Asianet News MalayalamAsianet News Malayalam

പുത്തൻ ലംബോർഗിനി ഡിസംബർ ആറിന് ഇന്ത്യയിൽ എത്തും

825 എച്ച്‌പി പവറും 725 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 6.5 ലിറ്റർ NA V12 എഞ്ചിനാണ് ലംബോർഗിനി റെവൽറ്റോയ്ക്ക് ലഭിക്കുന്നത്. എഞ്ചിൻ 3.8kWh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ഘടിപ്പിച്ചിരിക്കുന്നു.

Lamborghini Revuelto V12 Hybrid Supercar India Launch soon
Author
First Published Nov 15, 2023, 3:46 PM IST

റ്റാലിയൻ വാഹന ബ്രാൻഡായ ലംബോർഗിനി അവന്റഡോറിന്റെ പിൻഗാമിയായ ലംബോർഗിനി റെവ്യൂവൽറ്റോയെ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. സൂപ്പർകാറിന്റെ ലോഞ്ച് 2023 ഡിസംബർ 6-ന് നടക്കും. ടർബോചാർജ്ഡ് എഞ്ചിനൊപ്പം ഇലക്ട്രിക് പവർട്രെയിനുകളും സൂപ്പർകാറിൽ ഉപയോഗിക്കുന്നു. ഉപഭോക്താക്കൾക്ക് V12 എഞ്ചിൻ, ബാറ്ററി പാക്കിനൊപ്പം ഒന്നിലധികം ഇലക്ട്രിക് മോട്ടോറുകൾ ലഭിക്കും.

825 എച്ച്‌പി പവറും 725 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 6.5 ലിറ്റർ NA V12 എഞ്ചിനാണ് ലംബോർഗിനി റെവൽറ്റോയ്ക്ക് ലഭിക്കുന്നത്. എഞ്ചിൻ 3.8kWh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ഘടിപ്പിച്ചിരിക്കുന്നു, സംയുക്ത ഔട്ട്പുട്ട് 1015hp ആണ്. ഗിയർബോക്സിലേക്ക് വരുമ്പോൾ നമുക്ക് 8-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ലഭിക്കുന്നത്. സൂപ്പർകാർ വെറും 2.5 സെക്കൻഡിനുള്ളിൽ 0-100kmph കൈവരിക്കുന്നു, ഉയർന്ന വേഗത 350kmph ആണ്.

ഇന്ത്യൻ നിരത്തിലെ ഏകാധിപൻ 6.51 ലക്ഷം രൂപയുടെ ഈ കാർ, ഇതുവരെ വാങ്ങിയത് 25 ലക്ഷം പേർ, എല്ലാ മാസവും നമ്പർ വണ്‍!

ഡിസൈനിന്റെ കാര്യത്തിൽ, നമുക്ക് ഒരു സാധാരണ ലംബോർഗിനി ശൈലി ലഭിക്കുന്നു. അതായത് ഷാർപ്പായതും ആക്രമണാത്മകവുമായ ഡിസൈൻ. സൂപ്പർകാറിന്റെ ഹെഡ്‌ലൈറ്റുകളും എയർ ഇൻടേക്കുകളും Y- ആകൃതിയിലുള്ള ഒരു വലയം സജ്ജീകരിച്ചിരിക്കുന്നു. റെവുള്‍ട്ടോയിൽ  ഐക്കണിക്  വാതിലുകൾ ലഭിക്കുന്നു. കാറിന്റെ ഇന്റീരിയറില്‍ മൂന്ന് സ്‌ക്രീനുകൾ ലഭിക്കുന്നു, അതായത് 12.3-ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8.4-ഇഞ്ച് വെർട്ടിക്കൽ ടച്ച്‌സ്‌ക്രീൻ, 9.1-ഇഞ്ച് പാസഞ്ചർ-സൈഡ് ഡിസ്‌പ്ലേ തുടങ്ങിയവ. ഒന്നിലധികം ഡാഷുകൾ കാരണം കാറിന്റെ ഡാഷിൽ ഫിസിക്കൽ ബട്ടണുകളൊന്നുമില്ല.

ലംബോർഗിനി റെവൽറ്റോയുടെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില ഏകദേശം 8.9 കോടി രൂപ ആയിരിക്കും എന്ന് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അതായത് ഏകദേശം 10 കോടി രൂപയായിരിക്കും കാറിന്റെ ഓൺറോഡ് വില. സൂപ്പർകാറിന്റെ പ്രാരംഭ ഡെലിവറി വരും ആഴ്ചകളില്‍ നടക്കും.

Follow Us:
Download App:
  • android
  • ios