രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കലായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സെപ്റ്റംബര്‍ മാസം തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ആകര്‍ഷകമായ ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നു. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, സൗജന്യ ആക്‌സസറീസ് എന്നിവയുടെ രൂപത്തിലാണ് ഈ ആനുകൂല്യങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

കമ്പനിയുടെ ഫ്ളാഗ്‍ഷിപ്പ് മോഡലായ ആള്‍ട്യുറാസ് G4 -ന് 2.40 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കും. XUV 500 -ന്റെ എല്ലാ പതിപ്പുകള്‍ക്കും 12,760 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 30,000 രൂപ എക്സ്ചേഞ്ച് ബോണസ്, 9,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, 5,000 രൂപ വിലയുള്ള ആക്സസറികള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. W9, W11 ട്രിമ്മുകള്‍ക്ക് 5,920 രൂപ അധിക ക്യാഷ് ഡിസ്‌കൗണ്ടും ലഭ്യമാണ്.

മഹീന്ദ്ര സ്‌കോര്‍പിയോയുടെ എല്ലാ പതിപ്പുകളിലെയും കിഴിവുകളില്‍ 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ കോര്‍പ്പറേറ്റ് കിഴിവും ഉള്‍പ്പെടുന്നു. S5 പതിപ്പ് 20,000 രൂപ അധിക ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ വിലയുള്ള ആക്‌സസറികളും വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്ര XUV 300 -ന് 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും, 4,500 രൂപ കോര്‍പ്പറേറ്റ് കിഴിവും ലഭിക്കുന്നു.

10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപ വിലയുള്ള ആക്സസറികള്‍ എന്നിവയാണ് മറാസോയ്ക്ക് ലഭിക്കുന്നത്. ബൊലേറോയിലെ കിഴിവുകള്‍ 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.