Asianet News MalayalamAsianet News Malayalam

പുതിയ ജാവ 350 മോട്ടോർസൈക്കിൾ എത്തി, വില 2.15 ലക്ഷം

പുതിയ മോട്ടോർ 7,000 ആർപിഎമ്മിൽ 22.5 ബിഎച്ച്പിയും 5,000 ആർപിഎമ്മിൽ 28.1 എൻഎം പവറും നൽകുമെന്ന് അവകാശപ്പെടുന്നു. എഞ്ചിൻ മികച്ച ലോ-എൻഡ്, മിഡ് റേഞ്ച് ഗ്രണ്ട് വാഗ്ദാനം ചെയ്യുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു. 

New Jawa 350 launched in India
Author
First Published Jan 15, 2024, 4:27 PM IST

ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് രാജ്യത്ത് ജാവ ക്ലാസിക്കിന് പകരമായി പുതിയ ജാവ 350 അവതരിപ്പിച്ചു. 2,14,950 രൂപ എക്സ്-ഷോറൂം വിലയുള്ള ഈ ബൈക്കിന് അതിന്റെ മുൻഗാമിയേക്കാൾ ഒന്നിലധികം മെച്ചപ്പെടുത്തലുകൾ ലഭിക്കുന്നു. പുതിയ 334 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിന്റെ രൂപത്തിലാണ് പ്രധാന മാറ്റങ്ങളിലൊന്ന്. 

പുതിയ മോട്ടോർ 7,000 ആർപിഎമ്മിൽ 22.5 ബിഎച്ച്പിയും 5,000 ആർപിഎമ്മിൽ 28.1 എൻഎം പവറും നൽകുമെന്ന് അവകാശപ്പെടുന്നു. എഞ്ചിൻ മികച്ച ലോ-എൻഡ്, മിഡ് റേഞ്ച് ഗ്രണ്ട് വാഗ്ദാനം ചെയ്യുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു. സ്ലിപ്പും അസിസ്റ്റ് ക്ലച്ചുമുള്ള 6 സ്പീഡ് ഗിയർബോക്സാണ് ഇതിനുള്ളത്. പുതിയ ജാവ 350 പുതിയ മിസ്റ്റിക് ഓറഞ്ച്, ക്ലാസിക് ജാവ മെറൂൺ, കറുപ്പ് എന്നിങ്ങനെ മൂന്ന് കളർ സ്‍കീമുകളിൽ ലഭ്യമാണ്. 

ഡബിൾ ക്രാഡിൽ ഫ്രെയിമിനെ അടിസ്ഥാനമാക്കി, പുതിയ ജാവ 350 ന് 194 കിലോഗ്രാം ഭാരവും 13.5 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയുമാണ്. പ്രധാന എതിരാളിയായ റോയൽ എൻഫീൽഡ് ക്ലാസിക് 350 യുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇതിന് ഒരുകിലോ ഭാരം കുറഞ്ഞ ബോഡി ലഭിക്കുന്നു. ബൈക്കിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 178 എംഎം ആണ്, ഇത് 790 എംഎം സീറ്റ് ഉയരം വാഗ്ദാനം ചെയ്യുന്നു.

35 എംഎം ടെലിസ്കോപ്പിക് ഫോർക്കും പ്രീലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന ഇരട്ട ഷോക്ക് അബ്സോർബറുകളുമാണ് സസ്പെൻഷൻ ചുമതലകൾ നിർവഹിക്കുന്നത്. സ്റ്റാൻഡേർഡ് ഡ്യുവൽ-ചാനൽ എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) സഹിതം 280 എംഎം ഫ്രണ്ട് ഡിസ്കും 240 എംഎം റിയർ ഡിസ്കും ബ്രേക്കിംഗ് സിസ്റ്റത്തിൽ ഉൾപ്പെടുന്നു. 100/90-18 ഫ്രണ്ട് ടയറുകളിലും 130/70-18 പിൻ ടയറുകളിലുമാണ് പുതിയ ജാവ ബൈക്ക് ഓടുന്നത്.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios