പുതിയ ബ്രാൻഡ് കമ്മ്യൂണിക്കേഷൻ ക്യാമ്പയിൻ ആരംഭിച്ച് രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളിലൊരാളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ്. കമ്പനിയുടെ പൈതൃക സ്‍മരണയ്ക്കായി 'ദി മഹീന്ദ്ര ക്ലാസിക്ക്സ്' എന്ന് പദ്ധതിയുടെ ടീസർ വീഡിയോ ആണ് കമ്പനി പുറത്തുവിട്ടത്. 

കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി ഇന്ത്യയിൽ വിപണിയില്‍‌ എത്തിയ ചില മഹീന്ദ്ര വാഹനങ്ങളെ ഈ വിഡിയോയിൽ കാണാം. ഈ ക്യാമ്പയിൻ മഹീന്ദ്ര ബ്രാൻഡിനൊപ്പം ആളുകൾക്ക് അവരുടെ പ്രിയപ്പെട്ട ഓർമ്മകൾ ഓർമ്മിപ്പിക്കാൻ സഹായിക്കും.

മഹീന്ദ്ര ക്ലാസിക് ക്യാമ്പയിൻ മഹീന്ദ്രയുടെ സമ്പന്നമായ ഓട്ടോമോട്ടീവ് പൈതൃകത്തിനുള്ള തങ്ങളുടെ കൃതജ്ഞതയാണ് എന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ഡിവിഷൻ സിഇഒ വീജയ് നക്ര പറഞ്ഞു. ക്യാമ്പയിനിന്റെ ഭാഗമായി 1949 -ൽ മഹീന്ദ്രയുടെ അസംബ്ലി ലൈനുകളിൽ നിന്ന് പുറത്തിറക്കിയ വില്ലിസ് ജീപ്പ് എന്ന ആദ്യ വാഹനം, ക്ലാസിക് 4X4 എന്നിവയിൽ നിന്ന് മഹീന്ദ്ര മേജറിലേക്കും നിലവിലെ തലമുറ മഹീന്ദ്ര ഥാറിലേക്കും അങ്ങനെ എല്ലാം ടീസറിൽ ഉണ്ട്.

ക്യാമ്പയിന്റെ ഭാഗമായി, ഈ മഹീന്ദ്ര എസ്‌യുവികളുടെ ഉടമസ്ഥതരായ ആളുകളുടെ കഥകളും വാഹനവുമായി അവരുടെ യാത്രയും പങ്കിടാൻ കമ്പനി തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ ക്യാമ്പയിൻ വഴി ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും ക്വിസുകളും മറ്റ് ഡിജിറ്റൽ പ്രവർത്തനങ്ങളുമായി ഇടപഴകാനും കമ്പനി പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.