Asianet News MalayalamAsianet News Malayalam

മോഹവിലയില്‍ എത്തി പുത്തന്‍ പെട്രോള്‍ എസ് ക്രോസ്!

മാരുതി സുസുക്കിയുടെ ക്രോസ് ഓവര്‍ മോഡലായ എസ്-ക്രോസിന്റെ പെട്രോള്‍ പതിപ്പിനെ അവതരിപ്പിച്ചു. 1.5 ലീറ്റർ പെട്രോൾ എൻജിൻ സ്മാർട് ഹൈബ്രിഡ് ടെക്നോളജിയോടു കൂടിയതാണ്. 

Maruti Suzuki launches new S-Cross petrol
Author
Mumbai, First Published Aug 8, 2020, 7:17 PM IST

മാരുതി സുസുക്കിയുടെ ക്രോസ് ഓവര്‍ മോഡലായ എസ്-ക്രോസിന്റെ പെട്രോള്‍ പതിപ്പിനെ അവതരിപ്പിച്ചു. 1.5 ലീറ്റർ പെട്രോൾ എൻജിൻ സ്മാർട് ഹൈബ്രിഡ് ടെക്നോളജിയോടു കൂടിയതാണ്. നേരത്തെ ഉണ്ടായിരുന്ന ഡീസൽ മോഡൽ പിൻവലിച്ചതിനു പകരമാണ് പുതിയ പെട്രോൾ പതിപ്പ്. 

നിലവില്‍ വില്‍പ്പനയിലുണ്ടായിരുന്ന ഡീസൽ മോഡലിനെപോലെ തന്നെ സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നിങ്ങനെ നാല് വേരിയന്റുകളിൽ ആണ് എസ്-ക്രോസ് പെട്രോൾ വില്പനക്കെത്തിയിക്കുന്നത്. 8.39 ലക്ഷം മുതലാണ് എസ്-ക്രോസ് പെട്രോള്‍ പതിപ്പിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. 

6000 അർപിഎമ്മിൽ 103 ബിഎച്ച്പി പവറും 4400 അർപിഎമ്മിൽ 138 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5-ലിറ്റർ കെ-സീരീസ് പെട്രോൾ എൻജിനാണ് എസ്-ക്രോസിന്റെ ഹൃദയം. 48V SHVS മൈൽഡ് ഹൈബ്രിഡ് സംവിധാനവും എസ്-ക്രോസിൽ ഇടം പിടിച്ചിട്ടുണ്ട്. കൂടുതൽ പവർ ഡെലിവെറിയും മികച്ച ഇന്ധനക്ഷമതയും ഈ സംവിധാനം നൽകുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു. 5-സ്പീഡ് മാന്വൽ, 4-സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളാണ്.

ഓട്ടമാറ്റിക് പതിപ്പിന് 18.55കിലോമീറ്ററും മാനുവൽ പതിപ്പിന് 18.43കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. മാരുതി നെക്സാ ഷോറൂമുകളിലൂടെയാണ് ഈ കാറിന്റെ വിൽപന. ഹ്യൂണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, നിസ്സാൻ കിക്ക്സ്, റിനോ ഡസ്റ്റർ എന്നിവയുടെ പെട്രോൾ പതിപ്പുകളായിരിക്കും എതിരാളികള്‍. 

ഡിസൈനിലോ മറ്റുള്ള ഫീച്ചറുകളിലോ പെട്രോൾ എസ്-ക്രോസിൽ മാറ്റമില്ല.  ഏറ്റവും ഒടുവില്‍ 2017ലാണ് എസ്‌ക്രോസിന്റെ മുഖം മിനുക്കിയ പതിപ്പ് കമ്പനി അവതരിപ്പിച്ചത്. പെട്രോള്‍ എസ്- ക്രോസിനെ 2020 മാർച്ചില്‍ വിപണിയിൽ എത്തിക്കാൻ ആദ്യം കമ്പനി പദ്ധതി ഇട്ടിരുന്നെങ്കിലും കൊവിഡ്-19 കാരണം അവതരണം വൈകി. പിന്നീട് ഏപ്രിലില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ ജൂലൈയില്‍ ഒരുതവണ കൂടി അവതരണ ദിവസം വീണ്ടും മാറ്റിയ ശേഷമായിരുന്നു വാഹനത്തിന്‍റെ വിപണിപ്രവേശനം.

Follow Us:
Download App:
  • android
  • ios