2025 മെയ് മാസത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ എസ്‌യുവിയായി മഹീന്ദ്ര സ്കോർപ്പിയോ മാറി. ടാറ്റ നെക്‌സോണിനെയും പഞ്ചിനെയും മറികടന്ന് 14,401 യൂണിറ്റുകൾ വിറ്റഴിച്ചു.

ടുത്ത മത്സരം നിറഞ്ഞ ഇന്ത്യൻ എസ്‌യുവി വിപണിയിൽ, 2025 മെയ് മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ എസ്‌യുവിയായി മഹീന്ദ്ര സ്കോർപ്പിയോ ഉയർന്നുവന്നു. ജനപ്രിയ ടാറ്റ നെക്‌സോൺ, പഞ്ച് എസ്‌യുവികളെ മറികടന്നാണ് ഈ കരുത്തുറ്റ എസ്‌യുവി മുന്നേറിയത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര സ്കോർപ്പിയോയുടെ 14,401 യൂണിറ്റുകൾ വിറ്റഴിച്ചു. സ്കോർപിയോ എന്നും സ്കോർപിയോ ക്ലാസിക്കും ടേർന്നതാണ് ഈ കണക്കുകൾ. അതേസമയം ടാറ്റ നെക്‌സോൺ മൊത്തം 13,096 യൂണിറ്റുകൾ വിൽപ്പന രേഖപ്പെടുത്തി.

രണ്ട് എസ്‌യുവികളും യഥാക്രമം അഞ്ച് ശതമാനം 14 ശതമാനം വീതം വാർഷിക വിൽപ്പന വളർച്ച രേഖപ്പെടുത്തി. എങ്കിലും, അവയുടെ പ്രതിമാസ വിൽപ്പനയിൽ ഗണ്യമായ കുറവുണ്ടായി. 2025 ഏപ്രിലിൽ മഹീന്ദ്ര സ്കോർപിയോയും ടാറ്റ നെക്‌സോണും യഥാക്രമം 15,534 യൂണിറ്റുകളുടെയും 15,457 യൂണിറ്റുകളുടെയും വിൽപ്പന നേടിയിരുന്നു.

2.0L ടർബോ പെട്രോൾ, 2.2L ഡീസൽ എഞ്ചിനുകളിലാണ് സ്കോർപിയോ വരുന്നത്. ഈ എഞ്ചിനുകൾ യഥാക്രമം 370Nm (MT)/380Nm (AT) ഉപയോഗിച്ച് 203bhp കരുത്തും 300Nm ഉപയോഗിച്ച് 132bhp കരുത്തും 370Nm (MT)/400Nm (AT) ഉപയോഗിച്ച് 175bhp കരുത്തും ഉത്പാദിപ്പിക്കുന്നു. എസ്‌യുവി നിരയുടെ നിലവിലെ വില 13.99 ലക്ഷം മുതൽ 25.15 ലക്ഷം രൂപ വരെയാണ്.

നെക്‌സോണിന് രണ്ട് എഞ്ചിൻ ഓപ്ഷനുകളുണ്ട്. 120bhp/170Nm, 1.2L ടർബോ പെട്രോൾ, 115bhp/260Nm, 1.5L ഡീസൽ എന്നിവ. സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ അടിസ്ഥാന വേരിയന്റിന് എട്ട് ലക്ഷം രൂപ മുതൽ ഉയർന്ന വകഭേദത്തിന് 15.60 ലക്ഷം രൂപ വരെ വിലയുണ്ട്. സൂചിപ്പിച്ച എല്ലാ വിലകളും എക്‌സ്-ഷോറൂം ആണ്.

2025 മെയ് മാസത്തിലും, യഥാക്രമം 15,566 യൂണിറ്റുകളുടെയും 14,860 യൂണിറ്റുകളുടെയും വിൽപ്പനയുമായി മാരുതി ബ്രെസ്സയും ഹ്യുണ്ടായി ക്രെറ്റയും ആദ്യ രണ്ട് സ്ഥാനങ്ങൾ നിലനിർത്തി. മാരുതി സുസുക്കിയുടെ ഫ്രോങ്ക്സും ടാറ്റയുടെ പഞ്ചും യഥാക്രമം 13,584 യൂണിറ്റുകളുടെയും 13,133 യൂണിറ്റുകളുടെയും വിൽപ്പന രേഖപ്പെടുത്തി നാലും അഞ്ചും സ്ഥാനങ്ങളിൽ എത്തി.

കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആറാമത്തെ എസ്‌യുവിയാണ് ടാറ്റ നെക്‌സോൺ, തൊട്ടുപിന്നിൽ മഹീന്ദ്ര താർ (10,389 യൂണിറ്റ്), മഹീന്ദ്ര ബൊലേറോ (8,942 യൂണിറ്റ്), കിയ സോനെറ്റ് (8,054 യൂണിറ്റ്), മഹീന്ദ്ര XUV 3XO (7,952 യൂണിറ്റ്), ടൊയോട്ട ഹൈറൈഡർ (7,573 യൂണിറ്റ്) എന്നിവയും ഉണ്ട്.