Asianet News MalayalamAsianet News Malayalam

കാറുകള്‍ക്ക് 1.6 ലക്ഷം വരെ വിലക്കിഴിവ്, വമ്പന്‍ ഓഫറുമായി ഈ കമ്പനി

വകഭേദത്തിന് സാധാരണയായി 9.99 ലക്ഷം രൂപയാണ് വില. ഈ മാസം കമ്പനി ഇത് നിങ്ങള്‍ക്ക് 8.39 ലക്ഷം രൂപയ്ക്ക് വില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 1.6 ലക്ഷം രൂപയൂടെ ഓഫറാണ് ഈ പതിപ്പില്‍ ലഭിക്കുക.

Massive discounts on Volkswagen Vento, Polo this September
Author
Mumbai, First Published Sep 6, 2020, 9:51 PM IST

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ് വാഗണ്‍ ഹാച്ച്ബാക്ക് മോഡലായ പോളോ, സെഡാന്‍ വെന്റോ എന്നിവയ്ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു . സെഡാന്‍ മോഡലായ വെന്റോയില്‍ ആറ് വകഭേദങ്ങളാണ് ഉള്ളത്. ഇവയില്‍ മിഡ്-സ്പെക്ക് വകഭേദമായ കംഫര്‍ട്ട്ലൈന്‍ ആണ് പരമാവധി ഓഫറുകള്‍ ബ്രാന്‍ഡ് നല്‍കിയിരിക്കുന്നത്.

പോളോ ശ്രേണിയില്‍ ഈ മാസം മൂന്ന് വകഭേദങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാണ്. പോളോയുടെ പ്രാരംഭ പതിപ്പായ ട്രെന്‍ഡ്‌ലൈന്‍ (നോണ്‍-മെറ്റാലിക്) ഏറ്റവും വലിയ ആനുകൂല്യം ലഭിക്കും. 5.88 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്സ്ഷോറൂം വില. എന്നാല്‍ ഉപഭോക്താക്കള്‍ ഈ മാസം 29,000 രൂപയൂടെ ആനുകൂല്യമാണ് ഈ പതിപ്പില്‍ ലഭിക്കുന്നത്. ഇതോടെ 5.59 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ ഈ പതിപ്പ് സ്വന്തമാക്കാം. മിഡ്-സ്പെക്ക് പോളോ കംഫര്‍ട്ട്‌ലൈന്‍ (നോണ്‍-മെറ്റാലിക്) ഇപ്പോള്‍ 6.59 ലക്ഷത്തിന് ലഭ്യമാണ് . 6.82 ലക്ഷമായിരുന്നു വില. ഇതില്‍ നിന്നും ഇപ്പോള്‍ 23,000 രൂപ കുറഞ്ഞു. 

ഏറ്റവും ഉയര്‍ന്ന പതിപ്പായ പോളോ ഹൈലൈന്‍ പ്ലസ് 7.89 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം. സ്റ്റാന്‍ഡേര്‍ഡ് വിലയായ 8.09 ലക്ഷം രൂപയില്‍ നിന്നും 20,000 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

വെന്റോയുടെ മിഡ്-സ്പെക്ക് കംഫര്‍ട്ട്‌ലൈനിലെ (നോണ്‍-മെറ്റാലിക്) വകഭേദത്തിന് സാധാരണയായി 9.99 ലക്ഷം രൂപയാണ് വില. ഈ മാസം കമ്പനി ഇത് നിങ്ങള്‍ക്ക് 8.39 ലക്ഷം രൂപയ്ക്ക് വില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 1.6 ലക്ഷം രൂപയൂടെ ഓഫറാണ് ഈ പതിപ്പില്‍ ലഭിക്കുക. അതുപോലെ തന്നെ വെന്റോയുടെ ഉയര്‍ന്ന വകഭേദമായ ഹൈലൈന്‍ പ്ലസ് മാനുവല്‍ പതിപ്പിന് 12.08 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഏകദേശം 1.09 ലക്ഷം രൂപയുടെ കുറവാണ് ഈ പതിപ്പിലും വരുത്തിയിരിക്കുന്നത്.

ബിഎസ് 6 പോളോ, വെന്റോ മോഡലുകളുടെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വേരിയന്‍റുകളെ അടുത്തിടെയാണ് കമ്പനി അവതരിപ്പിച്ചത്. പുതിയ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ യൂണിറ്റ് പോളോ GT TSI, വെന്റോ ഹൈലൈന്‍ പ്ലസ് വേരിയന്റുകളില്‍ ലഭ്യമാണ്. യഥാക്രമം 9.67 ലക്ഷം, 12.99 ലക്ഷം രൂപയാണ് ഇവയുടെ എക്‌സ്‌ഷോറൂം വില എന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 മാര്‍ച്ചിലാണ് ബിഎസ് 6 പോളോ, വെന്റോ മോഡലുകളെ ഫോക്‌സ്‌വാഗണ്‍  ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

Follow Us:
Download App:
  • android
  • ios