ഒരു റീൽ ഉണ്ടാക്കാൻ പണക്കാരനായ ഒരാളുടെ കോമാളിത്തം കാണുക. ഇന്ധനം പാഴാക്കിയാൽ ഒരു വലിയ അപകടം സംഭവിക്കാം. വൈറലായ വീഡിയോ ശ്രദ്ധയിൽപ്പെട്ട് രാജസ്ഥാൻ പോലീസ് കർശന നടപടി സ്വീകരിക്കണം എന്ന കുറപ്പോടെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിൽ കഴിഞ്ഞദിവസം ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. 

റീലുകളിലൂടെയുള്ള വൈറൽ പ്രശസ്തിയുടെ ആകർഷണം ആളുകളെ അപകടകരമായ കാര്യങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്നതിന് അടുത്തകാലത്ത് പുറത്തുവരുന്ന പല സംഭവങ്ങളും തെളിവാകുകയാണ്. വെള്ളച്ചാട്ടത്തിന് സമീപം അപകടകരമായി പെരുമാറുന്നതു മുതൽ തിരക്കേറിയ ഹൈവേയിൽ കാറിൽ തൂങ്ങിക്കിടക്കുന്നത് ഉൾപ്പെടെ, ആളുകൾ തങ്ങൾക്ക് മാത്രമല്ല മറ്റുള്ളവരുടെ ജീവനും ജീവിതത്തിനും അപകടസാധ്യതയുള്ള പരിഹാസ്യമായ സ്റ്റണ്ടുകൾ ചെയ്യുന്നത് പലപ്പോഴും കാണാറുണ്ട്.

രാജസ്ഥാനിലെ അജ്‍മീറിൽ നിന്നുള്ള അത്തരത്തിലുള്ള ഒരു പ്രവൃത്തി അടുത്തിടെ ക്യാമറയിൽ പതിഞ്ഞു. റീൽ ഷൂട്ട് ചെയ്യുന്നതിനായി ഒരാൾ തൻ്റെ കാറിൻ്റെ ഇന്ധന ടാങ്ക് നിറഞ്ഞതിനു ശേഷവും എണ്ണ നിറയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് വൈറലാകുന്നത്. 

"ഒരു റീൽ ഉണ്ടാക്കാൻ പണക്കാരനായ ഒരാളുടെ കോമാളിത്തം കാണുക. ഇന്ധനം പാഴാക്കുന്നത് മാത്രമല്ല, ഒരു വലിയ അപകടം സംഭവിക്കാവുന്ന പ്രവർത്തിയാണിത്. വൈറലായ ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ട് രാജസ്ഥാൻ പോലീസ് കർശന നടപടി സ്വീകരിക്കണം" എന്ന കുറപ്പോടെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിൽ കഴിഞ്ഞദിവസം ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

പെട്രോൾ പമ്പിൽ ഒരാൾ തൻ്റെ കാറിൻ്റെ ഇന്ധന ടാങ്ക് നിറയ്ക്കുന്നതാണ് വീഡിയോയുടെ തുടക്കം. പമ്പിലെ ഒരു ജീവനക്കാരനും ഇയളുടെ അരികിൽ നിൽക്കുന്നത് കാണാം.കാറിന്‍റെ ഫ്യുവൽ ടാങ്ക് നിറഞ്ഞതിന് ശേഷം ഇന്ധനം പുറത്തേക്ക് ഒഴുകിപ്പരക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇതിന് ശേഷം ഹൈവേയിൽ വാഹനം സഞ്ചരിക്കുന്നതും സൺറൂഫ് തുറന്ന് ഒരാൾ നിൽക്കുന്നതും ഈ വീഡിയോയിൽ കാണാം.

ഈ വീഡിയോ പെട്ടെന്ന് വൈറലായി. ഇതുവരെ 5.3 ലക്ഷത്തിലധികം പേർ കാണുകയും 1,200-ലധികം തവണ വീണ്ടും ഷെയർ ചെയ്യപ്പെടുകയും ചെയ്‌തു. പലരും ഈ പ്രവൃത്തിയെ അപലപിച്ചു. നിരവധി സോഷ്യൽ മീഡിയ ഉപഭോക്താക്കൾ പലരുടെയും ജീവൻ അപകടത്തിലാക്കിയതിന് രൂക്ഷമായി പ്രതികരിക്കുകയും കർശന നടപടിയെടുക്കാൻ അധികാരികളോട് അഭ്യർത്ഥിക്കുകയും ചെയ്‍തു.

ഇതോടെ അജ്‍മീർ പോലീസ് സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തി. സംഭവത്തിൽ ഉൾപ്പെട്ട വാഹനം എംവി ആക്ട് പ്രകാരം പിടിച്ചെടുക്കുകയും യുവാവിനെയും പെട്രോൾ പമ്പ് ജീവനക്കാരനെയും കസ്റ്റഡിയിലെടുത്ത് നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും അജ്‍മീർ പൊലീസ് കമന്‍റിലൂടെ വ്യക്തമാക്കി.