 കിലോമീറ്റർ വരെയാകും. മണിക്കൂറിൽ 50 കിലോമീറ്ററായിരിക്കും ഇതിന്റെ ഉയർന്ന വേഗത. 71,990 രൂപയായിരിക്കും ഇതിന്റെ വില. അതേ സമയം, ഉപഭോക്താക്കൾക്ക് 2,500 രൂപയുടെ പ്രതിമാസ ഇഎംഐ ഉപയോഗിച്ച് ഇത് വാങ്ങാനും കഴിയും. തുടക്കത്തിൽ 50,000 ഉപഭോക്താക്കളിൽ ഈ ഇലക്ട്രിക്ക് മോപ്പഡ് എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ലൂണ എന്നാൽ
അമ്പത് വർഷം മുമ്പ് 1972ല്‍ ആണ് കൈനറ്റിക് എഞ്ചിനീയറിംഗ് ആദ്യ ലൂണ മോപ്പഡിനെ പുറത്തിറക്കിയത്.  2,000 രൂപയായിരുന്നു അതിന്റെ വില. താമസിയാതെ ഇത് ഇന്ത്യയിലേക്കുള്ള ഏറ്റവും കാര്യക്ഷമവും താങ്ങാവുന്നതും സൗകര്യപ്രദവുമായ ഗതാഗത സൌകര്യമായി മാറി. 50 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനായിരുന്നു ഇതിന് കരുത്തേകിയിരുന്നത്. അതിന്റെ വില്‍പ്പനയുടെ ഉച്ചസ്ഥായിയിൽ, കൈനറ്റിക് എഞ്ചിനീയറിംഗ് ഒരു ദിവസം 2,000 ലൂണകള്‍ വരെ വിൽപ്പന നടത്തുകയും മോപ്പഡ് വിഭാഗത്തിൽ 95 ശതമാനം വിപണി വിഹിതം നേടുകയും ചെയ്‍തിരുന്നു. 2000-കളുടെ തുടക്കത്തിൽ ഉൽപ്പാദനം നിർത്തുകയും ഇന്ത്യൻ വിപണിയിൽ നിന്ന് വില്‍പ്പന അവസാനിപ്പിക്കുന്നതിനും മുമ്പ് ഏകദേശം 10 ദശലക്ഷം യൂണിറ്റ് കൈനറ്റിക്ക് ലൂണകൾ വിറ്റുപോയതായി കണക്കാക്കപ്പെടുന്നു.

youtubevideo

Follow Us:
Download App:
  • android
  • ios