മാരുതി സുസുക്കി, ടൊയോട്ട, ഹോണ്ട എന്നിവയുടെ ഹൈബ്രിഡ് കാറുകൾക്ക് 2025 ജൂലൈയിൽ വൻ കിഴിവുകൾ ലഭ്യമാണ്. ഗ്രാൻഡ് വിറ്റാര, ഹോണ്ട സിറ്റി eHEV, ടൊയോട്ട ഹൈറൈഡർ എന്നിവയാണ് മികച്ച ഓപ്ഷനുകൾ.
2025 ജൂലൈ ഒരു ഹൈബ്രിഡ് കാറോ എസ്‌യുവിയോ വാങ്ങാൻ പറ്റിയ സമയമാണ്. മാരുതി സുസുക്കി, ടൊയോട്ട, ഹോണ്ട തുടങ്ങിയ കമ്പനികൾ അവരുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹൈബ്രിഡ് മോഡലുകൾക്ക് വൻ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. വാഹനം വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഡീലുകൾ അവസാനിക്കുന്നതിന് മുമ്പ് നിങ്ങൾ പരിഗണിക്കാവുന്ന മികച്ച മൂന്ന് മികച്ച ഹൈബ്രിഡ് കാറുകൾ ഇതാ.
മാരുതി ഗ്രാൻഡ് വിറ്റാര സിഎൻജി
ശക്തമായ ഹൈബ്രിഡ് പവർട്രെയിനുള്ള 2024 മാരുതി ഗ്രാൻഡ് വിറ്റാര പതിപ്പ് നിലവിൽ 1.85 ലക്ഷം രൂപ വരെ കിഴിവോടെ ലഭ്യമാണ്. ഇതിൽ 70,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട്, 80,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, 35,000 രൂപ വരെ എക്സ്റ്റൻഡഡ് വാറന്റി എന്നിവ ഉൾപ്പെടുന്നു. 2025 ജൂലൈയിൽ 2024 മൈൽഡ് ഹൈബ്രിഡ് പതിപ്പിൽ വാങ്ങുന്നവർക്ക് 1.65 ലക്ഷം രൂപ വരെ ലാഭിക്കാം. സിഎൻജി വേരിയന്റുകൾ 20,000 രൂപ ക്യാഷ് ഡിസ്‍കൌണ്ടും 50,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യവും ലഭ്യമാണ്.
2025 ഗ്രാൻഡ് വിറ്റാര സ്ട്രോങ് ഹൈബ്രിഡ്, പെട്രോൾ മൈൽഡ് ഹൈബ്രിഡ് പതിപ്പുകൾക്ക് യഥാക്രമം 1.45 ലക്ഷം രൂപ വരെയും ഒരുലക്ഷം രൂപ വരെയും കിഴിവുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. എസ്‌യുവിയുടെ 2025 സിഎൻജി വേരിയന്റുകൾക്ക് ആകെ 70,000 രൂപ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. 2024, 2025 മൈൽഡ് ഹൈബ്രിഡ് വേരിയന്റുകൾക്ക് 57,900 രൂപ വരെ വിലവരുന്ന ഡൊമിനിയൻ എഡിഷൻ ആക്‌സസറികളും ലഭ്യമാണ്.
ഹോണ്ട സിറ്റി eHEV
ജാപ്പനീസ് വാഹന നിർമ്മാതാക്കൾ ജനപ്രിയ ഹോണ്ട സിറ്റി eHEV സെഡാനിൽ 65,000 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ അറ്റ്കിൻസൺ സൈക്കിൾ 1.5L, 4-സിലിണ്ടർ പെട്രോൾ എഞ്ചിൻ ഇതിൽ ഉപയോഗിക്കുന്നു. ഇത് 126bhp കരുത്തും 253Nm ടോർക്കും നൽകുന്നു. ഇസിവിടി ഗിയർബോക്‌സിനൊപ്പം, സിറ്റി ഹൈബ്രിഡ് 26.5 കിമി മൈലേജും വാഗ്ദാനം ചെയ്യുന്നു.
ടൊയോട്ട ഹൈറൈഡർ ഹൈബ്രിഡ്
ടൊയോട്ട ഹൈറൈഡർ സ്ട്രോങ് ഹൈബ്രിഡ് മോഡൽ നിലവിൽ 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും നിലവിലുള്ള ടൊയോട്ട കാർ ഉടമകൾക്ക് 40,000 രൂപ എക്സ്ചേഞ്ച് ബോണസോ 50,000 രൂപ ലോയൽറ്റി ബോണസോ ലഭ്യമാണ്. ഹൈറൈഡർ സ്മാർട്ട് ഹൈബ്രിഡ് പതിപ്പിൽ വാങ്ങുന്നവർക്ക് 75,000 രൂപ വരെ കിഴിവ് ലഭിക്കും, ഇതിൽ ടൊയോട്ട കാർ ഉടമകൾക്ക് 25,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്സ്ചേഞ്ച് ബോണസോ 50,000 രൂപ ലോയൽറ്റിയോ ഉൾപ്പെടുന്നു.
ഗ്രാൻഡ് വിറ്റാരയ്ക്ക് സമാനമായി, ടൊയോട്ട ഹൈറൈഡർ സ്ട്രോങ് ഹൈബ്രിഡിലും 1.5 ലിറ്റർ ടിഎൻജിഎ അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എഞ്ചിൻ ഉണ്ട്, ഇത് 92 bhp കരുത്തും 122 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ മോട്ടോർ ഒരു ഇലക്ട്രിക് മോട്ടോറുമായി (79 bhp/141 Nm) ജോടിയാക്കിയിരിക്കുന്നു, 177.6V ലിഥിയം-അയൺ ബാറ്ററിയും ഇതിൽ ഉൾപ്പെടുന്നു. ഇതിന്റെ സംയോജിത പവർ ഔട്ട്പുട്ട് 114 bhp ആണ്, കൂടാതെ 27.97 kmpl ഇന്ധനക്ഷമതയും അവകാശപ്പെടുന്നു.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.