Asianet News MalayalamAsianet News Malayalam

മൈലേജില്‍ മാത്രമല്ല, ഈ വിലകുറഞ്ഞ 125 സിസി ബൈക്കുകള്‍ പ്രകടനത്തിലും നിങ്ങളെ ഞെട്ടിക്കും

നിങ്ങൾക്ക് ഒരു ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് വാങ്ങാവുന്ന 125 സിസിയിൽ വരുന്ന മുൻനിര ബൈക്കുകളുടെ ഒരു പട്ടിക ഇതാ

List Affordable 125 CC Bikes With Best Mileage
Author
First Published Jan 21, 2023, 4:31 PM IST

മൈലേജിനൊപ്പം മികച്ച പ്രകടനവുമുള്ള ഒരു ബൈക്ക് വാങ്ങാനാണ് നിങ്ങൾ ആലോചിക്കുന്നതെങ്കിൽ, ഇന്ത്യൻ വിപണിയിൽ ഇപ്പോൾ ഓപ്ഷനുകൾക്ക് കുറവില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി 125 സിസി മോട്ടോർസൈക്കിളുകളുടെ ആവശ്യം വളരെയധികം വർദ്ധിച്ചു. ഈ ബൈക്കുകളുടെ വിലയും കൂടുതലല്ല. ഒരു ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് ഇവ വാങ്ങാം. ഈ സെഗ്‌മെന്റിൽ നിങ്ങൾ ഹോണ്ട ഷൈൻ, ടിവിഎസ് റൈഡർ, ബജാജ് പൾസർ 125 തുടങ്ങിയ ബൈക്കുകൾ കാണാൻ സാധിക്കും. നിങ്ങൾക്ക് ഒരു ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് വാങ്ങാവുന്ന 125 സിസിയിൽ വരുന്ന മുൻനിര ബൈക്കുകളുടെ ഒരു പട്ടിക ഇതാ

ഹീറോ സൂപ്പർ സ്‌പ്ലെൻഡർ
124.7 സിസി എഞ്ചിൻ
മാനുവൽ ഗിയർബോക്സ്
വില 78,018 രൂപ

ഹീറോ മോട്ടോകോർപ്പിന്റെ സൂപ്പർ സ്‌പ്ലെൻഡറിനും ഗ്ലാമർ 125-നും 124.7 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, ഫ്യുവൽ ഇഞ്ചക്‌റ്റഡ് എഞ്ചിൻ എന്നിവയുണ്ട്. ഈ മോട്ടോർ 10.7 bhp കരുത്തും 10.6 Nm torque ഉം ഉത്പാദിപ്പിക്കുന്നു, 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഹീറോ സൂപ്പർ സ്‌പ്ലെൻഡറിന്റെ വില 77,918 രൂപ മുതൽ 81,818 രൂപ വരെയും ഗ്ലാമർ 125 ന്റെ ഡൽഹി എക്‌സ്‌ഷോറൂം വില 78,018 രൂപ മുതൽ 89,438 രൂപ വരെയുമാണ്.

ഹോണ്ട ഷൈൻ
123.94 സിസി എഞ്ചിൻ
അഞ്ച് സ്‍പീഡ് ഗിയർബോക്സ്
വില 78,414 രൂപ

ഇന്ത്യയിലും ഹോണ്ടയുടെ ബൈക്കിന് ഏറെ ഇഷ്ടമാണ്. കമ്പനിയുടെ ഹോണ്ട ഷൈൻ ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന 125 സിസി മോട്ടോർസൈക്കിളാണ്. 123.94 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, ഫ്യൂവൽ ഇഞ്ചക്‌റ്റഡ് എഞ്ചിനിൽ നിന്നാണ് ഹോണ്ട ഷൈനും SP 125 ഉം പവർ എടുക്കുന്നത്. ഈ മോട്ടോർ 10.7 ബിഎച്ച്പിയും 10.9 എൻഎം ഉത്പാദിപ്പിക്കുന്നു, 5-സ്പീഡ് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഹോണ്ട ഷൈനിന് നിലവിൽ 78,414 രൂപ മുതൽ 82,214 രൂപ വരെയാണ് വില, എസ്പി 125 ന് 83,522 മുതൽ 87,522 രൂപ വരെയാണ് ഡൽഹി എക്സ്ഷോറൂം വില.

ബജാജ് പൾസർ 125
124.4 സിസി എഞ്ചിൻ
അഞ്ച് സ്‍പീഡ് ഗിയർബോക്സ്
വില 87,149 രൂപ

ബജാജ് പൾസർ 125 ഈ സെഗ്‌മെന്റിൽ നിങ്ങൾക്ക് നല്ലൊരു ഓപ്ഷനാണ്. നിങ്ങൾക്ക് പൾസറിന്റെ ഡിസൈൻ ഇഷ്ടമാണെങ്കിലും നിങ്ങളുടെ ബജറ്റ് നീട്ടാൻ കഴിയുന്നില്ലെങ്കിൽ, പൾസർ 125 നിങ്ങൾക്ക് ശരിയായ ചോയ്‌സ് ആയിരിക്കും. 11.6 bhp കരുത്തും 10.8 Nm torque ഉം ഉത്പാദിപ്പിക്കുന്ന 124.4cc സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, DTS-i എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഇത് 5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. 87,149 രൂപ മുതൽ 90,003 രൂപ വരെയാണ് ബജാജ് പൾസർ 125ന്റെ ഡൽഹി എക്‌സ് ഷോറൂം വില.

ടിവിഎസ് റൈഡർ 125
124.8 സിസി എഞ്ചിൻ
5-സ്പീഡ് ഗിയർബോക്സ്
വില 90,620 രൂപ

ടിവിഎസ് റൈഡർ 125 ഈ സെഗ്‌മെന്റിലെ മികച്ച ബൈക്ക് കൂടിയാണ്. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും കൂടുതൽ ഫീച്ചറുകളുള്ള 125 സിസി കമ്മ്യൂട്ടർ ആണിത്. 124.8 സിസി, സിംഗിൾ സിലിണ്ടർ, എയർ, ഓയിൽ കൂൾഡ്, ഫ്യൂവൽ ഇഞ്ചക്‌റ്റഡ് എഞ്ചിനാണ് ടിവിഎസ് റൈഡർ 125-ന് കരുത്തേകുന്നത്. ഈ മോട്ടോർ 11.2 bhp കരുത്തും 11.2 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു, 5-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. ടിവിഎസ് റൈഡർ 125 ന്റെ എക്‌സ്‌ഷോറൂം വില നിലവിൽ 90,620 മുതൽ 99,990 രൂപ വരെയാണ്.

Follow Us:
Download App:
  • android
  • ios