ഇന്ത്യൻ വാഹന ഭീമനായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കാനഡ ആസ്ഥാനമായുള്ള ഉപകമ്പനിയായ റെയ്‌സൺ എയ്‌റോസ്‌പേസ് കോർപ്പറേഷനുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കാൻ തീരുമാനിച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ കനേഡിയൻ കമ്പനിയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് 11.18 ശതമാനം ഓഹരിയുണ്ട്.

ഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷത്തിന്റെ ആഘാതം ബിസിനസ് ലോകത്തും കണ്ടുതുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്ത്യൻ വാഹന ഭീമനായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കാനഡ ആസ്ഥാനമായുള്ള ഉപകമ്പനിയായ റെയ്‌സൺ എയ്‌റോസ്‌പേസ് കോർപ്പറേഷനുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കാൻ തീരുമാനിച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ കനേഡിയൻ കമ്പനിയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് 11.18 ശതമാനം ഓഹരിയുണ്ട്.

കാനഡ ആസ്ഥാനമായുള്ള അസോസിയേറ്റ് സ്ഥാപനമായ റെസൺ എയ്‌റോസ്‌പേസ് കോർപ്പറേഷൻ ഇല്ലാതായതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. സ്റ്റോക്ക് മാർക്കറ്റ് റെഗുലേറ്ററായ സെബിക്കും കമ്പനി ഈ വിവരം അറിയിച്ച് നോട്ടീസ് നൽകിയിട്ടുണ്ട് . അതേസമയം ഈ നീക്കം സോഷ്യൽ മീഡിയയിൽ ഊഹാപോഹങ്ങൾക്ക് കാരണമായെങ്കിലും കാരണം മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇതുവരെ വ്യക്തമായിട്ടില്ല. ഇതേക്കുറിച്ച് ഒരു ഔദ്യോഗിക പ്രസ്‍താവനയും മഹീന്ദ്ര ആൻഡ് മഹീന്ദ്ര നടത്തിയിട്ടില്ല.

അതേസമയം മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ് ഈ വിവരം ഓഹരി വിപണിയെ അറിയിച്ചത്. റെയ്‌സൺ എയ്‌റോസ്‌പേസ് കോർപ്പറേഷൻ സെപ്റ്റംബർ 20 മുതൽ കാനഡയിലെ തങ്ങളുടെ ബിസിനസ്സ് അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. അതിന്റെ അംഗീകാരത്തിന് ആവശ്യമായ എല്ലാ രേഖകളും ലഭിച്ചിട്ടുണ്ട്. ഇക്കാര്യം കമ്പനിയെ അറിയിച്ചിട്ടുണ്ട്. കാനഡ ആസ്ഥാനമായുള്ള തങ്ങളുടെ കമ്പനിയായ റെസൺ എയ്‌റോസ്‌പേസ് കോർപ്പറേഷൻ അവിടെ പ്രവർത്തനം അവസാനിപ്പിച്ചതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറഞ്ഞു. സ്വമേധയാ പ്രവർത്തനം അവസാനിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. കൃഷിയുമായി ബന്ധപ്പെട്ട സാങ്കേതിക പരിഹാരങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് റെസൺ. കൃഷിയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളും മഹീന്ദ്ര ആൻഡ് മഹീന്ദ്ര നിർമ്മിക്കുന്നുണ്ട്. 

32 ലക്ഷത്തിന്‍റെ ഈ എസ്‍യുവികള്‍ ചുളുവിലയ്ക്ക്! വെറും എട്ടുലക്ഷത്തിന് വാങ്ങാം; ചെയ്യേണ്ടത് ഇത്രമാത്രം!

മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്‌ക്ക് റെയ്‌സൺ എയ്‌റോസ്‌പേസിൽ 11.18% ഓഹരിയുണ്ട്. എന്നാൽ ഇനി മുതൽ മഹീന്ദ്രയ്‌ക്ക് റെയ്‌സണുമായി ബിസിനസ് ബന്ധം ഉണ്ടാകില്ല . റെയ്സൺ എയ്‌റോസ്‌പേസ് കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ കാനഡ അധികൃതരിൽ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ചിട്ടുണ്ടെന്നും അതിന്റെ അറിയിപ്പ് കമ്പനിക്ക് നൽകിയിട്ടുണ്ടെന്നും മഹീന്ദ്ര പറഞ്ഞു. 

കാനഡയും ഇന്ത്യയും തമ്മിലുള്ള സംഘർഷം അതിന്റെ പാരമ്യത്തിൽ നിൽക്കുന്ന സമയത്താണ് മഹീന്ദ്രയുടെ ഈ തീരുമാനം. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പോരാട്ടം തുടരുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് മഹീന്ദ്രയുടെ തീരുമാനത്തെ ഇതുമായി ബന്ധിപ്പിച്ച് ആളുകൾ ഉറ്റുനോക്കുന്നത്. കമ്പനി ഈ തീരുമാനം സ്വമേധയാ എടുത്തതാണെന്നും കമ്പനി അടച്ചുപൂട്ടുന്നത് കാനഡയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. റെസോൺ അടച്ചുപൂട്ടുമ്പോൾ, മഹീന്ദ്രയ്ക്ക് 2.8 ദശലക്ഷം കനേഡിയൻ ഡോളർ അതായത് 28.7 കോടി രൂപ ലഭിക്കും. റെസൺ എയ്‌റോസ്‌പേസ് അടച്ചുപൂട്ടുന്നത് മഹീന്ദ്രയുടെ ബിസിനസിനെ കാര്യമായി ബാധിക്കില്ല. എന്നാൽ ഇന്ത്യയും കാനഡയും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സമയത്താണ് ഈ വാർത്ത വന്നിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട് ഈ തീരുമാനത്തെ ജനങ്ങൾ ഉറ്റുനോക്കുന്നത്. 

അതേസമയം മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഈ തീരുമാനത്തിന്റെ സ്വാധീനം അവരുടെ ഓഹരികളിൽ കണ്ടു. ഈ തീരുമാനത്തിന്റെ ആഘാതം മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓഹരികളിലും ദൃശ്യമായി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഹരികൾ മൂന്ന് ശതമാനം ഇടിഞ്ഞു. കമ്പനിയുടെ ഓഹരികൾ 1584 രൂപയിൽ നിന്ന് 1575.75 രൂപയിൽ ക്ലോസ് ചെയ്തു. ഓഹരികളുടെ ഇടിവ് കമ്പനിയുടെ മൂല്യനിർണയത്തെ ബാധിച്ചു. 

ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയെ കാനഡ അടുത്തിടെ കുറ്റപ്പെടുത്തിയിരുന്നു. ഇതോടെ കാനഡയ്‌ക്കെതിരെ ഇന്ത്യ സുപ്രധാന നടപടികളും സ്വീകരിച്ചു. ഇതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയന്ത്ര പ്രശ്‍നങ്ങളിലേക്ക് നയിച്ചത്. എന്തായാലും ഇരു രാജ്യങ്ങൾക്കുമിടയിൽ വർദ്ധിച്ചുവരുന്ന സംഘർഷം ബിസിനസ് ലോകത്തെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. 2023 ൽ ഇരു രാജ്യങ്ങളും തമ്മിൽ എട്ട് ബില്യൺ ഡോളറിന്റെ വ്യാപാരം നടക്കുന്നുണ്ട്. മുപ്പതിലധികം ഇന്ത്യൻ കമ്പനികൾ കാനഡയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. കാനഡ പെൻഷൻ ഫണ്ടിന് 70 ഇന്ത്യൻ കമ്പനികളിൽ നിക്ഷേപമുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷം ബിസിനസിനെ ബാധിക്കുകയാണെങ്കിൽ, അത് സമ്പദ്‌വ്യവസ്ഥയെയും താറുമാറാക്കും. 

youtubevideo