Asianet News MalayalamAsianet News Malayalam

സ്വിഫ്റ്റ് ഡീസല്‍ ഇനിയില്ല

സ്വിഫ്റ്റിന്റെ ഡീസല്‍ എന്‍ജിന്‍ വേരിയന്റുകളുടെ നിര്‍മ്മാണം മാരുതി ഔദ്യോഗികമായി നിര്‍ത്തി

Maruti Suzuki Swift Diesel Variants Discontinued
Author
Mumbai, First Published Apr 19, 2020, 4:49 PM IST

മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലാണ് സ്വിഫ്റ്റ്. ഈ മോഡലിന്റെ ഡീസല്‍ എന്‍ജിന്‍ വേരിയന്റുകളുടെ നിര്‍മ്മാണം കമ്പനി ഔദ്യോഗികമായി നിര്‍ത്തി. 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് നിര്‍ത്തിയത്. ഈ എന്‍ജിന്‍ ബിഎസ് 6 പാലിക്കുംവിധം പരിഷ്‌കരിച്ചിരുന്നില്ല. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും ഇനി മാരുതി സുസുകി സ്വിഫ്റ്റ് ലഭിക്കുന്നത്.

ഫിയറ്റിന്റെ പ്രസിദ്ധമായ 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് സ്വിഫ്റ്റില്‍ പ്രവര്‍ത്തിച്ചിരുന്നത്. ബിഎസ്-4 നിലവാരത്തിലുണ്ടായിരുന്ന ഈ എന്‍ജിന്‍ ബിഎസ്-6 ആകില്ലെന്ന് ഫിയറ്റ് മുമ്പുതന്നെ അറിയിച്ചിരുന്നു. സ്വിഫ്റ്റിന് പുറമെ, മാരുതിയുടെ മറ്റ് ഏതാനും ചില മോഡലുകളിലും ഈ എന്‍ജിനാണ് കരുത്തേകിയിരുന്നത്. 

1.3 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 74 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിച്ചിരുന്നത്. 5 സ്പീഡ് മാന്വല്‍, എഎംടി എന്നിവയായിരുന്നു ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 89 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. മികച്ച ഇന്ധനക്ഷമതയായിരുന്നു ഈ എന്‍ജിന്റെ പ്രധാന സവിശേഷത.

വിഡിഐ, വിഡിഐ എഎംടി, ഇസഡ് ഡിഐ, ഇസഡ് ഡിഐ എഎംടി, ഇസഡ് ഡിഐ പ്ലസ്, ഇസഡ് ഡിഐ പ്ലസ് എഎംടി എന്നീ ആറ് വേരിയന്റുകളിലാണ് മാരുതി സ്വിഫ്റ്റ് ഡീസല്‍ ലഭിച്ചിരുന്നത്.

നിലവില്‍ മാരുതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 1.2 ലിറ്റര്‍ വിവിടി പെട്രോള്‍ എന്‍ജിന്‍ സ്വിഫ്റ്റിന്റെ വിവരങ്ങള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. ബിഎസ്-6 നിലാരത്തിലേക്ക് മാറിയ 1197 സിസി നാല് സിലിണ്ടര്‍ എന്‍ജിനാണ് ഇത്. 81 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കുമാണ്‌ ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. 5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.

Follow Us:
Download App:
  • android
  • ios