Asianet News MalayalamAsianet News Malayalam

വരുന്നൂ ഔഡി ക്യു 2

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ കുഞ്ഞന്‍ എസ്‌യുവി മോഡലായ ക്യു2 നിരത്തുകളിലേക്ക്. 

New Audi Q2 teased
Author
Mumbai, First Published Sep 10, 2020, 4:12 PM IST

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ കുഞ്ഞന്‍ എസ്‌യുവി മോഡലായ ക്യു2 നിരത്തുകളിലേക്ക്. വാഹനത്തിന്റെ ഡിസൈനിങ്ങ് വെളിപ്പെടുത്തുന്ന ടീസര്‍ വീഡിയോ കമ്പനി പുറത്തുവിട്ടു. ഈ മാസം തന്നെ വാഹനം നിരത്തുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ എം.ബി.ക്യു. പ്ലാറ്റ്‌ഫോം അടിസ്ഥാനമൊരുക്കുന്ന  ഈ കുഞ്ഞന്‍ എസ്‌യുവി  പ്രധാനമായും യുവാക്കളെ ലക്ഷ്യമാക്കിയായിരിക്കും എത്തുക.   ഔഡിയുടെ ഡിസൈന്‍ ശൈലി പുന്‍തുടര്‍ന്നുള്ള രൂപകല്‍പ്പനയാണ് ഈ വാഹനത്തിലും നല്‍കിയിട്ടുള്ളത്. സിംഗിള്‍ ഫ്രെയിം ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലൈറ്റും ഡിആര്‍എല്ലും, ക്ലാഡിങ്ങുകള്‍ നല്‍കിയുള്ള ബംമ്പര്‍, ഡ്യുവല്‍ ടോണ്‍ റിയര്‍വ്യു മിറര്‍, എല്‍ഇഡി ടെയില്‍ലാമ്പ് തുടങ്ങിയവയാണ് ടീസറില്‍ നല്‍കിയിട്ടുള്ള ഡിസൈന്‍ ഹൈലൈറ്റുകള്‍.

അഞ്ച് വേരിയന്റുകളിലെത്തുന്ന ഈ വാഹനത്തിന് 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും കരുത്തേകുക. ഇത് 190 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമേകും. ക്വാട്രോ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ചാണ് ട്രാന്‍സ്മിഷന്‍. 6.5 സെക്കന്റില്‍ പൂജ്യത്തില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ക്യൂ2-ന് സാധിക്കും.

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചായിരിക്കും ഈ വാഹനം ഇന്ത്യയിലെത്തുക. വിദേശത്ത് നിര്‍മിക്കുന്ന വാഹനങ്ങളുടെ 2500 യൂണിറ്റ് വരെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാണ് അനുമതിയുള്ളത്. അതുകൊണ്ട് കുറഞ്ഞ എണ്ണം മാത്രമേ ഇന്ത്യയിലെത്താന്‍ സാധ്യതയുള്ളൂ. ബിഎംഡബ്ല്യു എക്‌സ്1, മിനി കണ്‍ട്രിമാന്‍, നിരത്തുകളിലെത്താനൊരുങ്ങുന്ന മെഴ്‌സിഡസ് ബെന്‍സ് ജി.എല്‍.എ. തുടങ്ങിയവരായിരിക്കും എതിരാളികള്‍.

Follow Us:
Download App:
  • android
  • ios