മാരുതി സുസുക്കി തങ്ങളുടെ അരീന ശ്രേണിയിലുള്ള വാഹനങ്ങൾക്ക് 2025 ജൂലൈയിൽ ആകർഷകമായ കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. 

നപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി 2025 ജൂലൈയിൽ ആഭ്യന്തര വിപണിയിൽ തങ്ങളുടെ അരീന ശ്രേണിയിലുള്ള വാഹനങ്ങൾക്ക് ആകർഷകമായ കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. സാധാരണ പെട്രോൾ വകഭേദങ്ങൾ മാത്രമല്ല, സിഎൻജി മോഡലുകളും മികച്ച ഓഫറുകളോടെ ലഭ്യമാണ്. ഈ ആനുകൂല്യങ്ങളിൽ ഫ്ലാറ്റ് ക്യാഷ് ഡിസ്‍കൌണ്ട്, എക്സ്ചേഞ്ച് ബോണസ്, ഗ്രാമീണ വിൽപ്പന ഓഫർ തുടങ്ങിയവ ഉൾപ്പെടുന്നു. ആൾട്ടോ, എസ്-പ്രസ്സോ, വാഗൺ ആർ, സെലെറിയോ, സ്വിഫ്റ്റ്, ഡിസയർ, ബ്രെസ്സ, ഈക്കോ, എർട്ടിഗ എന്നിങ്ങനെ അരീന ഡീലർഷിപ്പുകൾ വഴി മാരുതി സുസുക്കി ഒമ്പത് കാറുകൾ റീട്ടെയിൽ ചെയ്യുന്നു. കൂടാതെ, ടൂർ എസ്, ടൂർ എച്ച്1, ടൂർ എച്ച്3, ടൂർ വി, ടൂർ എം എന്നീ വേരിയന്‍റുകളിൽ അഞ്ച് ഫ്ലീറ്റ് ടാക്സി മോഡലുകളും വിൽക്കുന്നു. ഇതാ മാരുതി സുസുക്കിയുടെ ഓഫറുകളെക്കുറിച്ച് വിശദമായി അറിയാം.

മാരുതി സുസുക്കി സ്വിഫ്റ്റ്

ഈ മാസം, മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ പെട്രോൾ മാനുവൽ, സിഎൻജി വേരിയന്റുകളിൽ ഉപഭോക്താക്കൾക്ക് 1.05 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. അതേസമയം, സ്വിഫ്റ്റിന്റെ ഓട്ടോമാറ്റിക് വേരിയന്റുകളിൽ 1.10 ലക്ഷം രൂപ വരെ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.

മാരുതി വാഗൺ ആർ

ഈ മാസം, മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയ ഫാമിലി കാറായ വാഗൺ ആറിന്റെ പെട്രോൾ മാനുവൽ വേരിയന്റുകളിൽ 1.05 ലക്ഷം രൂപ വരെയും പെട്രോൾ എഎംടി വേരിയന്റുകളിൽ ഒരു ലക്ഷം രൂപ വരെയും ആനുകൂല്യങ്ങൾ ലഭിക്കും. മറുവശത്ത്, വാഗൺ ആറിന്റെ സിഎൻജി വേരിയന്റുകളിൽ 95,000 മുതൽ 1.05 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിക്കും.

മാരുതി ആൾട്ടോ K10

മാരുതി സുസുക്കിയുടെ താങ്ങാനാവുന്ന വിലയിലുള്ള ഹാച്ച്ബാക്കായ ആൾട്ടോ K10 പെട്രോൾ മാനുവൽ വേരിയന്റുകൾക്ക് 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 27,500 രൂപ വരെയുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. അതായത് നിങ്ങൾക്ക് 62,500 രൂപ വരെ മൊത്തം ആനുകൂല്യം ലഭിക്കും. വാഗൺ ആർ പെട്രോൾ AMT വേരിയന്റുകൾക്ക് 40,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 67,500 രൂപ മൊത്തം ആനുകൂല്യവും ലഭിക്കും. ആൾട്ടോ K10 ന്റെ CNG മാനുവൽ വേരിയന്റിന് 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 62,500 രൂപ വരെ മൊത്തം ആനുകൂല്യവും ലഭിക്കും.

മാരുതി ബ്രെസ

മാരുതി സുസുക്കിയുടെ കോംപാക്റ്റ് എസ്‌യുവി ബ്രെസയുടെ എല്ലാ പെട്രോൾ വകഭേദങ്ങളിലും 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭ്യമാകും. ഇതോടെ ഈ മാസം മൊത്തം ആനുകൂല്യം 45,000 രൂപയായി ഉയരും. മറുവശത്ത്, ബ്രെസ്സയുടെ സിഎൻജി വകഭേദങ്ങളിൽ 35,000 രൂപ വരെ ആനുകൂല്യം ലഭ്യമാകും.

മാരുതി സെലേറിയോ

മാരുതി സുസുക്കിയുടെ ഏറ്റവും മികച്ച മൈലേജ് കാറുകളിലൊന്നായ സെലേറിയോയുടെ പെട്രോൾ മാനുവൽ വേരിയന്റുകൾക്ക് ഈ മാസം 62,500 രൂപ വരെയും പെട്രോൾ എഎംടി വേരിയന്റുകൾക്ക് 67,500 രൂപ വരെയും സിഎൻജി മാനുവൽ വേരിയന്റുകൾക്ക് 62,500 രൂപ വരെയും ആനുകൂല്യം ലഭിക്കും.

മാരുതി ഈക്കോ

മാരുതി സുസുക്കിയുടെ ജനപ്രിയ വാൻ ഇക്കോയുടെ പെട്രോൾ വേരിയന്റുകൾക്ക് 45,000 രൂപ വരെയും സിഎൻജി, കാർഗോ വേരിയന്റുകൾക്ക് 40,000 രൂപ വരെയും കിഴിവ് ലഭിക്കുന്നു. അതേസമയം ഇക്കോയുടെ ആംബുലൻസ് പതിപ്പിന് 5,000 രൂപ വരെ ആനുകൂല്യം ലഭിക്കും. ഈ ഓഫർ പരിമിതമായ സമയത്തേക്കാണെന്ന് ശ്രദ്ധിക്കുക. മാത്രമല്ല വ്യത്യസ്‍ത ഷോറൂമുകളിൽ കിഴിവ് വ്യത്യാസപ്പെടാനും സാധ്യതയുണ്ട്.

മാരുതി എസ്-പ്രസോ

മാരുതി സുസുക്കിയുടെ എൻട്രി ലെവൽ കാറുകളിലൊന്നായ എസ്-പ്രെസോ പെട്രോൾ മാനുവൽ വേരിയന്റുകൾക്ക് 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 57,500 രൂപ വരെയും പെട്രോൾ എഎംടി വേരിയന്റുകൾക്ക് 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 62,500 രൂപ വരെയും മൊത്തം ആനുകൂല്യം ലഭിക്കും. എസ്-പ്രെസോയുടെ സിഎൻജി മാനുവൽ വേരിയന്റിന് 57,500 രൂപ വരെയും ആനുകൂല്യം ലഭിക്കും.

മാരുതി എർട്ടിഗ

മാരുതി സുസുക്കിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 7 സീറ്റർ കാറായ എർട്ടിഗയുടെ പെട്രോൾ, സിഎൻജി വേരിയന്റുകളിൽ ഈ മാസം 10,000 രൂപ വരെ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.