Asianet News MalayalamAsianet News Malayalam

കീശ കീറാതെ സ്റ്റൈലും ഹൈപെര്‍ഫോമൻസും വേണോ? ഇതാ പാവങ്ങളുടെ ചില സൂപ്പര്‍ ബൈക്കുകള്‍!

നിങ്ങളുടെ ബജറ്റ് ഏകദേശം രണ്ട് ലക്ഷം രൂപയാണെങ്കിൽ, സമാനമായ ഒരു ബൈക്ക് വാങ്ങാൻ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ ഇതാ അത്തരം ചില മികച്ച ഓപ്ഷനുകളെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്ന ബൈക്കുകൾ ദൈനംദിന ഉപയോഗത്തിനും മികച്ചതാണ്. ഇതാ ഈ ബൈക്കുകളെക്കുറിച്ച് അറിയാം

List Of Best High Performance Bikes Under Two Lakh In India
Author
First Published Nov 27, 2022, 12:07 PM IST

ഹൈ പെർഫോമൻസ് ബൈക്കുകൾ ഇന്ത്യയിൽ വളരെ ജനപ്രിയമാണ്. ഈ സെഗ്‌മെന്റ് യുവാക്കൾക്ക് ഏറെ ഇഷ്‍ടമാണ്. നിലവിൽ, കുറഞ്ഞ ബജറ്റിൽ ഉയർന്ന പെർഫോമൻസ് ബൈക്കുകൾ വിപണിയിൽ ലഭ്യമാണ്. ഇത്തരത്തിലുള്ള ബൈക്കുകൾ വാങ്ങാൻ ഇഷ്ടപ്പെടുന്നവർക്ക് അത് വാങ്ങാം. ഇപ്പോൾ നിങ്ങളുടെ ബജറ്റ് ഏകദേശം രണ്ട് ലക്ഷം രൂപയാണെങ്കിൽ, സമാനമായ ഒരു ബൈക്ക് വാങ്ങാൻ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ ഇതാ അത്തരം ചില മികച്ച ഓപ്ഷനുകളെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്ന ബൈക്കുകൾ ദൈനംദിന ഉപയോഗത്തിനും മികച്ചതാണ്. ഇതാ ഈ ബൈക്കുകളെക്കുറിച്ച് അറിയാം

ബജാജ് പൾസർ RS 200
ബജാജ് ഓട്ടോയുടെ പൾസർ സീരീസ് വളരെ ജനപ്രിയമാണ്. നിരവധി പതിപ്പുകൾ ഈ ശ്രേണിയിൽ തുടർച്ചയായി ചേർത്ത് ബജാജ് പുതുക്കിക്കൊണ്ടിരിക്കുന്നു. നിങ്ങളുടെ ബജറ്റ് രണ്ട് ലക്ഷം രൂപയാണെങ്കിൽ, ബജാജ് ഓട്ടോയുടെ പൾസർ RS 200 നിങ്ങൾക്ക് ഒരു നല്ല ഓപ്ഷനാണ്. ഈ ബൈക്കിന്റെ സ്പോർട്ടി ലുക്ക് തീർച്ചയായും അതിന്റെ പ്ലസ് പോയിന്‍റാണ്. കൂടാതെ, അതിന്റെ പ്രകടനം നിങ്ങളെ നിരാശരാക്കില്ല. എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഈ ബൈക്കിന് 199.5 സിസി എയർ കൂൾഡ് എഞ്ചിൻ ലഭിക്കുന്നു, ഇത് 24.5 ബിഎച്ച്പി കരുത്തും 18.7 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. 1.71 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ എക്‌സ് ഷോറൂം വില. 

