Asianet News MalayalamAsianet News Malayalam

ഓണ്‍ലൈന്‍ വണ്ടിക്കച്ചവടം; വമ്പന്‍ ഓഫറുകളുമായി ടാറ്റയും ഹ്യുണ്ടായിയും

ഇപ്പോഴിതാ എല്ലാ മോഡലുകള്‍ക്കും വമ്പന്‍ ഓഫറുകളാണ് ഹ്യുണ്ടായിയും ടാറ്റയും പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Mega discounts on online sales of Tata and Hyundai cars
Author
Trivandrum, First Published Apr 23, 2020, 12:42 PM IST

ലോക്ക് ഡൗണിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് മാറിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സും ഹ്യുണ്ടായിയും. ഇരുകമ്പനികളും രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളെ ഓണ്‍ലൈനില്‍ ബന്ധിപ്പിച്ചിരുന്നു.   ക്ലിക്ക് ടു ഡ്രൈവ് എന്നാണ് ടാറ്റയുടെ ഓണ്‍ലൈന്‍ സെയില്‍ പ്ലാറ്റ്‌ഫോമിന്‍റെ പേര്. ക്ലിക്ക് ടു ബൈ ഹ്യുണ്ടായിയുടെ ഓണ്‍ലൈന്‍ സെയില്‍ പ്ലാറ്റ്‌ഫോമാണ്.

വാഹനത്തെ കുറിച്ചുള്ള അന്വേഷണം മുതല്‍ പണം അടയ്ക്കുന്നതിന് വരെയുള്ള കാര്യങ്ങള്‍ ഈ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് പൂര്‍ത്തിയാക്കാം. ഇപ്പോഴിതാ എല്ലാ മോഡലുകള്‍ക്കും വമ്പന്‍ ഓഫറുകളാണ് ഹ്യുണ്ടായിയും ടാറ്റയും പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വില്‍പ്പനയ്ക്ക് കൂടുതല്‍ ഊര്‍ജം പകരാനാണ് കമ്പനികളുടെ ശ്രമം. 

ടാറ്റയുടെ വാഹനനിരയിലെ ഏറ്റവും വലിയ മോഡലായ ഹാരിയറിന്റെ ബിഎസ്-6 പതിപ്പ് കഴിഞ്ഞ മാസമാണ് നിരത്തിലെത്തിയത്. ടാറ്റയുടെ ഓണ്‍ലൈന്‍ സെയില്‍ പ്ലാറ്റ്‌ഫോമായ ക്ലിക്ക് ടു ഡ്രൈവില്‍ ഈ വാഹനത്തിന് 30000 രൂപയുടെ ആനുകൂല്യമാണ് നല്‍കുന്നത്. അതുപോലെ ടിഗോറിന് 25,000 രൂപയുടെ ഓഫറും ടിയാഗോയ്ക്ക് 20,000 രൂപയുടെ ഓഫറും ടാറ്റ നല്‍കുന്നുണ്ട്.

ഹ്യുണ്ടായിയുടെ ക്ലിക്ക് ടു ബൈ പ്ലാറ്റ്‌ഫോമിലൂടെ എന്‍ട്രി ലെവല്‍ വാഹനമായ സാന്‍ട്രോയിക്ക് 40,000 രൂപയുടെ ഓഫറും കോര്‍പറേറ്റ് എക്‌സ്‌ചേഞ്ച് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. ചെറു കാറുകളില്‍ ഏറ്റവുമധികം ഓഫറുകള്‍ നല്‍കുന്നത് ഗ്രാന്റ് ഐ10-നാണ്. 45,000 രൂപയുടെ ഓഫറുകളാണ് ഈ വാഹനത്തിന് കമ്പനി നല്‍കുന്നത്. 

പ്രീമിയം ഹാച്ച്ബാക്ക് മോഡലായ എലൈറ്റ് ഐ20-ക്ക് 35,000 രൂപയുടെ ക്യാഷ് ഓഫറും കോര്‍പറേറ്റ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ബോണസും നല്‍കുന്നുണ്ട്. ഗ്രാന്റ് ഐ10 നിയോസിന് 25,000 രൂപയുടെയും പ്രീമിയം സെഡാനായ എലാന്‍ട്രയ്ക്ക് ഒരുലക്ഷം രൂപ വരെയും പ്രീമിയം എസ്‌യുവി ടൂസോണിന് 53,000 രൂപയുടെയും ഓഫറുകള്‍ ഹ്യുണ്ടായി വാഗ‍്ദാനം ചെയ്യുന്നു. 

ബിഎസ്-4 വാഹനങ്ങള്‍ വിറ്റഴിക്കാന്‍ ലോക്ക്ഡൗണിന് ശേഷം 10 ദിവസം കൂടി സുപ്രീം കോടി സമയം അനുവദിച്ചിട്ടുണ്ട്. ഈ സമയം ഓണ്‍ലൈന്‍ വില്‍പ്പന പൊടിപൊടിക്കുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ.

Follow Us:
Download App:
  • android
  • ios