മാരുതിയുടെ ക്രോസ്-ഓവര്‍ മോഡലായ എസ്-ക്രോസ് പെട്രോള്‍ എന്‍ജിനോടെ ജൂണ്‍ ആദ്യം തന്നെ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇനി ബിഎസ്-6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ കെ15ബി പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും വാഹനം നിരത്തുകളിലെത്തുക. മുമ്പ് 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലെത്തിയിരുന്ന ഈ  വാഹനം എത്തിയിരുന്നത്. 

ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച വാഹനം മാര്‍ച്ച് മാസത്തോടെ ഷോറൂമുകളിലെത്തും എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ഇത് മാറ്റുകയായിരുന്നു. നിലവില്‍ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് ക്രോസ്ഓവര്‍ ലഭിക്കുന്നത്. ഇനി പെട്രോള്‍ എന്‍ജിന്‍ മാത്രം ഉപയോഗിക്കും.

എസ്-ക്രോസിന്റെ വരവിന് മുന്നോടിയായി അനൗദ്യോഗിക ബുക്കിങ്ങ് ആരംഭിച്ചതായാണ് സൂചന. 11000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ്ങ്. ഡെല്‍റ്റ, സെറ്റ, ആല്‍ഫാ എന്നീ മൂന്ന് വേരിയന്റുകളിലായിരിക്കും ഈ വാഹനം എത്തുക. മുമ്പുണ്ടായിരുന്ന സിഗ്മ പതിപ്പ് മോഡൽ ഇനിയുണ്ടാവില്ല.

ഇന്റിക്കേറ്ററുകളുള്ള റിയര്‍വ്യൂ മിറര്‍, പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ടെയ്ല്‍ലാമ്പ്, എന്നിവ എക്സ്റ്റീരിയറിലും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റാര്‍ട്ട്‌സ്‌റ്റോപ്പ് ബട്ടണ്‍, ഓട്ടോമാറ്റിക് എയര്‍ കണ്ടീഷന്‍ എന്നിവ എസ്‌ക്രോസില്‍ ഒരുങ്ങുന്നു. 2017ലാണ് എസ്‌ക്രോസിന്റെ മുഖം മിനിക്കിയ പതിപ്പ് അവതരിപ്പിച്ചത്. പുതിയ റിയര്‍ വ്യൂ മിറര്‍, പുതിയ ഇന്റിക്കേറ്റര്‍ ലൈറ്റ്, സ്‌പോര്‍ട്ടി അലോയി വീല്‍ എന്നിവ എക്സ്റ്റീരിയർ ഫീച്ചറുകളാണ്. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് എസ്‌ക്രോസിലും നല്‍കുന്നത്. ഇത് 103 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. 

നിലവിലുള്ളതുപോലെതന്നെ നെക്സ ഡീലർഷിപ്പ് വഴിയായിരിക്കും വാഹനത്തിന്റെ വില്പന. ഡീസൽ എഞ്ചിനിൽ നിന്നും പെട്രോൾ എൻജിനിലേക്കുള്ള മാറ്റം ഈ വാഹനത്തിന്റെ വിലയിൽ അല്പം കുറവ് വരുത്താനാണ് സാധ്യത. സിഗ്മ, ഡെൽറ്റ,സീറ്റ,  ആൽഫ എന്നീ നാലു വേരിയന്റുകളിലായിരിക്കും ഈ വാഹനം ലഭ്യമാകുക.