Asianet News MalayalamAsianet News Malayalam

മൂന്നുമാസം കൊണ്ട് കൊറോണ കവര്‍ന്നത് മാരുതിയുടെ 250 കോടി!

2021 നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലെ ത്രൈമാസ വിൽപനയിൽ കനത്ത നഷ്‍ടം രേഖപ്പെടുത്തി രാജ്യത്തെ ഒന്നാമത്തെ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. 

Maruti Suzuki Reports First Quarterly Loss In 17 Years
Author
Mumbai, First Published Jul 30, 2020, 1:43 PM IST

2021 നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലെ ത്രൈമാസ വിൽപനയിൽ കനത്ത നഷ്‍ടം രേഖപ്പെടുത്തി രാജ്യത്തെ ഒന്നാമത്തെ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. 249.4 കോടിയാണ് ഏപ്രിൽ-ജൂൺ മാസങ്ങളിൽ നഷ്ടം. കഴിഞ്ഞ വർഷം ഈ സമയം 1435.5 കോടി ലാഭമാണ് മാരുതിക്ക് ഉണ്ടായിരുന്നത്. 2003 ജൂലൈയില്‍ കമ്പനി സ്റ്റോക്ക് എക്സ്‍ചേഞ്ചില്‍ ലിസ്റ്റ് ചെയ്‍തതിനു ശേഷം കഴിഞ്ഞ 17 വർഷത്തിനിടെ ആദ്യമായിട്ടാണ് മാരുതി നഷ്‍ടം രേഖപ്പെടുത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആഭ്യന്തര വിപണിയിൽ 67,027 യൂണിറ്റും കയറ്റുമതി ചെയ്ത 9,572 യൂണിറ്റുകളും ഉൾപ്പെടെ 2020 ഏപ്രിൽ-ജൂൺ കാലയളവിൽ കമ്പനി 76,599 വാഹനങ്ങളാണ് മൊത്തം വിറ്റഴിച്ചത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 80.37 ശതമാനം ഇടിവാണ് രേഖപ്പെടുത്തുന്നത്.

ജൂൺ 30ഓടെ ആകെ മൊത്തം ലഭിച്ച വരുമാനം 5424.8 കോടിയാണ്. കഴിഞ്ഞ വർഷത്തെക്കാൾ 73.61 ശതമാനം വരുമാനം കുറവാണിത്. എന്നാൽ കഴിഞ്ഞ വർഷത്തെക്കാൾ ചിലവിലും വലിയ കുറവുണ്ട്. കഴിഞ്ഞ വർഷം വാഹന വിപണനത്തിന്റെ വിവിധ ഘട്ടങ്ങളിലെ ചിലവ് 18465.3 കോടിയായിരുന്നു ഈ വർഷം 69.05 കുറഞ്ഞ് 5770.5 കോടിയായി.ഈ സാമ്പത്തിക വർഷത്തിൽ 67027 വാഹനങ്ങൾ രാജ്യത്തും 9572 വാഹനങ്ങൾ വിദേശത്തും വി‌റ്റഴിച്ചു. 

മൊത്തം ഈ സാമ്പത്തിക വർഷത്തിൽ 76599 വാഹനങ്ങൾ വി‌റ്റു. കമ്പനിയുടെ ചരിത്രത്തിൽ മുമ്പൊരിക്കലും സംഭവിക്കാത്ത തരം മോശമായ മൂന്ന് മാസങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്ന് മാരുതി കമ്പനി അറിയിച്ചു. ലോക്ഡൗൺ തുടങ്ങി കുറച്ച് നാളുകളിൽ നിർമ്മാണവും വിൽപനയും നടന്നതേയില്ലെന്ന് കമ്പനി അധികൃതർ പറയുന്നു. ഓഹരി വിപണിയിലും മാരുതിയുടെ മൂല്യം 2.65 ശതമാനം ഇടിവുണ്ടാകുകയും ചെയ്‌തു.

കൊവിഡ് 19 വൈറസ് വ്യാപനവും തുടര്‍ന്നു പ്രഖ്യാപിച്ച ലോക്ക് ഡൌണുകളുമാണ് കമ്പനിയുടെ വില്‍പ്പനയെ സാരമായി ബാധിച്ചത്. ലോക്ക് ഡൗണിനെത്തുടർന്ന് മാർച്ച് 22-ന് പൂട്ടിയ ഫാക്ടറികൾ മേയ് 12 -നാണ് പിന്നീട് ഭാഗികമായെങ്കിലും പ്രവർത്തനം ആരംഭിച്ചത്. ഏപ്രിലിൽ കമ്പനി ഒരുവാഹനംപോലും ഉല്‍ദിപ്പിക്കുകയോ വിൽക്കുകയോ ചെയ്തിരുന്നില്ല.

നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ വിൽപ്പന വർധിപ്പിക്കാനായി ആകര്‍ഷമായ ഓഫറുകളും ആനുകൂല്യങ്ങളുമാണ് മാരുതി സുസുക്കി പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, സൗജന്യ ആക്‌സസറികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Follow Us:
Download App:
  • android
  • ios