ഇന്ത്യ ഉത്സവങ്ങളുടെ നാടാണ്. ആഘോഷങ്ങളുടെ വൈവിധ്യത്താൽ സമ്പന്നമാണ് നമ്മുടെ ഓരോ ഉത്സവങ്ങളും. ഓരോ സംസ്ഥാനത്തിനും അതിന്റേതായ സാംസ്‍കാരിക പാരമ്പര്യമുണ്ട്, അത് വിളംബരം ചെയ്യുന്ന ഉത്സവങ്ങളുമുണ്ട്. ചില ഉത്സവങ്ങൾ കശ്‍മീർ മുതൽ കന്യാകുമാരി വരെ ഒരേ ആവേശത്തോടെ ആഘോഷിക്കപ്പെടുന്നവയാണ്. അക്കൂട്ടത്തിൽ പെടുന്നതാണ് ദീപാവലിയും.

ഒരു പുത്തൻ കാർ നമ്മുടെ ജീവിതത്തിന് പുത്തൻ ഉണർവും ആവേശവും പകരും.   ദീപാവലിയുടെ ആവേശമുണ്ട് അതിനും. ആ ഒരു സന്തോഷത്തെ വെല്ലാൻ മറ്റൊന്നിനുമാവില്ല. ഈ  ദീപാവലി ആവേശത്തിമിർപ്പിനെ മുന്നിൽ കണ്ടുകൊണ്ടാണ് മാരുതി സുസുക്കി ഏറെ വിശേഷപ്പെട്ട ഒരു കാമ്പെയ്‌നുമായി ഉപഭോക്താക്കൾക്ക് മുന്നിലെത്തിയിരിക്കുന്നത്.  'ഘർ ആയാ ത്യോഹാർ' എന്നാണ് കാമ്പെയ്‌നിന്റെ പേര്. 'വീട്ടിലെത്തി ഉത്സവം' എന്നാണ് അതിന്റെ അർഥം. ഉത്സവത്തിന്റെ ആവേശവും പുതിയ കാർ വാങ്ങുന്നതിന്റെ സാഫല്യവും ചേർന്നുള്ള ഇരട്ടിമധുരമാണ് ഈ മാരുതി സുസുക്കിയുടെ ഈ കാംപെയിന്‍.

മാരുതി സുസുക്കി അരീന - നമ്മുടെ രാജ്യത്തിൻറെ തന്നെ പ്രതിഫലനമാണ്, അതുതന്നെയാണ് ഒരു ബ്രാൻഡ് എന്ന നിലയിൽ ഇങ്ങനെയൊരു കാമ്പെയ്നിന്റെ പിന്നിലെ പ്രചോദനവും.

അഭിവൃദ്ധിയിലേക്ക് നീങ്ങുന്ന, സദാ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് പ്രസക്തമായിരിക്കുക എന്നതാണ് എന്നും മാരുതി സുസുക്കി അരീനയുടെ ലക്‌ഷ്യം. 'ഘർ ആയാ ത്യോഹാറി'ന്റെ ആഘോഷപൂർണമായ, സന്തോഷഭരിതവും പ്രതീക്ഷാ നിർഭരവുമായ സങ്കൽപ്പങ്ങൾ ഉപഭോക്താക്കളുടെ വിശ്വാസങ്ങളുമായും മൂല്യങ്ങളുമായും സുന്ദരമായി ചേർന്നുപോകുന്നവയാണ്.

രാജ്യമൊട്ടുക്കും നടക്കുന്ന ദീപാവലി ആഘോഷങ്ങളുടെ നേർക്കാഴ്ച പകർന്നുകൊണ്ടാണ് ഘർ ആയാ ത്യോഹാർ തുടങ്ങുന്നത്. വിഭിന്നമായ ഭാഷകൾ സംസാരിക്കുന്ന, വ്യത്യസ്തമായ സാംസ്കാരിക പശ്ചാത്തലങ്ങളിലുള്ള കുടുംബങ്ങൾ ദീപാവലി ആഘോഷത്തിനായി തയ്യാറെടുക്കുന്ന കാഴ്ച മാരുതി സുസുക്കി അരീനയുടെ പരസ്യത്തിലൂടെ നിങ്ങൾക്കുമുന്നിലെത്തുന്നു.

ഈ വർണ്ണക്കാഴ്ച നമ്മുടെ നാടിൻറെ വൈവിധ്യത്തിന്റെ അതിമനോഹരമായ പ്രതിനിധാനമാണ്. അതിൽ ഇഴചേരുന്നത് ആഘോഷത്തിന്റെയും ഉത്സവത്തിന്റെയും വിസ്മയജനകമായ ഇതിഹാസങ്ങളാണ്.