Asianet News MalayalamAsianet News Malayalam

ഈ ഇന്ത്യൻ നിര്‍മ്മിത കാറുകള്‍ വാങ്ങാൻ വിദേശത്തും ജനം തള്ളിക്കയറുന്നു, അമ്പരപ്പിക്കും വില്‍പ്പന!

ചെറുകാറുകൾ മുതൽ കോംപാക്റ്റ് എസ്‌യുവികളും ഫാമിലി എംപിവികളും വരെ ഇതിൽ ഉൾപ്പെടുന്നു. ഈ പട്ടിക നോക്കാം

List Of  Five Made In India Cars With Get Best Export
Author
First Published Nov 27, 2022, 11:19 AM IST

ന്ത്യയിൽ പുതിയ കാറുകൾ അവതരിപ്പിക്കുന്ന പ്രവണത തുടരുകയാണ്. ഇവിടെ മാത്രമല്ല വിദേശരാജ്യങ്ങളിലും ഇന്ത്യയില്‍ നിർമിച്ച കാറുകളുടെ പ്രചാരം വർധിച്ചുവരികയാണ് എന്നാണ് കണക്കുകള്‍. 2021 ഒക്ടോബറിനെ അപേക്ഷിച്ച്, ഈ അഞ്ച് ഇന്ത്യൻ നിര്‍മ്മിത കാറുകളുടെ കയറ്റുമതിയിൽ 100 ശതമാനത്തില്‍ അധികം വളർച്ചയുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. മാരുതി സുസുക്കി, നിസാൻ ഇന്ത്യ, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ തുടങ്ങിയ കമ്പനികൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. ചെറുകാറുകൾ മുതൽ കോംപാക്റ്റ് എസ്‌യുവികളും ഫാമിലി എംപിവികളും വരെ ഇതിൽ ഉൾപ്പെടുന്നു. ഈ പട്ടിക നോക്കാം

നിസാൻ മാഗ്നൈറ്റ്
നിസാന്റെ കോംപാക്ട് എസ്‌യുവി മാഗ്‌നൈറ്റിന് ഇന്ത്യയിൽ ഏറെ ജനപ്രിയമാണ്. രാജ്യത്ത് മാത്രമല്ല വിദേശത്തും മാഗ്‌നൈറ്റിന് ഏറെ ആവശ്യക്കാരുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 638 യൂണിറ്റുകളിൽ നിന്ന് 2384 യൂണിറ്റുകളാണ് കമ്പനി കഴിഞ്ഞ മാസം കയറ്റുമതി ചെയ്‍തത്. ഇതുമൂലം കമ്പനിയുടെ വാർഷിക വളർച്ച 273.64 ശതമാനം ആണ്. 1.0ലിറ്റർ പെട്രോൾ എൻജിനാണ് ഇതിന് കരുത്തേകുന്നത്.

ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ഗ്രാൻഡ് i10 അതിന്റെ സ്‌പോർട്ടി ഡിസൈനും ശക്തമായ പ്രകടനവും കാരണം ഇന്ത്യയിൽ വളരെ ജനപ്രിയമാണ്. ഗ്രാൻഡ് ഐ10 രാജ്യത്ത് മാത്രമല്ല വിദേശത്തും ഏറെ വില്‍പ്പനയുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 920 യൂണിറ്റുകളിൽ നിന്ന് കഴിഞ്ഞ മാസം 2,300 യൂണിറ്റുകളാണ് കമ്പനി കയറ്റുമതി ചെയ്തത്. 150 ശതമാനം ആണ് ഇതുമൂലം കമ്പനിയുടെ വാർഷിക വളർച്ച. ടർബോ ഉൾപ്പെടെ  1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഈ കാറിനുള്ളത്. 

മാരുതി സുസുക്കി സിയാസ്
ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർണ തുടങ്ങിയ കാറുകളെ പിന്നിലാക്കിയ മാരുതി സുസുക്കി സിയാസ് ഇന്ത്യൻ ഉപഭോക്താക്കളെ ഏറെ ആകർഷിച്ചു. അതിന്റെ പരിഷ്‍കരിച്ച എഞ്ചിനും മികച്ച സ്ഥലവും കാരണം, അത് ഇന്നും വളരെ ജനപ്രിയമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 529 യൂണിറ്റുകളിൽ നിന്ന് 1,713 യൂണിറ്റുകളാണ് കമ്പനി കഴിഞ്ഞ മാസം കയറ്റുമതി ചെയ്തത്. ഇതുമൂലം കമ്പനിയുടെ വാർഷിക വളർച്ച 223.82 ആണ്. 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

ഹ്യുണ്ടായി അൽകാസർ
പ്രീമിയം ഡിസൈനും മികച്ച സ്ഥലവും അതിശയിപ്പിക്കുന്ന പ്രകടനവുമായി വരുന്ന ഹ്യുണ്ടായ് അൽകാസർ സാവധാനം മുന്നേറുകയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 332 യൂണിറ്റുകളിൽ നിന്ന് 819 യൂണിറ്റുകളാണ് കമ്പനി കഴിഞ്ഞ മാസം കയറ്റുമതി ചെയ്തത്. ഇതുമൂലം കമ്പനിയുടെ വാർഷിക വളർച്ച 146.69 ആണ്. 2.0 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളാണ് ഇതിന് കരുത്തേകുന്നത്.

മാരുതി സുസുക്കി ഇഗ്നിസ്
ഇന്ത്യയിലെ ഒരു ക്രോസ് ഹാച്ച്ബാക്ക് കാർ എന്ന നിലയിൽ, മാരുതി ഇഗ്നിസ് ഒരു പ്രത്യേക വിഭാഗം ആളുകളെ ആകർഷിക്കുന്നു. ദൃഢമായ ബിൽറ്റ് ക്വാളിറ്റിയും ശക്തമായ പ്രകടനവും കാരണം ഇത് ഇന്ത്യയിൽ മാത്രമല്ല വിദേശ വിപണികളിലും നന്നായി വില്‍ക്കപ്പെടുന്നു. കഴിഞ്ഞ മാസം 299 യൂണിറ്റുകളാണ് കമ്പനി കയറ്റുമതി ചെയ്‍തത്. മുൻ വർഷം ഇതേ കാലയളവിൽ ഇത് 104 യൂണിറ്റായിരുന്നു. ഇതുമൂലം കമ്പനിയുടെ വാർഷിക വളർച്ച 187.50 ആണ്. 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് ഈ മോഡല്‍ വരുന്നത്.

Follow Us:
Download App:
  • android
  • ios