തന്‍റെ യാത്രകള്‍ക്ക് കൂട്ടായി ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എസ്‍യുവികളില്‍ ഒന്നായ സ്‌കോഡ കുഷാക്ക് സ്വന്തമാക്കിയിരിക്കുകയാണ് രാജേഷ് മാധവൻ. കൊച്ചിയിലെ സ്‌കോഡ ഡീലര്‍ഷിപ്പായ ഇ.വി.എം. സ്‌കോഡയില്‍ നിന്നാണ് അദ്ദേഹം ഈ സുരക്ഷിത എസ്‍യുവി സ്വന്തമാക്കിയിരിക്കുന്നത്. 

'മഹേഷിന്‍റെ പ്രതികാരം' മുതൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരയായ പ്രണയകഥ' വരെയുള്ള സിനമകളിലൂടെ മലയാള സിനിമയുടെ അണിയറയിലും സ്‍ക്രീനിലുമൊക്കെ നവതരംഗം തീർക്കുന്ന സിനിമാക്കാരനാണ് രാജേഷ് മാധവൻ. 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയിലെ ശ്രദ്ധേയമായ സുരേശൻ കാവുന്താഴയെയും സുമതലതയെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയ 'സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരയായ പ്രണയകഥ' തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ തന്‍റെ യാത്രകള്‍ക്ക് കൂട്ടായി ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എസ്‍യുവികളില്‍ ഒന്നായ സ്‌കോഡ കുഷാക്ക് സ്വന്തമാക്കിയിരിക്കുകയാണ് രാജേഷ് മാധവൻ. കൊച്ചിയിലെ സ്‌കോഡ ഡീലര്‍ഷിപ്പായ ഇ.വി.എം. സ്‌കോഡയില്‍ നിന്നാണ് അദ്ദേഹം ഈ സുരക്ഷിത എസ്‍യുവി സ്വന്തമാക്കിയിരിക്കുന്നത്. ഡീലർഷിപ്പ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെതാരം വാഹനം സ്വന്തമാക്കിയ കാര്യം പങ്കുവച്ചത്. 

കുഷാക്കിന്റെ 1.5 ലിറ്റര്‍ ടി.എസ്.ഐ. എന്‍ജിന്‍ സ്‌റ്റൈല്‍ വേരിയന്റാണ് രാജേഷ് മാധവൻ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ. ഏകദേശം 19.79 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ്‌ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കി സുരക്ഷയില്‍ കരുത്ത് തെളിയിച്ചിട്ടുള്ള വാഹനമാണ് സ്‌കോഡ കുഷാക്ക്. ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‍കോഡയുടെ ഇന്ത്യയിലെ ജനപ്രിയ മോഡലാണ് കുഷാഖ്. 2021ൽ ലോഞ്ച് ചെയ്‍ത സ്കോഡ കുഷാക്കിന് മികച്ച വില്‍പ്പനയാണ് രാജ്യത്ത്. 

MQB A0 ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കി, ഫോക്‌സ്‌വാഗൺ എജിയുടെ ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴിലുള്ള പ്രധാന മോഡലുകളിലൊന്നാണ് ഈ എസ്‌യുവി. 2021 ജൂൺ 28ന് ആയിരുന്നു കുഷാക്കിന്‍റെ ലോഞ്ച്. ഡിസൈനിന്റെ കാര്യത്തിൽ, സ്‌കോഡ കുഷാക്ക് വളരെ മൂർച്ചയുള്ളതും ആകർഷകവുമായ രൂപം നൽകുന്നു. പരമ്പരാഗത ബട്ടർഫ്ലൈ ഗ്രില്ലിന് ഇപ്പോൾ കട്ടിയുള്ളതും പിയാനോ ബ്ലാക്ക് ഫിനിഷും ലഭിക്കുന്നു. ഹെഡ്‌ലാമ്പുകൾ അവയുടെ മെലിഞ്ഞതും ആകർഷകവുമായ ഡിസൈൻ കൊണ്ട് ഗ്രില്ലിന് ഒരു കോൺട്രാസ്റ്റിംഗ് ലുക്ക് നൽകുന്നു. ബമ്പറിന് സിൽവർ സ്‌കഫ് പ്ലേറ്റ് ലഭിക്കുന്നത് പ്ലാസ്റ്റിക്ക് പൊതിഞ്ഞതാണ്. സൈഡ് പ്രൊഫൈൽ വളരെ ലളിതമാണ്, ഫെൻഡറിലെ ബാഡ്‍ജിൽ നിന്ന് ആരംഭിച്ച് കാറിന്‍റെ പിൻഭാഗത്തേക്ക് ഒരൊറ്റ പ്രതീക ലൈൻ കാണാം. അലോയ് വീലുകളെ ഭംഗിയായി പൂർത്തീകരിക്കുന്ന വീൽ ആർച്ചുകളും കാണാൻ കഴിയും. പുറകുവശത്ത്, ബമ്പർ മുൻവശത്തേക്കാൾ അൽപ്പം വലുതാണ്.

രണ്ട് പെട്രോൾ TSI എഞ്ചിൻ ഓപ്ഷനുകളാണ് കുഷാക്ക് വാഗ്‍ദാനം ചെയ്യുന്നത്. 115PS പവറും 175 Nm ടോർക്കും പുറപ്പെടുവിക്കുന്ന 1.0L TSI എഞ്ചിൻ ആണ് ഹൃദയം. ഈ യൂണിറ്റ് അഞ്ച സ്‍പീഡ് മാനുവൽ ട്രാൻസ്‍മിഷൻ അല്ലെങ്കിൽ ആറ് സ്‍പീഡ് ടോർക്ക് കൺവെർട്ടർ ഘടിപ്പിച്ചിരിക്കുന്നു. 150PS പവറും 250 Nm ടോർക്കും പുറപ്പെടുവിക്കുന്ന 1.5L TSI എഞ്ചിനുണ്ട്. ഈ യൂണിറ്റ് ആറ് സ്‍പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ഏഴ് സ്‍പീഡ് ഡിഎസ്‍ജി എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു.