മഹീന്ദ്ര സ്‌കോർപ്പിയോ തന്റെ മകന് സമ്മാനിച്ചെന്നും 2022 ജനുവരിയിൽ ഒരു വാഹനാപകടത്തിൽ മകൻ മരിച്ചെന്നും രാജേഷ് ശര്‍മ്മ എന്ന പിതാവ് പരാതിയില്‍ പറയുന്നു. ഈ കേസിൽ ആനന്ദ് മഹീന്ദ്രയ്ക്കും കമ്പനിയിലെ മറ്റ് 12 ജീവനക്കാർക്കുമെതിരെ വഞ്ചന ആരോപിച്ച് അദ്ദേഹം എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ മഹീന്ദ്ര ഔദ്യോഗിക പ്രസ്താവന ഇറക്കിയിരിക്കുകയാണ്.
സ്‌കോർപിയോ എസ്‌യുവി അപകടത്തിൽപ്പെട്ട് മകൻ മരിച്ചതിനെ തുടർന്ന് പിതാവിന്‍റെ പരാതിയില്‍ മഹീന്ദ്ര തലവൻ ആനന്ദ് മഹീന്ദ്രയ്ക്കെതിരെ കേസ് ഫയൽ ചെയ്‍ത സംഭവത്തില്‍ വിശദീകരണവുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര. അടുത്തിടെ ഉത്തർപ്രദേശിലെ കാൺപൂരിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഉൾപ്പെടെ 13 പേർക്കെതിരെ പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്‍തത്. മഹീന്ദ്ര സ്‌കോർപ്പിയോ തന്റെ മകന് സമ്മാനിച്ചെന്നും 2022 ജനുവരിയിൽ ഒരു വാഹനാപകടത്തിൽ മകൻ മരിച്ചെന്നും രാജേഷ് ശര്‍മ്മ എന്നയാള്‍ പരാതിയില്‍ പറയുന്നു. ഈ കേസിൽ ആനന്ദ് മഹീന്ദ്രയ്ക്കും കമ്പനിയിലെ മറ്റ് 12 ജീവനക്കാർക്കുമെതിരെ വഞ്ചന ആരോപിച്ച് അദ്ദേഹം എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ മഹീന്ദ്ര ഔദ്യോഗിക പ്രസ്താവന ഇറക്കിയിരിക്കുകയാണ്.
എന്താണ് കേസ്?
തന്റെ ഏക മകൻ ഡോ അപൂർവ മിശ്രയ്ക്ക് സ്‌കോർപ്പിയോ കാർ സമ്മാനമായി നൽകിയതായി പിതാവായ രാജേഷ് ശര്‍മ്മ പരാതിയിൽ പറഞ്ഞതായി പോലീസ് പറഞ്ഞു. 2020 ഡിസംബർ രണ്ടിന് 17.39 ലക്ഷം രൂപയ്ക്ക് താൻ ഒരു കറുത്ത മഹീന്ദ്ര സ്കോർപിയോ എസ്‌യുവി വാങ്ങിയെന്നാണ് മിശ്രയുടെ പരാതിയില്‍ പറയുന്നത്. ആനന്ദ് മഹീന്ദ്രയുടെ തന്നെ പരസ്യങ്ങളും സോഷ്യൽ മീഡിയ പോസ്റ്റുകളും കണ്ടാണ് സുരക്ഷ മുൻനിർത്തി ഈ വാഹനം താൻ വാങ്ങിയതെന്നും പിന്നീട് അത് തന്റെ ഏക മകന് സമ്മാനിച്ചെന്നും മിശ്ര പറയുന്നു. ഈ വാഹനത്തിൽ 2022 ജനുവരി 14ന് സുഹൃത്തുക്കളോടൊപ്പം ലഖ്‌നൗവിൽ നിന്ന് കാൺപൂരിലേക്ക് മടങ്ങുകയായിരുന്നു അപൂർവ. ആ സമയം മൂടൽമഞ്ഞിനെ തുടർന്ന് ഇവരുടെ കാർ ഡിവൈഡറിൽ ഇടിക്കുകയും ഈ അപകടത്തിൽ അപൂർവ തല്‍ക്ഷണം മരിക്കുകയും ചെയ്‍തു.
ഈ അപകടത്തിന് ശേഷം, താൻ എസ്‌യുവി വാങ്ങിയ ഡീലറായ തിരുപ്പതി ഓട്ടോമൊബൈൽസുമായി ബന്ധപ്പെട്ടെന്നും കാറിന്റെ പോരായ്മകളെക്കുറിച്ച് പറഞ്ഞപ്പോള്‍ തനിക്ക് ദുരനുഭവമാണ് ഉണ്ടായതെന്നുമാണ് ശര്‍മ്മ പറയുന്നത്. ഡയറക്ടർമാരുടെ നിർദേശപ്രകാരം മാനേജർമാർ തന്നെയും കുടുംബത്തെയും അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്‍തതായും അദ്ദേഹം ആരോപിക്കുന്നു. സീറ്റ് ബെൽറ്റ് ഇട്ടിട്ടും എയർബാഗ് വിന്യസിച്ചില്ലെന്നും കാർ കബളിപ്പിച്ച് തനിക്ക് വിറ്റെന്നും അദ്ദേഹം ആരോപിക്കുന്നു. കൃത്യമായി വാഹനം പരിശോധിച്ചിരുന്നെങ്കിൽ മകൻ മരിക്കില്ലായിരുന്നുവെന്നും രാജേഷ് പറഞ്ഞു.
