ഈ മാരുതിയിത് എന്തു ഭാവിച്ചാ? ജിംനിക്ക് വീണ്ടും വിലക്കിഴിവ്! ഇപ്പോൾ കുറയുന്നത് 3.30 ലക്ഷം!

2024 ജൂലൈയിൽ മാരുതിയുടെ പുതിയ എസ്‌യുവി ജിംനിക്ക് പ്രഖ്യാപിച്ചിരിക്കുന്ന ഓഫർ ആരെയും അമ്പരപ്പിക്കുന്നതാണ്. ഈ മാസം ഈ മാരുതി എസ്‌യുവി വാങ്ങിയാൽ 3.30 ലക്ഷം രൂപ വരെ ലാഭിക്കാം.
 

Maruti Suzuki Jimny get 3.30 lakh discount in 2024 July

ന്ത്യൻ വിപണിയിൽ, വാഹന നിർമ്മാതാക്കൾ തങ്ങളുടെ കാറുകൾക്കും എസ്‌യുവികൾക്കും ഓരോ മാസവും ചില കിഴിവ് ഓഫറുകൾ നൽകുന്നു. മാരുതി തങ്ങളുടെ കാറുകൾക്ക് മികച്ച വിലക്കിഴിവും നൽകുന്നുണ്ട്. എന്നാൽ 2024 ജൂലൈയിൽ മാരുതിയുടെ പുതിയ എസ്‌യുവി ജിംനിക്ക് പ്രഖ്യാപിച്ചിരിക്കുന്ന ഓഫർ ആരെയും അമ്പരപ്പിക്കുന്നതാണ്. ഈ മാസം ഈ മാരുതി എസ്‌യുവി വാങ്ങിയാൽ 3.30 ലക്ഷം രൂപ വരെ ലാഭിക്കാം.

ജിംനി സെറ്റ, ആൽഫ  വേരിയൻ്റുകളിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതിൽ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷൻ നൽകിയിരിക്കുന്നു. 2024 ജൂലൈയിൽ സെറ്റ വേരിയൻ്റിൽ 2.75 ലക്ഷം രൂപയുടെ ഓഫറുകൾ നൽകുന്നു. അതേസമയം ജിംനിയുടെ ആൽഫ വേരിയന്റ് വാങ്ങുന്നവർക്ക് ഈ മാസം 3.30 ലക്ഷം രൂപ വരെ ലാഭിക്കാം. കൺസ്യൂമർ റീട്ടെയിൽ ഓഫർ, എംഎസ്എസ്എഫ് ഉപഭോക്താക്കൾക്കുള്ള പ്രൊമോഷണൽ ഓഫർ, റീട്ടെയിൽ ക്യാഷ്ബാക്ക് എന്നിവയ്ക്ക് കീഴിലാണ് കമ്പനി ഈ ഓഫർ നൽകുന്നത്.

2023 ജൂണിലാണ് മാരുതി ജിംനി പുറത്തിറക്കിയത്. ഈ എസ്‌യുവിയുടെ ഇന്ത്യയിലെ പ്രാരംഭ എക്‌സ്‌ഷോറൂം വില 12.74 ലക്ഷം രൂപ മുതലാണ്. ഈ വില എസ്‌യുവിയുടെ Zeta മാനുവലിൻ്റേതാണ്. ഇതിൻ്റെ ടോപ് വേരിയൻ്റായ ആൽഫ ഓട്ടോമാറ്റിക് വേരിയൻ്റ് 14.79 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിൽ വാങ്ങാം. എസ്‌യുവിയുടെ ആൽഫ മാനുവൽ വേരിയൻ്റിന് 13.69 ലക്ഷം രൂപയും സീറ്റ ഓട്ടോമാറ്റിക് വേരിയൻ്റിന് 13.84 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

1.5 ലിറ്റർ ഫോർ സിലിണ്ടർ K15B മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ജിംനിക്ക് കരുത്തേകുന്നത്. ഈ എഞ്ചിൻ  പരമാവധി 105 എച്ച്പി പവർ ഔട്ട്പുട്ടും 134 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഓആർവിഎമ്മുകൾ, വാഷറുള്ള ഫ്രണ്ട് ആൻഡ് റിയർ വൈപ്പറുകൾ, ഡേ ആൻഡ് നൈറ്റ് ഐആർവിഎം, ഡ്രൈവർ സൈഡ് പവർ വിൻഡോ ഓട്ടോ അപ്/ഡൗൺ പിഞ്ച് ഗാർഡ്, റിക്ലൈനിംഗ് ഫ്രണ്ട് സീറ്റുകൾ, മൗണ്ടഡ് കൺട്രോൾ ഉള്ള മൾട്ടിഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ടിഎഫ്‍ടി കളർ ഡിസ്‌പ്ലേ, ഫ്രണ്ട്, ഫീച്ചറുകൾ എന്നിങ്ങനെയുള്ള ഫീച്ചറുകൾ ജിംനിക്ക് ലഭിക്കുന്നു. പിൻസീറ്റ് ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റ്, മുന്നിലും പിന്നിലും വെൽഡ് ചെയ്ത ടോ ഹുക്കുകളും നൽകിയിരിക്കുന്നു.

ഇതിന് സ്റ്റീൽ വീലുകൾ, ഡ്രിപ്പ് റെയിലുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവയുണ്ട്. ആൽഫ ഗ്രേഡ് അലോയ് വീലുകൾ, ബോഡി കളർ ഡോർ ഹാൻഡിലുകൾ, വാഷറുള്ള എൽഇഡി ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, ഇരുണ്ട പച്ച ഗ്ലാസ്, പുഷ് ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ, ലെതർ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഒമ്പത് ഇഞ്ച് സ്‍മാർട്ട് പ്ലേ പ്രൊ പ്ലസ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആർക്കാമിസ് സറൗണ്ട് സൗണ്ട് തുടങ്ങിയ ഫീച്ചറുകൾ ലഭ്യമാണ്.

സ്റ്റാൻഡേർഡ് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, സൈഡ് ആൻഡ് കർട്ടൻ എയർബാഗുകൾ, ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ, ഇബിഡി ഉള്ള ആൻ്റി-ലോക്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസൻ്റ് കൺട്രോൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, സൈഡ്-ഇംപാക്ട് ഡോർ ബീമുകൾ, എഞ്ചിൻ എന്നിവയുണ്ട്. ഇമോബിലൈസർ, ത്രീ പോയിൻ്റ് എമർജൻസി ലോക്കിംഗ് റിട്രാക്ടർ സീറ്റ്ബെൽറ്റ് തുടങ്ങിയ ഫീച്ചറുകൾ സുരക്ഷയ്ക്കായി നൽകിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര ഥാറുമായാണ് ജിംനി മത്സരിക്കുന്നത്.

ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക. 

 

Latest Videos
Follow Us:
Download App:
  • android
  • ios