Asianet News MalayalamAsianet News Malayalam

ആഡംബര നിരയിലേക്ക് ഔഡിയുടെ വക പുത്തന്‍ സെഡാന്‍

ഔഡിയുടെ മുന്‍ഗാമികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫീച്ചറുകളിലും ഡിസൈനിലും അടിമുടി മാറ്റങ്ങളോടെയാവും പുതിയ വാഹനം എത്തുക

new audi sedan for luxury drive
Author
New Delhi, First Published Dec 28, 2019, 8:41 PM IST

ഇന്ത്യയിലെ ആഡംബര സെഡാന്‍ നിരയിലേക്ക് പുതിയൊരു മോഡലുമായി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഔഡി. A8 L എന്ന മോഡലുമായിട്ടാണ് ഔഡി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഔഡിയുടെ മുന്‍ഗാമികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫീച്ചറുകളിലും ഡിസൈനിലും അടിമുടി മാറ്റങ്ങളോടെയാവും പുതിയ വാഹനം എത്തുക. പുതിയ മാട്രിക്‌സ് ഗ്രില്ലും, ക്രോം അവരണത്തോടെയുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഒരു പുതിയ ബോണറ്റും വാഹനത്തിന് ഒരു മസ്‌ക്കുലര്‍ ലുക്ക് നല്‍കാന്‍ സഹായിക്കും. പിന്നില്‍ വളരെ നേര്‍ത്ത OLED ടെയില്‍ലാമ്പുകളും കാണാന്‍ സാധിക്കും.

10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, 8.6 ഇഞ്ച് ഡിസ്പ്ലേയും തുടങ്ങിയവ വാഹനത്തെ വേറിട്ടതാക്കും. പുതിയ തുകല്‍ സീറ്റുകള്‍, പുതുക്കിയ ഡാഷ്ബോര്‍ഡ് തുടങ്ങിയ മാറ്റങ്ങളും അകത്തളത്തെ വ്യത്യസ്തമാക്കും.

3.0 ലിറ്റര്‍ V6 ടര്‍ബോ-പെട്രോള്‍, ഡീസല്‍ എഞ്ചിനുകളാവും വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 340 bhp കരുത്തും ഡീസല്‍ എഞ്ചിന്‍ 286 bhp കരുത്തും ഉല്‍പ്പാദിപ്പിക്കും. ഇന്ത്യയില്‍ 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രമാകും വാഹനം എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ പുറത്തിറങ്ങിയ ബിഎംഡബ്ല്യു 7 സീരീസ് ഫെയ്‌സ്‌ലിഫ്റ്റ്, മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ്, ലെക്‌സസ് LC 500h, ജാഗ്വര്‍ XJ എന്നിവരാവും വാഹനത്തിന്റെ വിപണിയിലെ എതിരാളികള്‍. 2020 ഫെബ്രുവരി മാസത്തോടെ വാഹനം വിപണിയില്‍ എത്തിയേക്കുമെന്നും 1.10 കോടി രൂപ വരെയാവും വാഹനത്തിന്റെ എക്‌സ്‌ഷോറും വില എന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരികരണം ഒന്നും തന്നെ ലഭ്യമല്ല.

അടുത്തിടെയാണ് ആഡംബര സെഡാനായ A6-ന്റെ പരിഷ്‌ക്കരിച്ച പതിപ്പ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടിയല്‍ ഔഡി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ആദ്യ ഓള്‍-ന്യൂ മോഡലാണ് പുതിയ എ6. പുതിയ A6 പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ രണ്ട് വകഭേദങ്ങളിലാണ് ലഭ്യമാവുക. ഡീസല്‍ എന്‍ജിന്‍ ഇല്ലാതെ പെട്രോളില്‍ മാത്രമാണ് A6 പുറത്തിറങ്ങിയത്. വൈറ്റ്, ബ്ലൂ, ബ്ലാക്ക്, റെഡ്, ഗ്രേ എന്നീ അഞ്ച് നിറങ്ങളിലാണ് വാഹനം ലഭ്യമാവുക. 54.20 ലക്ഷം മുതല്‍ 59.20 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ ഇന്ത്യയിലെ എക്‌സ് ഷോറൂം വില

ഔഡിയുടെ പുതിയ ഡിസൈന്‍ ഭാഷയിലെത്തുന്ന  പുതിയ എ6ന് മുന്‍ തലമുറയെക്കാള്‍ വലുപ്പമുണ്ട്. കൂടുതല്‍ അഗ്രസീവ് ലുക്ക്, വലിയ ഔഡി ഗ്രില്‍, ഗ്രില്ലിന്റെ ഇരു വശങ്ങളിലും എല്‍ഇഡി ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവയുമുണ്ട്. പുതിയ ഡിസൈനിലുള്ള 18 ഇഞ്ച് അലോയ് വീലുകള്‍ നല്‍കും.

ബിഎസ് 6 നിലവാരത്തിലുള്ള 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 245 എച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും. 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.

ഔഡിയുടെ ഏറ്റവും പുതിയ എംഎംഐ സിസ്റ്റം ലഭിക്കുന്ന ആദ്യ കാറാണ് പുതിയ എ6. ഇന്‍ഫൊടെയ്ന്‍മെന്റ്, ഇന്‍-കാര്‍ ഫംഗ്ഷനുകള്‍ എന്നിവയ്ക്കായി രണ്ട് ടച്ച്‌സ്‌ക്രീനുകള്‍ നല്‍കും. ഔഡിയുടെ വിര്‍ച്വല്‍ കോക്പിറ്റ് ഓള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബി&ഒ ഓഡിയോ സിസ്റ്റം, മെമ്മറി ഫംഗ്ഷന്‍ സഹിതം (ഡ്രൈവര്‍ക്ക്) പവേര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, 4 സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സണ്‍റൂഫ്, ഹാന്‍ഡ്‌സ് ഫ്രീ പാര്‍ക്കിംഗ് ഫംഗ്ഷന്‍ എന്നിവയുമുണ്ട്. ജാഗ്വാര്‍ എക്‌സ്എഫ്, ബിഎംഡബ്ല്യു 5 സീരീസ് തുടങ്ങിയവരാണ് പുത്തന്‍  A6 -സെഡാന്റെ ഇന്ത്യയിലെ എതിരാളികള്‍.

Follow Us:
Download App:
  • android
  • ios