ജിഎസ്ടി 2.0 പ്രകാരം കാറുകളുടെ നികുതി കുറച്ചതിനെ തുടർന്ന് മഹീന്ദ്ര XUV700-ൻ്റെ വില കുറച്ചു. വേരിയൻ്റ് അനുസരിച്ച് 1.43 ലക്ഷം രൂപ വരെയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. 

സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ ജിഎസ്‍ടി 2.0 പ്രകാരമുള്ള എല്ലാത്തരം കാറുകളുടെയും ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്കുകളിൽ കേന്ദ്ര സർക്കാർ കുറവ് പ്രഖ്യാപിച്ചു. കാറുകളുടെ അധിക സെസും ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നു. ഈ നീക്കം ഓട്ടോമൊബൈൽ വ്യവസായത്തിൽ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. തൽഫലമായി, വരും ദിവസങ്ങളിൽ മിക്ക വാഹനങ്ങളുടെയും വില കുറയും. 

2025 സെപ്റ്റംബർ 6 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ ഈ നികുതി കുറച്ചതിന്റെ ആനുകൂല്യങ്ങൾ മഹീന്ദ്ര ഉപഭോക്താക്കൾക്ക് കൈമാറാൻ തുടങ്ങിയിരിക്കുന്നു. XUV700 ഉൾപ്പെടെ തിരഞ്ഞെടുത്ത വാഹനങ്ങളുടെ വ്യത്യസ്ത വകഭേദങ്ങളിൽ കമ്പനി ഇപ്പോൾ വില ലാഭം പങ്കിട്ടു. ഓരോ വകഭേദത്തിനും കൃത്യമായ പുതിയ വിലകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, XUV700 ഉൾപ്പെടെയുള്ള മോഡലുകളിൽ ഉപഭോക്താക്കൾ തിരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് എത്രമാത്രം ലാഭിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. XUV700 ന്റെ പുതിയ വിലകൾ മാത്രമാണിവ എന്നത് ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായ വിലക്കുറവ് കണ്ടെത്താൻ ഉപഭോക്താക്കൾ അവരുടെ അടുത്തുള്ള മഹീന്ദ്ര ആൻഡ് മഹന്ദ്ര ഷോറൂമുമായി ബന്ധപ്പെടണം.

മഹീന്ദ്ര XUV700 മോഡൽ എക്സ്-ഷോറൂം വില പരിശോധിക്കാം

എംഎക്സ് - 88,900 രൂപ

എക്സ്3 - 1,06,500 രൂപ

എഎക്സ്5 എസ് - 1,10,200 രൂപ

എഎക്സ്5 - 1,18,300 രൂപ

എക്സ്7 - 1,31,900 രൂപ

എഎക്സ്7 എൽ - 1,43,000 രൂപ

നികുതി ഇത്രയധികം കുറച്ചു

മഹീന്ദ്ര XUV700 4,000 മില്ലിമീറ്ററിൽ കൂടുതൽ നീളവും 1,500 സിസിയിൽ കൂടുതൽ എഞ്ചിൻ ശേഷിയുമുള്ള ഒരു എസ്‌യുവിയാണ്. മുമ്പ്, ഈ വിഭാഗത്തിന് 48 ശതമാനം ജിഎസ്‍ടി അതായത് 28 ശതമാനം ജിഎസ്ടിയും 20 ശതമാനം സെസും ബാധകമായിരുന്നു. എന്നാൽ പുതിയ ജിഎസ്‍ടി ഘടന പ്രകാരം, ഇപ്പോൾ ഇത് 40 ശതമാനം ജിഎസ്‍ടിക്ക് മാത്രമേ ആവശ്യമുള്ളൂ. അതായത് ഉപഭോക്താക്കൾക്ക് ആകെ എട്ട് ശതമാനം ലാഭിക്കാം. മഹീന്ദ്ര XUV700 എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില ഇപ്പോൾ 14.49 ലക്ഷത്തിൽ ആരംഭിച്ച് 25.89 ലക്ഷം വരെ ഉയരുന്നു.