ദില്ലി: മാരുതി സുസുകി ഇന്ത്യ തങ്ങളുടെ ജനപ്രിയ കാറായ സ്വിഫ്റ്റ് ഡിസയറിന്റെ വില വർദ്ധിപ്പിച്ചു. 12690 രൂപയാണ് ഇനി ഡിസയർ കാറിന് അധികമായി നൽകേണ്ടത്. എഐഎസ് 145 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചതോടെയാണ് ഈ തീരുമാനം. പെട്രോളിലും ഡീസലിലും ഈ നിബന്ധന പാലിക്കുന്ന കാറായി ഇതോടെ സ്വിഫ്റ്റ് ഡിസയർ മാറി.

ഇതോടെ പെട്രോൾ ഇന്ധനമായ സ്വിഫ്റ്റ് ഡിസയർ ഭാരത് സ്റ്റേജ് ആറ് വിഭാഗത്തിലാണെന്നും മാരുതി സുസുകി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വിലയിൽ വർദ്ധനവുണ്ടായിരിക്കുന്നത്. ദില്ലിയിലും രാഷ്ട്ര തലസ്ഥാന പരിധിയിലും മാരുതി സുസുകി സ്വിഫ്റ്റ് ഡിസയറിന്റെ എക്സ് ഷോറൂം വില 5,82,613 നും 9,57,622 നും ഇടയിലായിരിക്കും.