യമഹ FZ25
ഈ ബൈക്കിന്റെ ലുക്ക് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. യുവാക്കളെ ആകര്‍ഷിക്കാനുള്ള ശക്തി ഇതിന് ഉണ്ട്. കാഴ്ചയിൽ തികച്ചും മസിലനാണ് ഈ ബൈക്ക്.  എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഈ ബൈക്കിന് 249 സിസി ലിക്വിഡ് കൂൾഡ് എഞ്ചിൻ ഉണ്ട്. ഈ എഞ്ചിൻ 20.8 ബിഎച്ച്പി കരുത്തും 20.1 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. ട്യൂബ്‌ലെസ് ടയറുകൾ, ഡബിൾ ഡിസ്‌ക് ബ്രേക്കുകൾ, ഡ്യുവൽ ചാനൽ എബിഎസ് തുടങ്ങിയ സവിശേഷതകളുണ്ട്. 1.48 ലക്ഷം രൂപയാണ് യമഹ FZ25 ന്റെ എക്‌സ് ഷോറൂം വില.

ഹീറോ എക്‌സ്ട്രീം 200എസ്
ഹീറോ മോട്ടോകോർപ്പിന്റെ ഏറ്റവും സ്‌പോർട്ടി ബൈക്കാണിത്. കാഴ്ചയിലും ഈ ബൈക്ക് വളരെയധികം മതിപ്പുളവാക്കുന്നു. ദൈനംദിന ഉപയോഗത്തിന് പുറമേ, നിങ്ങൾക്ക് ഇത് ദീർഘദൂരങ്ങളിലും ഉപയോഗിക്കാം. 1,34,360 രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില. 17.8 bhp കരുത്തും 16.45 Nm ടോര്‍ക്കും നൽകുന്ന 199.6 സിസി എഞ്ചിനാണുള്ളത്. അഞ്ച് സ്‍പീഡ് ഗിയർബോക്സാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. യുവാക്കളെ ലക്ഷ്യമിട്ടാണ് ഈ ബൈക്ക് പ്രത്യേകം നിർമ്മിച്ചിരിക്കുന്നത്.

യമഹ R15 V4
ശൈലിയും ഡിസൈനും കാരണം യമഹ ബൈക്കുകൾക്ക് ഇന്ത്യയിൽ മികച്ച ഡിമാൻഡാണ്. യുവാക്കളെ ആകർഷിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഈ ബൈക്കിന് 155 സിസി ലിക്വിഡ് കൂൾഡ് എഞ്ചിൻ ഉണ്ട്. ഈ എഞ്ചിൻ 18.4 bhp കരുത്തും 14.2Nm ടോർക്കും സൃഷ്‍ടിക്കുന്നു. നഗരത്തിലും ഹൈവേയിലും ഈ ബൈക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഈ ബൈക്കിൽ നിങ്ങൾക്ക് ഡ്യുവൽ ചാനൽ എബിഎസും ലഭിക്കും. എക്‌സ് ഷോറൂം 1.79 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില. ഈ ബൈക്കിന്റെ ശൈലിയും പ്രകടനവും നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാം. 

സുസുക്കി ജിക്സര്‍ SF 250
സുസുക്കിയുടെ ബൈക്കുകൾ വളരെ മികച്ചതാണ്. യുവാക്കൾക്കിടയില്‍ ഇത് വളരെ ജനപ്രിയമാണ്. ജിക്സര്‍ SF 250 ബൈക്കിന്റെ രൂപം തികച്ചും സ്‌പോർട്ടി ആണ്. ഈ ബൈക്കിന്റെ ഡിസൈൻ നിങ്ങൾ തീർച്ചയായും ഇഷ്‍ടപ്പെടും. ഫീച്ചറുകളും കരുത്തുറ്റ എഞ്ചിനുമാണ് ഇതിന്റെ പ്ലസ് പോയിന്റുകൾ. എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കിൽ, 26.5 ബിഎച്ച്പി കരുത്തും 22.2 എൻഎം ടോർക്കും സൃഷ്‍ടിക്കുന്ന 249 സിസി എഞ്ചിനാണ് ഈ ബൈക്കിന്‍റെ ഹൃദയം. 1.92 ലക്ഷം രൂപ മുതലാണ് ഈ ബൈക്കിന്റെ എക്‌സ് ഷോറൂം വില. നിത്യോപയോഗത്തിനും മികച്ചൊരു ബൈക്കാണിത്.

Follow Us:
Download App:
  • android
  • ios