Asianet News MalayalamAsianet News Malayalam

ഈ ദിവസങ്ങളില്‍ മറ്റൊരു ബൈക്കും വാങ്ങിയേക്കരുത്, ബജാജ് നിശബ്‍ദമായി ഈ അടിപൊളി ബൈക്ക് കൊണ്ടുവരുന്നു!

ഈ പുതിയ ബജാജ് പൾസർ ബൈക്ക് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയതായി സ്പൈ ഷോട്ടുകൾ വെളിപ്പെടുത്തുന്നു.  അതായത്, അത് ലോഞ്ച് ചെയ്യാൻ തയ്യാറാണെന്ന് ചുരുക്കം. ബജാജ് പൾസർ എൻ150 എന്നായിരിക്കും ഈ ബൈക്കിന്റെ പേര് എന്ന് മോട്ടോർസൈക്കിളിലെ സ്റ്റിക്കർ കാണിക്കുന്നു. 

New Bajaj Pulsar N150 ready for launch, arrived in dealerships prn
Author
First Published Sep 26, 2023, 1:33 PM IST

ജാജ് പൾസർ എൻ-160 കമ്പനിക്ക് മികച്ച വിജയകരമായ ബൈക്കാണ്. ഇത് ഇതുവരെ വളരെയധികം വില്‍പ്പന നേടിയിട്ടുണ്ട്. 2022 ലെ ബൈക്ക് ഓഫ് ദി ഇയർ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകളും ഇത് നേടി.  നിലവിൽ, 150 പ്ലാറ്റ്‌ഫോമിനെ വാങ്ങുന്നവർക്ക് കൂടുതൽ ആകർഷകമാക്കാൻ ബജാജ് ഒരു പുതിയ മോട്ടോർസൈക്കിൾ തയ്യാറാക്കുകയാണ്. അത് വരും ദിവസങ്ങളിൽ പുറത്തിറക്കിയേക്കും. ഈ ബൈക്കിന്റെ വിശദാംശങ്ങൾ അറിയാം.

ഈ പുതിയ ബജാജ് പൾസർ ബൈക്ക് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയതായി സ്പൈ ഷോട്ടുകൾ വെളിപ്പെടുത്തുന്നു. അതായത്, അത് ലോഞ്ച് ചെയ്യാൻ തയ്യാറാണെന്ന് ചുരുക്കം. ബജാജ് പൾസർ എൻ150 എന്നായിരിക്കും ഈ ബൈക്കിന്റെ പേര് എന്ന് മോട്ടോർസൈക്കിളിലെ സ്റ്റിക്കർ കാണിക്കുന്നു. പേരുപോലെ, പൾസർ എൻ 160 നേക്കാൾ സ്‍പോര്‍ട്ടിയായ ബോഡി വർക്ക് ബൈക്കിന് ഇപ്പോൾ ലഭിക്കുന്നു. ഇതിൽ സ്പോർട്ടിയർ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, വലിയ ടാങ്ക് എക്സ്റ്റൻഷൻ, N160 ന്റെ ടെയിൽ സെക്ഷൻ എന്നിവ ഉൾപ്പെടുന്നു.

മോട്ടോർബൈക്കിൽ കമ്പനി വരുത്തിയ ഏറ്റവും വലിയ മാറ്റം ഡിസൈനിന്റെ കാര്യത്തിലാണ്. പൾസർ N150 പൾസർ N160-ൽ നിന്ന് ഡിസൈൻ പ്രചോദനം ഉൾക്കൊള്ളുന്നു. കൗതുകകരമെന്നു പറയട്ടെ, ഡീലർഷിപ്പുകളിൽ കാണുന്ന രണ്ട് പുതിയ പൾസർ N150 ബൈക്കുകൾക്കും സിംഗിൾ-പീസ് സീറ്റും സിംഗിൾ-ഡിസ്‌ക് പൾസർ P150-നേക്കാൾ കൂടുതൽ പരമ്പരാഗത ഗ്രാബ് ഹാൻഡിലുമാണ് ഉണ്ടായിരുന്നത്. ഒന്നോ രണ്ടോ വേരിയന്റുകളിൽ ബൈക്ക് ലഭ്യമാകുമോ എന്ന് കണ്ടറിയണം, എന്നിരുന്നാലും, രണ്ടാമത്തെ ഡ്യുവൽ ഡിസ്ക് വേരിയന്റും അവതരിപ്പിക്കാൻ സാധ്യതയുണ്ട്. രണ്ട് വേരിയന്റുകളിലും സിംഗിൾ-ചാനൽ എബിഎസുമായി ബൈക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു.

സംതൃപ്തിയിൽ മാരുതിക്കും മുന്നിൽ ഒരു വിദേശി! അമ്പരപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്; ബൈക്കുകളിൽ മുമ്പനായി ഹോണ്ട

ബൈക്കിന്‍റെ എഞ്ചിൻ പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ, P150-ന്റെ അതേ എഞ്ചിൻ തന്നെ N150-ലും ഉപയോഗിക്കും. എന്നിരുന്നാലും അഞ്ച് സ്പീഡ് ഗിയർബോക്‌സ് ഉപയോഗിച്ച് 14.5 എച്ച്‌പി പവറും 13.5 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ഒരു കൂടുതൽ പരിഷ്‌ക്കരിച്ച എഞ്ചിൻ ഇതിൽ ഉപയോഗിക്കാൻ സാധ്യതയുണ്ട്.

പുതിയ പൾസറിൽ കാണുന്ന സെമി-ഡിജിറ്റൽ യൂണിറ്റിന് സമാനമാണ് ഇൻസ്ട്രുമെന്റ് കൺസോൾ. കളർ ഓപ്ഷനുകളെക്കുറിച്ച് പറയുമ്പോൾ, ചുവപ്പും വെളുപ്പും കളർ സ്‍കീമിലാണ് N150 കണ്ടത്. P150-ൽ 5 കളർ ഓപ്‌ഷനുകൾ ലഭ്യമായതിനാൽ ബജാജ് മറ്റെന്തെങ്കിലും കളർ ഓപ്‌ഷനുകൾ നൽകുമോ എന്ന് കണ്ടറിയണം. ബൈക്കിന്റെ ഇന്ധനക്ഷമത ലിറ്ററിന് 45-50 കിലോമീറ്ററായിരിക്കുമെന്ന് ബജാജ് ഓട്ടോ പറയുന്നു, ഇത് മുമ്പത്തെ പൾസർ 150 ന് സമാനമാണ്. എഞ്ചിൻ ലോ-എൻഡ് ഗ്രണ്ടിനായി ട്യൂൺ ചെയ്‍തിട്ടുണ്ട്.  ഫീച്ചറുകളുടെ കാര്യത്തിൽ പൾസർ N150 ക്ക് N160, സ്പീഡോമീറ്റർ, ഇന്ധന ടാങ്കിലെ യുഎസ്‍ബി പോർട്ട് എന്നിവയിൽ നിന്ന് എടുത്ത ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കുന്നു.

ബജാജ് പൾസർ P150ന്‍റെ പ്രാരംഭവില നിലവിൽ 1.17 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. പൾസർ N160യുടെ എക്സ്-ഷോറൂം വില 1.3 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. പുതിയ ബജാജ് പൾസർ N150 ന് P150-നേക്കാൾ ഏകദേശം 5,000 മുതല്‍ 7,000 രൂപ വരെ കൂടുതലായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

youtubevideo

Follow Us:
Download App:
  • android
  • ios