2025 ആഗസ്റ്റിൽ മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ ആധിപത്യം നിലനിർത്തി. ടോപ് 10 കാറുകളിൽ എട്ടും മാരുതിയുടേതാണ്, എർട്ടിഗ ഒന്നാം സ്ഥാനത്തെത്തി.

ഴിഞ്ഞ മാസം അതായത് 2025 ആഗസ്റ്റിൽ മാരുതി സുസുക്കി വിൽപ്പനയിൽ ആധിപത്യം നിലനിർത്തി. ഇന്ത്യൻ വിപണിയിലെ അവരുടെ എട്ട് മോഡലുകൾ ടോപ്-10-ൽ ഇടം നേടി. ഇത് കമ്പനിയുടെ മോഡലുകൾവളരെ ശക്തമാണെന്നും എല്ലാ സെഗ്‌മെന്റിലെയും ഉപഭോക്താക്കളെ ആകർഷിക്കുന്നുവെന്നും തെളിയിക്കുന്നു. മാരുതിയുടെ എട്ട് കാറുകൾക്ക് പുറമെ, ഹ്യുണ്ടായി ക്രെറ്റയും ടാറ്റ നെക്‌സണും മാത്രമാണ് ടോപ്-10-ൽ ഇടം നേടിയ രണ്ട് മോഡലുകൾ. 2025 ആഗസ്റ്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 10 വാഹനങ്ങളുടെ പട്ടിക നോക്കാം.

റാങ്ക്-കാർ മോഡൽ-2025 ഓഗസ്റ്റിലെ യൂണിറ്റ് വിൽപ്പന എന്ന ക്രമത്തിൽ

1 മാരുതി എർട്ടിഗ 18,445 യൂണിറ്റുകൾ

2 മാരുതി ഡിസയർ 16,509 യൂണിറ്റുകൾ

3 ഹ്യുണ്ടായി ക്രെറ്റ 15,924 യൂണിറ്റുകൾ

4 മാരുതി വാഗൺആർ 14,552 യൂണിറ്റുകൾ

5 ടാറ്റാ നെക്സോൺ 14,004 യൂണിറ്റുകൾ

6. മാരുതി ബ്രെസ്സ 13,620 യൂണിറ്റുകൾ

7 മാരുതി ബലേനോ 12,549 യൂണിറ്റുകൾ

8 മാരുതി ഫ്രോങ്ക്സ് 12,422 യൂണിറ്റുകൾ

9 മാരുതി സ്വിഫ്റ്റ് 12,385 യൂണിറ്റുകൾ

10 മാരുതി ഈക്കോ 10,785 യൂണിറ്റുകൾ

ഈ പട്ടികയിൽ, ഹ്യുണ്ടായി ക്രെറ്റയും ടാറ്റ നെക്‌സോണും മാത്രമാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ടോപ്-10 കാറുകളുടെ പട്ടികയിൽ ഇടം നേടിയ ഇതര കമ്പനികളുടെ മോഡലുകൾ. അതേസമയം മാരുതി സുസുക്കി കാറുകൾ മറ്റെല്ലാ സ്ഥലങ്ങളിലും ഇടം നേടി.

പട്ടികയിലെ ടോപ് 10 മോഡലുകളിൽ (എംപിവി, ഹാച്ച്ബാക്ക്, എസ്‌യുവി) എട്ട് എണ്ണവും മാരുതിയിൽ നിന്നുള്ളതാണ്. ഇത് മാരുതിയുടെ ശൃംഖലയും ഉപഭോക്തൃ വിശ്വാസവും ഏറ്റവും ശക്തമാണെന്ന് വ്യക്തമാക്കുന്നു. മാരുതിയുടെ ശക്തി ഒരു സെഗ്‌മെന്റിൽ മാത്രം ഒതുങ്ങുന്നില്ല. കാരണം ഏഴ് സീറ്റർ വിഭാഗത്തിൽ എർട്ടിഗ (എംപിവി), കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിൽ ബ്രെസ, ഹാച്ച്ബാക്ക് വിഭാഗത്തിൽ വാഗൺആർ, സ്വിഫ്റ്റ് എന്നിവ നേട്ടമുണ്ടാക്കി. ഇവ വ്യത്യസ്ത സെഗ്‌മെന്റുകൾ ഉൾക്കൊള്ളുന്ന കാറുകളാണ്. എല്ലാ സെഗ്‌മെന്റുകളിലും മാരുതിയുടെ കാറുകൾക്ക് ആവശ്യക്കാരുണ്ടെന്ന് ഇത് കാണിക്കുന്നു.

18,445 യൂണിറ്റുകൾ വിറ്റഴിച്ച മാരുതി എർട്ടിഗയാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ. ഇത് ഫാമിലി എസ്‌യുവി വിഭാഗത്തിൽ മാരുതി സുസുക്കിയുടെ ജനപ്രീതി കാണിക്കുന്നു. ഇതിനുപുറമെ, ഡിസയർ, വാഗൺ ആർ, ബലേനോ, സ്വിഫ്റ്റ് തുടങ്ങിയ മോഡലുകൾക്കും മികച്ച വിൽപ്പന ലഭിച്ചു.