രാജേഷിന്റെ പരാതിയെ തുടർന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയ്ക്കും മറ്റ് 12 പേർക്കുമെതിരെ കാൺപൂരിലെ റായ്പൂർവ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മഹീന്ദ്ര വാഹനങ്ങളുടെ സുരക്ഷാ ഫീച്ചറുകളുമായി ബന്ധപ്പെട്ട് തെറ്റായ ഉറപ്പുകൾ നൽകിയെന്നാണ് എഫ്‌ഐആർ. അപകടസമയത്ത് മകൻ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നുവെങ്കിലും കാറിലെ എയർബാഗ് വിന്യസിച്ചില്ല, അതിനാലാണ് മകൻ മരിച്ചതെന്ന് പരാതിക്കാരനായ രാജേഷ് മിശ്ര ആരോപിച്ചു. പരസ്യങ്ങളിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും മഹീന്ദ്ര പ്രമോട്ട് ചെയ്ത സുരക്ഷാ ഫീച്ചറുകൾ ബോധ്യപ്പെട്ടതിനെ തുടർന്നാണ് താൻ 17.40 ലക്ഷം രൂപ വിലമതിക്കുന്ന കറുത്ത സ്കോർപിയോ വാങ്ങി മകന് സമ്മാനിച്ചതെന്നും രാജേഷ് മിശ്ര പറയുന്നു.
രാജേഷ് മിശ്ര പ്രാദേശിക കോടതിയെ സമീപിച്ചതിനെ തുടർന്ന് എഫ്‌ഐആർ ഫയൽ ചെയ്യാൻ ഉത്തരവിട്ടതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്‍തത്. ആനന്ദ് മഹീന്ദ്രയ്ക്കും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ 12 ജീവനക്കാർക്കുമെതിരെ വഞ്ചനാക്കുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്‍തത്. റായ്പൂർവ പോലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‍തത്. മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് ഗോപാൽ മഹീന്ദ്ര, ഡീലര്‍ഷിപ്പായ തിരുപ്പതി ഓട്ടോ മാനേജർ, മുംബൈ ആസ്ഥാനമായുള്ള മഹീന്ദ്ര കമ്പനി ഡയറക്ടർ ചന്ദ്രപ്രകാശ് ഗുർനാനി, വിക്രം സിംഗ് മേത്ത, രാജേഷ് ഗണേഷ് ജെജുരിക്കർ, അനീഷ് ദിലീപ് ഷാ, തോത്തല നാരായണസാമി, ഹർഗ്രേവ് ഖൈതാൻ, മുത്തയ്യ മുർഗപ്പൻ മുത്തയ്യ, വിശാഖ നീരുഭായ് ദേശായി, നിസ്ബ ഗോദ്‌റെജ്, ശിഖസഞ്ജയ് ശർമ, വിജയ് കുമാർ ശർമ എന്നിവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, വഞ്ചന, വധഭീഷണി, ഗൂഢാലോചന തുടങ്ങി നിരവധി ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സ്‌കോർപിയോ മറിഞ്ഞ് മകൻ മരിച്ചു, അച്ഛന്‍റെ പരാതിയില്‍ ആനന്ദ് മഹീന്ദ്രയ്ക്കെതിരെ കേസ്
കമ്പനിക്ക് പറയാനുള്ളത്
2023 സെപ്റ്റംബര്‍ 23-നാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്. ഇതിലാണ് മഹീന്ദ്ര പ്രസ്‍താവനയിലൂടെ ഇപ്പോള്‍ മറുപടി പറഞ്ഞിരിക്കുന്നത്. 2022 ജനുവരിയില്‍ നടന്ന സംഭവം കഴിഞ്ഞ് ഇപ്പോള്‍ ഒന്നര വര്‍ഷം കഴിഞ്ഞിരിക്കുന്നതായി മഹീന്ദ്ര അവരുടെ ഔദ്യോഗിക പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു. വാഹനത്തില്‍ എയര്‍ബാഗുകള്‍ ഇല്ലെന്ന ആരോപണത്തില്‍ 2020-ലാണ് സ്‌കോര്‍പിയോ S9 വേരിയന്റ് നിര്‍മ്മിച്ചതെന്നും സുരക്ഷാ ഫീച്ചറുകളുടെ ഭാഗമായി എയര്‍ബാഗുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മഹീന്ദ്ര സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.
തങ്ങളുടെ ആഭ്യന്തര അന്വേഷണത്തില്‍ എയര്‍ബാഗ് തകരാര്‍ സംബന്ധിച്ച തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും മഹീന്ദ്ര പറയുന്നു. വാഹനം മറിയുന്ന ഇതുപോലുള്ള കേസുകളില്‍ സാധാരണയായി ഡിസൈന്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി മുന്‍വശത്തെ എയര്‍ബാഗുകള്‍ വിന്യസിക്കില്ലെന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്. വാഹനത്തിന്റെ സുരക്ഷാ സംവിധാനങ്ങളുടെ പ്രവര്‍ത്തനം സമഗ്രമായി പരിശോധിക്കുന്നതിനായി സംഭവത്തില്‍ തങ്ങളുടെ വിദഗ്ധ സംഘം നടത്തിയ അന്വേഷണം 2022 ഒക്‌ടോബറില്‍ പൂര്‍ത്തിയാക്കിയതായും മഹീന്ദ്ര അറിയിച്ചു. വിഷയം നിലവില്‍ കോടതിയുടെ പരിഗണനയിലാണെന്നും തുടര്‍ അന്വേഷണങ്ങള്‍ക്ക് പൂര്‍ണമായി സഹകരിക്കുമെന്നറിയിച്ച കമ്പനി മരിച്ച യുവാവിന്റെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുകയും ചെയ്‍തു.
