Asianet News MalayalamAsianet News Malayalam

കൂട്ടിയിടിച്ച് തവിടുപൊടിയായത് നാലു കാറുകള്‍, നഷ്‍ടം 30 കോടി !

സൂപ്പര്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ ഈ നഷ്‍ടത്തിന്റെ കണക്കു കേട്ടാല്‍ ആരുമൊന്ന് ഞെട്ടും

Mercedes Bugatti And Porsche Involved In Crash
Author
Gothard, First Published Aug 18, 2020, 7:10 PM IST

സൂപ്പര്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ ഈ നഷ്‍ടത്തിന്റെ കണക്കു കേട്ടാല്‍ ആരുമൊന്ന് ഞെട്ടും, പ്രത്യേകിച്ചും വാഹന പ്രേമികള്‍. ഏകദേശം 30 കോടിയുടെ നഷ്ടം. കോടികള്‍ വിലയുള്ള സൂപ്പര്‍ കാറുകളായ ബുഗാട്ടി ഷിറോൺ, പോർഷെ 911, മേഴ്‍സി‍ഡസ് ബെൻസ് സി ക്ലാസ്, മോട്ടർഹോം എന്നീ വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. കോടികൾ വിലവരുന്ന വാഹനങ്ങളാണ് ഒരുമിച്ച് അപകടത്തിലായത് എന്നത് നഷ്‍ടത്തിന്‍റെ വ്യാപ്‍തി കൂട്ടി. 

സ്വിറ്റ്സർലൻഡിലായിരുന്നു ഈ അപകടം. സ്വിസ് ആൽപ്‌സിലെ മനോഹരമായ ഗോത്‌ഹാർഡ് ചുരത്തിലൂടെ പതിയെ സഞ്ചരിച്ചു കൊണ്ടിരുന്ന മോട്ടോർ ഹോമിനെ മറികടക്കാൻ മറ്റു മൂന്നു വാഹനങ്ങൾ ഒരുമിച്ച് ശ്രമിച്ചതാണ് അപകടത്തിന് കാരണം. പർവതനിരയിലെ ഗതാഗതം മന്ദഗതിയിലാക്കിയ മോട്ടോർ ഹോമിനെ മറികടക്കാൻ ബുഗാട്ടിയും പോർഷെയും ശ്രമിച്ചു. ഇതോടെ ബുഗാട്ടി ബെൻസിനേയും പോർഷെ മോട്ടർഹോമിനേയും ഇടിച്ചു. അങ്ങനെ ഒരേ സമയം വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ വാഹനങ്ങള്‍ പരസ്‍പരം കൂട്ടിയിടിച്ചു തകരുകയായിരുന്നു. 

വാഹനങ്ങളുടെ മൂല്യം വച്ച് ഏകദേശം 4 ദശലക്ഷം ഡോളർ അപകടത്തിന്റെ നഷ്ടമായി പൊലീസ് പറയുന്നു. രക്ഷാപ്രവർത്തനത്തിനായി ഗോത്‌ഹാർഡ് പാസ് റോഡ് താൽക്കാലികമായി അടയ്‌ക്കേണ്ടിവന്നു.  അപകടത്തിൽ ഏറ്റവും ഗുരുതരമായ നാശനഷ്ടം പോർഷെക്കാണ് സംഭവിച്ചത്. 

ബെൻസിനും മോട്ടർഹോമിനും കാര്യമായ തകരാറില്ലെന്നാണ് പൊലീസ് പറയുന്നത്. ബുഗാട്ടിക്ക് ചെറിയ കേടുപാടുകൾ മാത്രമാണ് സംഭവിച്ചത്. മൂന്നൂ മില്യൺ ഡോളർ വിലമതിക്കുന്ന ബുഗാട്ടിയിൽ ഗ്രിൽ, ഫ്രണ്ട് ബമ്പർ, ഹുഡ് എന്നിവ കേടായി. മെഴ്‌സിഡസ് സി ക്ലാസ് വാഗൺ ഡ്രൈവറെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാഗ്യവശാൽ, അപകടത്തിൽ ആളപായമില്ല. 

Follow Us:
Download App:
  • android
  • ios